ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

കിള്ളിമംഗലം മാധവൻ എന്ന വടവൃക്ഷം സംരക്ഷിച്ചുപിടിച്ചിരുന്ന സൽപ്പേര് മുഴുവൻ ബെഞ്ചമിന്റെ ജീവനോടൊപ്പം നഷ്ട്ടപ്പെട്ടിരുന്നു.

എസ് പി മാധവനെയും സാവിത്രിയെയും തോട്ടത്തിന്റെ കാര്യസ്ഥനെയും മുറിക്കുള്ളിൽ വ്യക്തിപരമായി ചോദ്യം ചെയ്തു തലേന്ന് രാത്രി നടന്നിരിക്കാവുന്ന സെക്സ് പാർട്ടിയെക്കുറിച്ച് അവർ പറയാതെ തന്നെ എസ് പി ഊഹിച്ചിരുന്നു.എന്തിന് എന്ന് മാത്രം ആയിരുന്നു അയാളുടെ ചോദ്യം.തലേന്ന് സംഭവിച്ചത് ഏതാണ്ട് അതേപടി എസ് പി ഊഹിച്ചു പറഞ്ഞപ്പോൾ മാധവൻ പതറി.അയാളത് തിരിച്ചറിയുകയും ചെയ്തു. പക്ഷെ മാധവൻ ഒന്നും വിട്ടു പറയാൻ തയ്യാറായില്ല, മറ്റുള്ളവരും.

“സ്വന്തം പുരയിടത്തിൽ എന്ത്‌ നടക്കണം എന്നത് നിങ്ങളുടെ ഇഷ്ട്ടം.പക്ഷെ ഇപ്പോൾ സീൻ മാറി മിസ്റ്റർ മാധവൻ.ഞാൻ ഇനിയും വരും,അന്ന് നിങ്ങൾ ഈ ഉരുണ്ട് കളിച്ചതിനൊക്കെ ചേർത്ത് സമ്മാനം തരുന്നുണ്ട് ഞാൻ.”അത്രയും പറഞ്ഞശേഷം അയാൾ ഇറങ്ങി.ഇപ്പൊൾ ഇനി ഏത്ര ചോദിച്ചാലും പറഞ്ഞത് തന്നെ പാടിക്കൊണ്ടിരിക്കും എന്ന് മനസ്സിലായപ്പോൾ കിട്ടിയ മൊഴി രേഖപ്പെടുത്തി അവിടുന്നിറങ്ങുകയായിരുന്നു എസ് പി.അപ്പോഴേക്കും ബോഡി മൂനും പോസ്റ്റ് മോർട്ടത്തിനായി ആംബുലൻസിൽ കയറ്റിയിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം,ഫോറൻസിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനങ്ങളും ലഭിക്കുന്ന മുറക്ക് ഒരു മീറ്റങ് നടത്തണം എന്നും.ആ മീറ്റിങിൽ വച്ച് ഈ കേസിന്റെ അന്വേഷണത്തിനായി ഒരു സംഘത്തെ രൂപിക്കണമെന്നും തീരുമാനിച്ചാണ് പോലീസ് ഉദ്യോഗസ്‌ഥർ അവിടെനിന്നും പിരിഞ്ഞത്.

സാവിത്രി അപ്പോഴും പേടിച്ചു വിറങ്ങലിച്ച് അതെ ഇരുപ്പാണ്. ശരീരം മരവിച്ചയവസ്‌ഥ. “എന്നാലും സുനന്ദയെവിടെ?” എന്നതായിരുന്നു ഒന്ന് പതറി എങ്കിലും സംയമനം വീണ്ടെടുത്ത മാധവന് തോന്നിയ ആദ്യ സംശയം.അവളെ കണ്ടെത്തണം,ഈ പ്രശ്നത്തിന് പരിഹാരം അവളിലൂടെ മാത്രം എന്ന് അയാൾക്ക് മനസ്സിലായി.

പോസ്റ്റ് മോർട്ടം ടേബിളിൽ കീറി മുറിക്കപ്പെടുന്നതും കാത്ത് കിടന്ന ബെഞ്ചമിന്റെയും ചിത്രയുടെയും ശരീരത്തിലെ ചൂട് അപ്പോഴും ആറിയിരുന്നില്ല. ********** ബെഞ്ചമിന്റെ മരണം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ആദ്യം രാജീവ്‌ ശേഷം ബെഞ്ചമിൻ, ഈ രണ്ട് മരണവും പോലീസ് ഡിപ്പാർട്മെന്റിനെ നാണക്കേടിന്റെ പടുകുഴിയിൽ താഴ്ത്തിക്കളഞ്ഞു.

ആ സ്റ്റേഷനിൽ ചാർജെടുക്കാൻ ഡിപ്പാർട്മെന്റിലെ പുലികൾ എന്ന് പറയപ്പെടുന്ന പലരും മടിച്ചു ചിലർ അവധിയിൽ പ്രവേശിച്ചു. അവിടെ ചാർജെടുക്കുന്നത് ആരായാലും പെടുമരണമാണ് വിധി എന്ന് ചിലരെങ്കിലും പറയാതെ പറഞ്ഞു.വെറുതെ വയ്യാവേലിയെടുത്ത് തലയിൽ വക്കുവാൻ പലർക്കും മടി.അത് എസ് പിക്കും മനസ്സിലായി. അതിന്റെ ബാക്കി പത്രമായിരുന്നു അതുവരെ കാണാത്ത വിധം അയാൾ സമീപിക്കുന്നവരെല്ലാം മെഡിക്കൽ ലീവിലോ മറ്റു കാരണങ്ങൾ കണ്ടെത്തിയോ അവധിയിൽ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *