ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

അവരുടെ സംസാരം അതിരുവിട്ടു ഒടുവിൽ ശംഭുവിന്റെ വാശി വിജയിച്ചു.അവൻ ദിവ്യയെ തേടിയിറങ്ങി.

“ആരും കൂടെ വരരുത്.എനിക്ക് അറിയണം,ഏട്ടത്തിയിൽ നിന്ന് തന്നെ.” കൂടെ ചെല്ലാൻ തുനിഞ്ഞ വിനോദിനെയവൻ തടഞ്ഞു. പിന്നെ ഒറ്റ പാച്ചിലായിരുന്നു ദിവ്യ എവിടെയുണ്ടെന്നറിയാൻ. അവളെ കണ്ട് സംസാരിക്കാൻ.

അവനെ തടയാൻ കഴിയില്ല എന്ന് വിനോദിനറിയാമായിരുന്നു. അവൻ പോയ വഴിയേ ഒരു കാവലായിട്ട് ഇരുമ്പിനെയും വിട്ടു. ശംഭുവിനെ ഒറ്റക്ക് കിട്ടാൻ ഇത് ഒരവസരമായി ഇരുമ്പ് കരുതി. *******

ദിവ്യയെ തേടിയിറങ്ങിയതാണ് ശംഭു.അവളുടെ തറവാട്ടിലാണ് ആദ്യം അന്വേഷിച്ചത്.പക്ഷെ രണ്ടു ദിവസം അവിടെ തങ്ങിയ ശേഷം മറ്റൊരിടത്തേക്ക് അവൾ താമസം മാറിയിരുന്നു.

എവിടെയാണ്, എങ്ങനെയാണ് എന്ന് അവളുടെ അച്ഛനോട്‌ തിരക്കിയെങ്കിലും അവളെന്തെങ്കിലുമാവശ്യത്തിന് വിളിക്കുമെന്നല്ലാതെ യാതൊരു അറിവുമില്ലെന്നയാൾ ആണയിട്ട് പറഞ്ഞു.ഒരുപക്ഷെ ദിവ്യയുടെ അമ്മാവന് കൂടുതൽ അറിയാൻ കഴിയും എന്നയാൾ പറഞ്ഞു.

“ശംഭുമോൻ ആണല്ലേ ഇത്?” അവിടത്തെയമ്മ ചോദിച്ചു.

“അതെ……….”എന്ന് മറുപടി നൽകിയപ്പോൾ ഒരൊറ്റ കരച്ചിലായിരുന്നു പിന്നെയവർ.

ദിവ്യയുടെ കാര്യത്തിൽ അവരും ദുഖിതരാണെന്ന് അതിൽനിന്ന് അവൻ മനസ്സിലാക്കി.പക്ഷെ അവളിലെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അവർക്ക് പോലും പറയാൻ കഴിഞ്ഞില്ല.

അവിടെനിന്നിറങ്ങുമ്പോൾ അമ്മാവന്റെ നമ്പർ വാങ്ങാൻ ശംഭു മറന്നില്ല.

ഡ്രൈവിനിടെ ദിവ്യയുടെ അമ്മാവനെ ഫോണിൽ കിട്ടാൻ ശ്രമിച്ചുവെങ്കിലും ആദ്യത്തെ തവണ ഫോൺ എടുത്തപ്പോൾ ആളെ തിരിച്ചറിഞ്ഞ അയാൾ ഉടനെതന്നെ കാൾ കട്ട് ചെയ്തു. പിന്നീടുള്ള ശംഭുവിന്റെ കാളുകൾ അയാൾ എടുക്കാതെ വിട്ടു.

തുടരെ വിളിച്ചുകൊണ്ടിരുന്നപ്പോൾ, ഒടുവിൽ അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന സന്ദേശം ശംഭുവിന്റെ കാതിൽ കേട്ടു.

സഹികെട്ട ശംഭു ദേഷ്യത്തിൽ ഫോൺ കോ ഡ്രൈവർ സീറ്റിലേക്കെറിഞ്ഞു.അവന്റെ മുഖം നിരാശകൊണ്ട് നിറഞ്ഞു. വാശിക്ക് പോന്നതാണ്,ഒന്നും നടന്നതുമില്ല.അവൻ സ്വയം പഴിച്ചു.

പക്ഷെ ദിവ്യയെ തേടിയിറങ്ങിയ അവനെ ദിവ്യ തേടിയെത്തി. അവന്റെ വഴിയിൽ അവൾ അവനായി കാത്തുനിന്നു.

ആൾത്തിരക്കില്ലാത്ത റോഡ് സൈഡിൽ ആരെയോ പ്രതീക്ഷിച്ചെന്നപോലെ നിന്നിരുന്ന ദിവ്യയെ അവൻ കണ്ടിരുന്നില്ല എങ്കിലും അവളെ കടന്നു മുന്നോട്ട് പോയ അവന് ലഭിച്ച ഫോൺ കാൾ മാത്രം മതിയായിരുന്നു അവന്റെ നിരാശ നിറഞ്ഞ മുഖത്ത് സന്തോഷം നിറയാൻ.

Leave a Reply

Your email address will not be published. Required fields are marked *