ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

കുറച്ചു സമയം അവർ സംസാരിച്ചതെയില്ല.ഇരുവരും വിദൂരതയിലേക്ക് നോക്കിനിന്നു. “ഏട്ടത്തിയെന്താ ഇങ്ങനെ? എന്ത് ഭാവിച്ചാ ഈ കാണിച്ചുകൂട്ടുന്നത് മുഴുവൻ?”

“എന്റെ കയ്യിൽ ഇപ്പോൾ നിനക്ക് മറുപടി തരാനില്ല ശംഭു.എന്നെ തേടിയിറങ്ങിയ നിന്നെ നിരാശപ്പെടുത്തി വിടേണ്ട എന്ന് കരുതിമാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു കൂടിക്കാഴ്ച്ച.”

“പരിചയപ്പെട്ട നാൾ മുതൽ വല്യ ബഹുമാനമായിരുന്നു, ഏട്ടത്തിയെന്നെ വിളിച്ചിട്ടുള്ളൂ. എന്നിട്ടും എന്തിന്?

“ഞാൻ പറഞ്ഞല്ലോ,ഇപ്പോൾ ഒന്നിനും മറുപടിയില്ല എനിക്ക്. പക്ഷെ എല്ലാത്തിനും ഉത്തരം നൽകുന്ന ഒരു ‘നാളെ’ എന്റെ മുന്നിലുണ്ട്.എല്ലാവരും കാത്തിരുന്നേ മതിയാകൂ.”അവൾ തീർത്തുപറഞ്ഞു.

“ചെയ്യാൻ പാടില്ലാത്തതല്ലെ അന്ന് എന്നോടാവശ്യപ്പെട്ടത്, എന്നെക്കൊണ്ട് പറ്റാത്ത കാര്യം. ആ കുടുംബത്തെ വഞ്ചിക്കാൻ, എന്റെ വീണയെ ചതിക്കാൻ എനിക്ക് കഴിയില്ല എന്നറിഞ്ഞിട്ടും എന്തിനായിരുന്നു?എന്നിട്ടതിന്റെ ദേഷ്യം മുഴുവൻ മനസ്സിൽ സൂക്ഷിച്ചുവച്ചു.

പിന്നീട് അവസരം വരുമ്പോൾ എല്ലാരേം വേദനിപ്പിക്കാമല്ലോ അല്ലെ? ഏട്ടന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്ക് ഏട്ടത്തി.” അവൻ പറഞ്ഞു.

“ഞാൻ വയറ്റിൽ ചുമക്കുന്നതും നിങ്ങളെ സഹായിച്ചതിന്റെ ഫലമാണ്.എന്റെയാഗ്രഹം സാധിച്ചുതരാൻ ആരുമുണ്ടായില്ല. സഹായത്തിനു ലഭിച്ച പ്രതിഫലം പാപത്തിന്റെ ഫലമാണെങ്കിൽ പോലും എനിക്ക് പരാതിയില്ല.ഇത് വേണ്ടാന്ന് വച്ചുകൊണ്ടുള്ള ഒരു ജീവിതം എനിക്കില്ല.അത് ആരെ വേണ്ടെന്നുവച്ചിട്ടാണെങ്കിലും ശരി ” “ശരി ഞാൻ ഇനി ബുദ്ധിമുട്ടിക്കുന്നില്ല.”അവൻ പറഞ്ഞു.അവളോട് തർക്കിച്ചു ജയിക്കാൻ കഴിയില്ല എന്നവന് ബോധ്യമായി.എങ്കിലും അവൻ ഒരു കാര്യം ചോദിച്ചു, “തന്റെ കൂടപ്പിറപ്പിനെ എന്തിണെന്ന്?”

ദിവ്യക്ക് അതൊരു ഞെട്ടൽ സമ്മാനിച്ചു.അവളുടെ മുഖം മാറി. ആദ്യമുണ്ടായ അമ്പരപ്പിൽ നിന്ന് രൗദ്രതക്ക് വഴിമാറി.അങ്ങനെ രൗദ്രത നിറഞ്ഞ ഭാവത്തിൽ അവൻ ആദ്യമായാണ് ദിവ്യയെ കാണുന്നത്.”നിനക്കറിയണമല്ലെ…….?”ദിവ്യ ഒട്ടും പതറാതെ,ഒന്ന് ചെറുതായി നിഷേധിക്കുക പോലും ചെയ്യാതെ അവൾ ചോദിച്ചു.എന്തിന് താൻ ഉള്ളത് സമ്മതിക്കാതിരിക്കണം എന്നും, ഒന്നുമറിയാതെ ശംഭുവങ്ങനെ ചോദിക്കില്ല എന്നറിയാവുന്നത് കൊണ്ടും കൂടുതൽ എതിർപ്പ് അവൾ കാട്ടിയില്ല എന്നതാണ് ശരി.

“എനിക്കറിഞ്ഞേ പറ്റൂ.അല്ലാതെ നിങ്ങളിവിടുന്ന് പോകില്ല.ഇത് ശംഭുവിന്റെ വാക്കാ,പിറക്കാൻ പോകുന്ന എന്റെ കുഞ്ഞ് സത്യം, നിങ്ങൾ ഇനിയുണ്ടാവില്ല.”

“ഞാൻ വന്നത് പോലെ പോകും. കാരണം രുദ്രയെന്ന സത്യത്തെ നിനക്ക് അറിയേണ്ടിടത്തോളം നീ എന്നെയൊന്നും ചെയ്യില്ല.എനിക്ക് കാവലിന് നീയുണ്ടാവുകയും ചെയ്യും.”ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞു.അവനെങ്ങനെ അറിഞ്ഞു എന്നത് ചിന്തിക്കാനൊ ചോദിക്കാനോ സാധിക്കാത്ത സന്ദർഭത്തിൽ അവൾ ഒട്ടും വിട്ടു കൊടുക്കാതെ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *