ചെയറിൽ നിന്നുമെഴുന്നേറ്റ് ഭിത്തിയിൽ മിഴിച്ചു നിൽക്കുന്ന ലെച്ചുനു നേരെ ശബ്ദമുയർത്തി.
“”എടാ നീയിതെന്തോന്നാ പറയുന്നേ… ഇവൾ നിനക്കാരാ നിന്റെ കുഞ്ഞേച്ചിയല്ലേ അതോണ്ടല്ലേ ഞാൻ നിന്നോടൊരൊന്നും പറയുന്നെ…. നിങ്ങൾ… നിങ്ങൾ നല്ല കൂട്ടല്ലേ””
“”ഓഹോ ഞങ്ങൾ കൂട്ടാന്നു നിങ്ങളങ്ങു തീരുമാനിച്ചാൽ മതിയോ… അല്ലെതന്നെ ഞാനെന്തിനാ ഇവളുടെ ഗർഭത്തിനു കാവലിരിക്കുന്നെ ഇവളെ ഇങ്ങനാക്കിയ ഒരുത്തനുണ്ടല്ലോ അവനെന്തിയെ””
“”ഒന്നിനെ വയറ്റിലുണ്ടാകിയിട്ടു അവൻ മൂടും തട്ടി പോയി. അവനറിയാം വല്ലോന്റേം വിഴിപ്പ് സ്വന്തം താലെലാകുമെന്നു അല്ലേൽ തന്നെ ഇവളുടുടെ വയറ്റിലായാ അന്നുതന്നെയവൻ നാടുവിട്ടില്ലേ…. ഇങ്ങനയാണ് പോക്കെങ്കിൽ നിങ്ങളെന്നെ ഈ കൊച്ചിന്റെ തന്തയാക്കുല്ലാന്നു ആരുകണ്ട്””
പറഞ്ഞു നിർത്തുകയും കാണുന്നത് ലെച്ചുന്റെ വലിഞ്ഞു മുറുകിയ മുഖമാണ്.പാഞ്ഞോള്ള ലെച്ചുന്റെ വരവിൽ ഒന്നു ഭയന്ന് പ്രതികരണ ശേഷി ഇല്ലാത്തവനെ പോലെ കണ്ണമുറുക്കെയടച്ചു എന്തും നേരിടാൻ എന്ന പോലെ.എന്നാൽ ഞെട്ടിച്ചുകൊണ്ട് കുഞ്ഞേച്ചി ഇടക്കുകയറി.
ഹോ ഭാഗ്യം!
“”മാറ് പാറു””
എനിക്കുമുന്നിൽ നിൽക്കുവളുടെ നേരെ ലെച്ചു ദേഷ്യപ്പെട്ടു.എന്നാൽ അതിനവൾ വിലങ്ങനെ തലയാട്ടി കാണിച്ചു.
“”വേണ്ടമ്മേ…. ഒന്നും വേണ്ട.. ഞാൻ ഒറ്റക്ക് പോയിക്കൊള്ളാമെന്ന് പറഞ്ഞതല്ലേ””
ഹേയ് കരയുവാണോ.ഇതാപ്പോ നന്നായെ എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്റെ മുന്നിൽ അവളുടെയൊരു പതിവൃത ചമയൽ.
“”നീ മാറ് പാറു…. അവന് വരാൻ വായ്യങ്കിൽ അതു പറഞ്ഞാൽപോരെ… അല്ലാണ്ട് ഇങ്ങനത്തെ അനാവശ്യം പറയേണ്ട കാര്യമുണ്ടോ… ങ്ഹേ നിന്നെപ്പറ്റി എന്തൊക്കെയാ ഇവൻ പറഞ്ഞേ… നീ ഒന്നും കേട്ടില്ലേ””
ലെച്ചുന്റെ മുഖമാകെ ചുവന്നിട്ടുണ്ട്.കണ്ണൊക്കെ നിറഞ്ഞു ഒഴുകുന്നുണ്ട് അതെല്ലാം വാശിയോടെ തുടച്ചു മാറ്റുന്നുണ്ട്.എന്തോ അതു കണ്ടപ്പോൾ മനസിനെന്തോപോലെ.
“”കിച്ചുനു എന്നെ പറഞ്ഞാൽ സമാദാനം കിട്ടുവെങ്കിൽ എന്തും പറഞ്ഞിട്ടേ എന്നെയല്ലേ വേറെ ആരേം അല്ലല്ലോ….. നിക്കൊരു കൊഴപ്പൊമില്ല””
ആഹാ എന്താ ഒരു സന്മനസ്സ് പൂവിട്ടു പൂജിക്കണം.
“”നീ പോയി റെഡി ആയിക്കോ ഞാനൊന്നു കുളിക്കേണ്ടാ താമസവേയുള്ളൂ””
മുന്നിൽ നിൽക്കുന്നവളെ തലോടി ലെച്ചു പറഞ്ഞു.ഹാ അവളുടെ അഭിനയത്തിൽ ലെച്ചു ഫ്ലാറ്റ്.ലെച്ചുനോട് പോലും പുച്ഛം തോന്നിപ്പോയി.ഇങ്ങനത്തെ സ്വഭാവമൊക്കെ ഒരുമാതിരി സീരിയലിൽ മാത്രെ കണ്ടിട്ടുള്ളു.
“”വേണ്ടമ്മേ ഞാൻ തനിയെ പോയിക്കൊള്ളാം… അമ്മക്ക് കാലു വയ്യാത്തതല്ലേ””
ഹോ എന്താ സ്നേഹം.