തമി 3 [Maayavi]

Posted by

എന്നെ വാരുവാണ്.മഴ നനഞ്ഞു എന്നുള്ളത് ശെരിയാ എന്നാൽ പനി പിടിക്കുമെന്നു ഞാങ്കരുതിയോ.

“”ഓ മഴ അലർജിയുള്ള ഒരാള്””

ലെച്ചുന്റെ ആ കൗണ്ടർ എനിക്കു നന്നേ ബോധിച്ചു.മാലൂ സൈഡായി. ചുണ്ടും കൂർപ്പിച്ചുള്ള ആ പിണക്കം കണ്ടപ്പോൾ തന്നെ ചിരിച്ചുപോയി.പതിയെ ആ ചിരി മാലുവിലേക്കും പടർന്നു.

“”ശെരിയെന്നാൽ വെക്കട്ടെ…. കിച്ചുട്ടാ നന്നായി റെസ്റെടുക്കുട്ടോ””

“”നീ വിഷമിക്കണ്ട പെണ്ണെ അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം””

തലപിടിച്ചു ഒന്നുടെ ആ മടിയിലേക്ക് പൂഴത്തി വെച്ചു.

“”ഹാ അവന്റെ താളത്തിന്‌ തുള്ളി മറ്റെ കാലും കൂടെ പഞ്ചറാക്കണ്ട””

പൊട്ടിച്ചിരിക്കയാണ് എന്നാൽ എനിക്കത്ര ചിരിവന്നില്ല.ചുണ്ടും കൂർപ്പിച്ചു മാലുനെ നോക്കി.ആക്കി ചിരിക്ക്യാ.

“”ന്നാ ശെരി പോകാൻ സമയമായി..”‘

ചുണ്ടു കൂർപ്പിച്ചൊരുമ്മയും തന്നു ഒരു കള്ളച്ചിരിയും പാസ്സാക്കി ആള് ഫോൺ വെച്ചു.എത്രയും വലുതായിട്ടും മാലൂ എപ്പോളും കുഞ്ഞുങ്ങളെ പോലയാ.എന്നാൽ ചില നേരം വെറുപ്പിരുമാണ്.ലെച്ചുനെ പറ്റിച്ചേർന്നു ഒന്നുടെ കിടന്നു.കൺപ്പോളകൾ ഭാരം കൊണ്ട് അടഞ്ഞുപോയി.

 

മുറിയിലെ തട്ടും മുട്ടും കേട്ടാണ് കണ്ണതുറന്നത്. ലെച്ചു അടുത്തുകിടന്നുറങ്ങുവാണ്.ഇപ്പോഴും ആ വിരലുകൾ തലയിൽ തലോടുന്നുണ്ട്.മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു കുഞ്ഞേച്ചിയെ!

കൈയിൽ ഒരു ഗ്ലാസുമുണ്ട്.ആ ഗ്ലാസ്സ് ബെഡിനോടുള്ള ചെറിയ മേശമേൽ വെച്ചപ്പോൾ എന്തോ തട്ടി താഴെ വീണ ശബ്ദംകേട്ടാണ് ഞാൻ എഴുന്നേറ്റത്.അവളുടെ മുഖത്ത് ഞാൻ എഴുന്നേറ്റതിൽ പരിഭ്രമമുണ്ട്.ഇനിയും വഴക്ക് വല്ലോം പറയുമോന്നുള്ള പേടിയാരിക്കും.കൈയിലെ ഗ്ലാസ്സ് എനിക്കുനേരെ നീട്ടി.എന്റെ പട്ടി വാങ്ങും.

ഹും!!! മുഖം തിരിച്ചുകളഞ്ഞു.ഗ്ലാസ്സ് മേശമേൽ വച്ചവൾ റൂമിൽ നിന്നും പോയി.തല ചെരിച്ചു ലെച്ചുനെ നോക്കിയാപ്പോൾ ആളിതൊന്നും അറിയാണ്ട് നല്ല ഉറക്കവാ.ലെച്ചുനെ ശല്യം ചെയ്യാണ്ട് പതിയെ ബെഡിൽ നിന്നുമിറങ്ങി ഗ്ലാസ്സെടുത്തു. ചുക്കുകാപ്പിയാണ്.അതിൽ നിന്നും വമിക്കുന്ന മണം ആ മുറിയാകെ നിറഞ്ഞു.കുരുമുളകിന്റെയും ചുക്കിന്റെയും മണം മുന്നിട്ടു നിൽക്കുന്നു.തല ചരിച്ചു ഡോറിലേക്ക് നോക്കി.ഇല്ല! അല്ല വേണേ ഒളിച്ചു നിന്നു നോക്കാനും മടിയില്ലാത്തവളാണ്!.ചുണ്ടോടടുപ്പിച്ചു ഒരു സിപ്പിറക്കിയതും സ്വർഗം കണ്ടുപോയി.ഒടുക്കത്തെ എരി.ഇനിയിവൾ മനപ്പൂർവം ഇട്ടതാണോ എന്തോ.എരിവിനു ഒപ്പം മധുരവും കട്ടക്ക് കട്ടക്കൊണ്ട്.എന്തായാലും പിന്നൊന്നും നോക്കണ്ട് ഒരു ഗ്ലാസ്സ് കാപ്പിയും ഒറ്റവാലിക്ക് കുടിച്ചു.ഹോ! കോടലൊക്കെ പോകയുന്നപോലെ വായിനും മൂക്കിനുമൊക്കെ പോകവരുന്നപോലെ.എന്നാൽ തൊണ്ടക്ക് നല്ല ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *