മാലൂ നല്ല ദേഷ്യത്തിലാണ്.ഇത്രക്കും ദേഷ്യപ്പെടാൻ ഇപ്പ എന്തുണ്ടായി.
“”അത്… മാലൂ ഞാൻ…””
“”കുച്ചുട്ടാ പാറുനും അമ്മക്കും എന്തോ ആക്സിഡന്റുണ്ടായി””
“”എന്താ””
എന്റിശ്വര ലെച്ചുനു ആക്സിഡന്റോ.ഞാൻ കേട്ടത് തന്നാണോ മാലൂ പറഞ്ഞത്.
“”എടാ മോനു… അമ്മയും പാറുവും കൂടെ ഹോസ്പിറ്റലിൽ പോയില്ലേ ആ വഴി അവർക്ക് ആക്സിഡന്റ് പറ്റിയെന്നു… എന്താ സംഭവം എന്നു എനിക്കും അറിയില്ല.ഒരു പരിചയക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്… അപ്പോ തൊട്ട് വിളിക്ക്യ അവരെ.രണ്ടാളും ഫോൺ അറ്റന്റ് ചെയുന്നില്ല””
മാലൂ കരഞ്ഞോണ്ട് പറഞ്ഞ ഓരോ വാക്കും ഏതോ ഗുഹയിൽ എന്ന പോലെയാ തോന്നിയത്.ശരീരമാകെ വിറക്കുന്നു
“”മോനൂ ഹോസ്പിറ്റലിലൊന്ന് പോയി തിരക്ക്… എന്തുണ്ടെലും അമ്മേ വിളിക്കണം… ഹലൊ കേൾക്കുന്നുണ്ടോ നീ””
“”ഞാ…ഞാൻ പോകാമ്മേ””
ഫോൺ കട്ട് ചെയ്തിട്ടും കാതിൽ മുഴങ്ങിയത് മൊത്തം മാലുന്റെ വാക്കുകളാരുന്നു.ഞാനല്ലേ കാരണം.ഞാൻ കാരണമല്ലേ ആക്സിഡന്റുണ്ടായത്.കൂടെ ചെല്ലാൻ ലെച്ചു വിളിച്ചതല്ലേ… മനസ്സിലെ ദുഷിച്ച ചിന്ത കാരണം അപകടം ഉണ്ടായിരിക്കുന്നത് എനിക്കു പ്രിയപെട്ടവർക്കല്ലെ.
ഇനിയിരുന്നാൽ ശെരിയാവൂല്ല അവർക്കെന്താ പറ്റിയെന്നു അറിയണം.വേഗം തന്നെ ഹോസ്പിറ്റലിൽ പോണം.കാറിന്റെ കീ അവിടെ മുഴുവൻ നോക്കിയിട്ടും കിട്ടിയില്ല.എവിടാ വെച്ചേ.അവസാനം സെറ്റിയുടെ വിരിപ്പിന് താഴെ നിന്നും കീ കിട്ടി.ഹാളിൽ നിന്നും ഓടുമ്പോഴാണ് ഷർട്ട് ഇട്ടട്ടില്ല എന്ന ബോധം വന്നത്.അവസാനം അടുക്കളയുടെ മൂലയിൽ ചുരുണ്ടുകിടന്ന ടിഷർട്ടെടുത്തു ഇടുമ്പോൾ എന്തെന്നില്ലാത്ത കുറ്റബോധം വന്നു. മുഖമെല്ലാം ഒട്ടുന്ന പോലെ നേരെ പോയി മുഖം കഴുകി.മുഖത്ത് വെള്ളം വീണപ്പോൾ എന്തെന്നില്ലാത്ത സുഖം എന്നാൽ ഉള്ളിലെ ചൂടാകറ്റാൻ അതു പോരാരുന്നു.
മുന്നിൽ ശ്യാമേച്ചി! എന്റെ കോപ്രായങ്ങൾ കണ്ട് മിഴിച്ചു നിൽക്കുന്നു.അവരെ കണ്ടപ്പോൾ ആദ്യം ദേഷ്യമാണ് വന്നത്.ഓരോന്നു കാണിച്ച് എന്നെ പ്രലോഭിപ്പിച്ച സ്ത്രീ.എന്നാൽ അതു പെട്ടന്ന് മാറി കുറ്റബോധാമായി.എന്തുപ്പറ്റി എന്നതിനു മാലൂപ്പറഞ്ഞത് അറിയിച്ചു.അവിടെയും ഒരു തരംപേടി.
പോർച്ചിൽ നിനും കാറിറക്കി ഹോസ്പിറ്റലിലേക്ക് വിട്ടു.എന്റെ ഹൃദയം ഇടിക്കുന്നതിൽ സ്പീഡിൽ വണ്ടി പാഞ്ഞു.എന്റെ വിറയൽ മുഴുവൻ ആക്‌സിലേറ്ററിൽ അമർത്തി തീർത്തു.വഴിയിലുള്ള പലരും എന്നെ പ്രാകുന്നുണ്ടാവും തീർച്ച.വഴിയരികിലെ കത്തി നിന്ന ചുവന്ന പ്രാകാശത്തോട് വെറുപ്പ് തോന്നി.പച്ചയാകാന്നുള്ള സെക്കന്റുകൾ മണിക്കൂറുകളായി തോന്നി.അവസാനം തെളിഞ്ഞ പച്ചയോടൊപ്പം വണ്ടി മുന്നോട്ടു നീക്കി.മറ്റു വണ്ടികളെ പിന്തള്ളിക്കൊണ്ട് മുന്നേറി.അവർ ചിലപ്പോൾ വിചാരിച്ചു കാണും മത്സരമാണെന്നു.ഹോസ്പിറ്റലിന്റെ ഗേറ്റ് കടക്കുമ്പോൾ എനിക്കു കൂട്ടായി തുലാമാസ പുതുമഴയും വരവറിയിച്ചു. കാറിൽ നിന്നും സത്യത്തിൽ ഓടുകയാരുന്നു.റിസപ്ഷൻനിൽ ഇരുന്ന ആളോട് പേര് ചോദിക്കുമ്പോൾ നന്നേ വിറച്ചിരുന്നു.അകാരണമായ പേടി എന്നെ പിന്നോട്ട് വലിക്കുംപോലെ.സെക്കന്റ് ഫ്ലോറിലേക്കുള്ള ലിഫ്റ്റിനു വേണ്ടി നിന്ന കൂട്ടം തളർത്തി കളഞ്ഞു.എനിക്കു കളയാൻ സമയമില്ലാത്തോണ്ട് സ്റ്റെപ്പിൽ തന്നെപ്പോയി.പോകുന്ന കൂട്ടത്തിൽ ആരെയെക്കെയോ തട്ടുകയും തള്ളുകയും ചെയ്തു.എന്നാൽ അവരോടൊന്നും ഒരു വാക്ക്തർക്കത്തിന് സമയമില്ലാരുന്നു.സെക്കന്റ് ഫ്ലോറിലെ നേഴ്‌സമാർ പറഞ്ഞ പ്രകാരം ആ ഫ്ലോറിൽ ചെല്ലുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുവാരുന്നു.