“”അതുകൊഴപ്പില്ല മോളുപ്പോയി റെഡി ആയിക്കോ”‘
മനസില്ലാ മനസ്സോടെ നിന്നവളെ ലെച്ചു പറഞ്ഞുവിട്ടു.തിരിഞ്ഞു നടക്കുമ്പോൾ ആ കലങ്ങിയ കണ്ണിലെ ഭാവം എനിക്കു മനസിലായില്ല.എന്റെ വായിൽ നിന്നു വന്ന് വാക്കിലുള്ള വിഷമമാണോ അതോ ലെച്ചുനെം എന്നേം തെറ്റിച്ചതിലുള്ള സന്തോഷവോ.അറിയില്ല പൊട്ടനെപ്പോലെ നിന്നപ്പോഴാണ് ലെച്ചു അരികിലേക്ക് വന്നത്.അടിക്കുമോ എന്നു പേടിച്ചെങ്കിലും അതുണ്ടായില്ല.
“”നിന്റെ മനസ്സിൽ എത്രത്തോളം വിഷമുണ്ടന്നു ഇന്നെനിക്കു മനസിലായി നീയിന്നു പറഞ്ഞതിനെല്ലാം ഒരിക്കൽ നീ കരയും “”
ആ വക്കിലെ മൂർച്ച എന്ന ഒന്നുലച്ചു.നിറഞ്ഞ കണ്ണുകൾ തുടച്ചു ലെച്ചു നീങ്ങുമ്പോൾ നിസാഹായനെ പോലെ ഞാനിരുന്നു.വേറൊന്നും കൊണ്ടല്ല അവളെ പറഞ്ഞതിൽ എനിക്കൊരു കുറ്റബോധവുമില്ല പക്ഷെ ലെച്ചുനോട് ദേഷ്യപ്പെടണ്ടാരുന്നു.എന്റെ ഇത്രം പ്രായത്തിൽ ഇതുവരായിട്ടും അവരോടൊന്നു ഒച്ച പൊന്തിച്ചിട്ടില്ല.എപ്പോഴും കൂട്ടുകാരെപ്പോലാരുന്നു.എന്നാൽ ഇപ്പോൾ ഇത്തിരി കൂടിപ്പോയില്ലെന്നൊരു സംശയം.
മുന്നിലെ ഡോറും തുറന്നിറങ്ങിവന്ന ലെച്ചുന്റെ മുഖത്ത് കരഞ്ഞതിന്റെ നല്ല ലക്ഷണമുണ്ട്.അപ്പോഴാണ് അവടെ ഇരിക്കുന്ന കുഞ്ഞേച്ചിയെ കണ്ടത്.ഇവളിതെപ്പോ വന്നു കണ്ടില്ലലോ.ഹാളിലേക്ക് വന്ന ലെച്ചു ഞാനെന്നൊരാൾ ഇരിക്കുന്നത് പോലും മൈൻഡ് ആക്കാണ്ട് കുഞ്ഞേച്ചിയോട് എന്തോ പറയുന്നു.എന്തായാലും അവരെ ഹോസ്പിറ്റൽ വരെ ഡ്രോപ്പ് ചെയ്യാം ലെച്ചു സമ്മതിക്കില്ല എങ്കിലും എന്തേലുമൊക്കെ പറഞ്ഞു പിണക്കം മാറ്റിയല്ലേ പറ്റു.വേഗം തന്നെ ടേബിളിൽ നിന്നും കാറിന്റെ കീയെടുത്തു നടന്നു നീങ്ങിയ അവരുടൊപ്പമെത്തി.
“”ലെച്ചു ഞാൻ ഡ്രോപ്പ്””
ആവേശത്തോടെ പറഞ്ഞ നാവ് ലെച്ചുന്റെ ഒറ്റ തുറിച്ചു നോട്ടത്തിൽ സ്റ്റക്കായി നിന്നു.ഒന്നു നോക്കി പുച്ഛിച്ചിട്ട് ലെച്ചു അവളേം കൂട്ടിയിറങ്ങി.പോർച്ചും കഴിഞ്ഞു മുറ്റവും കഴിഞ്ഞു റോഡും കഴിഞ്ഞു അവർ കണ്ണിൽ നിന്നും മായണവരയുംനോക്കി നിന്നു.
ലെച്ചുന്റെ അവഗണന നോവിക്കുന്ന പോലെ.ഒന്നും വേണ്ടാരുന്നു അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോയാൽ മതിയാരുന്നു.ഇതിപ്പോ ലെച്ചുവും ഇതിനിടെലൊരു കരുവായി.എങ്ങനെ ലെച്ചുന്റെ പിണക്കം മാറ്റും.പിണങ്ങിയാൽ ഇണക്കാൻ ഭയങ്കരപാടാ.ആക്കാര്യത്തിലും അമ്മയും മോളും ഒറ്റക്കെട്ടാ.എന്നിെന്തുചെയ്യുമെന്നും കരുതി ഇരുന്നപ്പോഴാണ് ഫോൺ റിങ് ചെയ്തത്.അതോടെ എവിടേക്കെയോ അലഞ്ഞു നടന്ന കിളികൾ കൂട്ടിൽ കയറി.ശ്യാമേച്ചിയാണ്!…
അറ്റന്റ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിച്ചു തീരുമ്പോഴേക്കും ഒരു ഫുൾ റിങ് ചെയ്തു കാൾ കട്ടായി. അപ്പോൾ തന്നെ ഒരു നോട്ടിഫിക്കേഷനും വന്നു.അവർ ഇറങ്ങുവാണ് പോലും.