ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

ഒരു അന്വേഷണസംഘം രൂപീകരിക്കാൻ എസ് പി കിടന്ന് പാടുപെടുമ്പോൾ സുനന്ദയെ തിരഞ്ഞുള്ള പരക്കംപാച്ചിലിലാണ് മാധവൻ. താനിനി ഒറ്റക്കാണെന്നുള്ള ബോധ്യം അയാളെ കുലുക്കിയില്ല. എല്ലാം വെട്ടിപ്പിടിക്കുകയെന്ന ലക്ഷ്യവുമായി നടന്ന,പഴയ മാധവനിലെക്കുള്ള പരകായ പ്രവേശം അയാൾ നടത്തിക്കഴിഞ്ഞിരുന്നു.എങ്കിലും സാവിത്രിയുടെ സമാധാനത്തിന് വേണ്ടി അയാൾ അവളുടെ തറവാട് പടിക്കലെത്തി.

കാര്യങ്ങൾ സാവിത്രിയിൽ നിന്ന് അറിഞ്ഞിരുന്ന അവളുടെ സഹോദരങ്ങൾ അയാളെ സർവ്വ ബഹുമാനങ്ങളും കൊടുത്തു സ്വീകരിച്ചു.അവർക്കും ചിലരോട് കണക്കുതീർക്കാനുണ്ടായിരുന്നു.

ഒടുവിൽ വില്ല്യം മർഡർ കേസ് തെളിയിച്ച വിക്രമന് തന്നെ ബെഞ്ചമിൻ മർഡർ കേസ് അന്വേഷിക്കാനുള്ള നറുക്ക് വീണു.വിക്രമനത് സധൈര്യം ഏറ്റെടുത്തു.ആ കേസിന്റെ ചുമതലയും സ്റ്റേഷന്റെ സർവ്വ അധികാരവും എസ് പി നേരിട്ട് തന്നെ അയാൾക്ക് കൈമാറി, ഒപ്പം ആരും അയാളുടെ വഴിയിൽ കുറുകെ വരില്ല എന്നയുറപ്പും. വിക്രമൻ പുറത്തേക്ക് ഇറങ്ങിയ നേരം എസ് പിയിൽ തെല്ലൊരു ആശ്വാസം കാണാൻ കഴിഞ്ഞു. ഒപ്പം ഒരു റിസൾട്ട്‌ ഉണ്ടാകും എന്ന തോന്നലും.

മറുഭാഗത്ത് ജീപ്പ് സ്റ്റാർട്ട്‌ ചെയ്യുന്ന നേരവും സുരയുമായുള്ള ഏറ്റു മുട്ടലും ഒടുവിൽ അവർ തമ്മിൽ എത്തിച്ചേർന്ന ഉടമ്പടിയുമായിരുന്നു വിക്രമന്റെ മനസ്സിൽ.

സുരക്ക് പിന്നാലെ എറാടി പാലത്തിൽ എത്തിയ വിക്രമന് താൻ മുട്ടുന്നത് ചില്ലറക്കാരനോട്‌ അല്ല എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു.ഒരു നല്ല സംഘടനം തന്നെ അവിടെ നടന്നു.പരസ്പരം തോറ്റു കൊടുക്കാൻ മടി കാണിച്ച ആ പോരാളികൾ കൈ മെയ് മറന്നു പോരാടി.കയ്യിൽ പിസ്റ്റൾ ഉണ്ടായിട്ട് പോലും വിക്രമന് സുരയെ കീഴടക്കാൻ കഴിഞ്ഞില്ല. ഇരുമ്പിന്റെ സ്ഥിതിയും മറിച്ച് ആയിരുന്നില്ല.നല്ല ഒത്ത എതിരാളി തന്നെയെന്ന് ഇരുവരും മനസ്സിൽ പറഞ്ഞു.ഒടുവിൽ ആരും ജയിക്കാതെ ക്ഷീണിച്ച് രണ്ട് വശങ്ങളിലിരിക്കുമ്പോൾ അവർ സംസാരിച്ചു.

വല്ലവരും അടി കണ്ടിരുന്നെങ്കിൽ ഈ സംസാരം ആദ്യമെയങ്ങു നടത്തിയിരുന്നെൽ ഈ അടി ഉണ്ടാക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ എന്ന് തോന്നും.

അടിച്ചു ക്ഷീണിച്ച അവർ സന്ധി സംഭാഷണത്തിൽ ഏർപ്പെട്ടു. വിക്രം ഇനി അവരുടെ പിന്നാലെ വരില്ലെന്നും നിലനിൽപ്പിനല്ലാതെ നിയമം കയ്യിലെടുക്കരുത് എന്നും നിബന്ധന വച്ചു.

നിലവിൽ കഴുത്തറ്റം പ്രശ്നങ്ങൾ കൊണ്ട് മൂടിയ സുരക്ക് ആദ്യം സ്വീകാര്യമായിരുന്നില്ല എങ്കിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിക്രമൻ സഹായിക്കാം എന്നയുറപ്പും നിലവിൽ അവരുടെ പ്രശ്നങ്ങൾ കേസുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥിതിക്ക് കൂടുതൽ നിയമക്കുരുക്കുകളിലേക്ക് പോകാതെ സഹായിക്കാം എന്ന് കൂടി വിക്രമൻ പറഞ്ഞപ്പോൾ സുര വിക്രമന് കൈ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *