മുന്നിലെ ഇരുമ്പ് കസാരയിൽ ഇരിക്കുന്ന ലെച്ചുനെ കണ്ടപ്പോൾ അത്രേയും നേരം പിടിച്ചു വെച്ചിരുന്ന ശ്വാസം ഒരാശ്വാസത്തിന്റെ നേടുവീർപ്പായി നിശ്വസിച്ചു.എന്നാൽ തൽക്ഷണം തന്നെ ഇത്രയും നേരം മറവിയിലേക് തള്ളപ്പെട്ട മുഖം മനസ്സിലേക്ക് ഇരച്ചുകയറി.
“കുഞ്ഞേച്ചി”
ലെച്ചുന്റെ സാരിയിൽ അവിടവിടെ പറ്റിയിരുന്ന രക്തകട്ടയും മുന്നിലെ ‘ഐ സി യൂ’ എന്ന മൂന്നക്ഷരത്തിലും ഞാൻ സ്വയം തളർന്നു പോയി.എന്റെ കുഞ്ഞേച്ചി അവക്കൊന്നും വരുത്തരുതേ.കരഞ്ഞുപോയി.
അയ്യോ അവളുടെയുള്ളിലൊരു കുരുന്നു ജീവൻ ഇല്ലാരുന്നോ ഇന്നോളം പുറം ലോകം കാണാത്ത ഒരു കണ്മണി.താങ്ങ് നഷ്ട്ടപ്പെട്ടപോലെ ആ ഇരുമ്പ് ബെഞ്ചിലെക്കിരിക്കുമ്പോൾ ചിരിച്ച കുഞ്ഞേച്ചിയുടെയും മുഖമില്ലാത്തൊരു കുരുന്നിന്റെയും രൂപം കണ്മുന്നിൽ.
“എന്റെ ആമി!”
മായാവി❤️