“”അതിനു ഡ്രോപ്പ് ചെയ്യേണ്ട ആവശ്യമൊന്നുല്ല മോനുട്ടനല്ലേ പാറുന്റെ കൂടെ പോകുന്നത്””
ആദ്യം എന്താണ് ലെച്ചു പറഞ്ഞെതെന്നു മനസിലാവാതെ ഒന്നു ചിരിച്ചു.കേട്ട വാക്കുകൾ ഒന്നുടെ റിവൈന്റ് ചെയ്തപ്പോൾ ചിരി താനെ മാഞ്ഞു.
“”എന്തോന്നാ””
ശബ്ദം ശെരിക്കും ഉയർന്നു.ഞാൻ കേട്ടത് തന്നെയല്ലേ ലെച്ചു പറഞ്ഞതെന്ന് ഉറപ്പിക്കണമാരുന്നു.
“”അതെ കിച്ചുട്ടാ…. ലെച്ചുനു കാലുവയ്യ മോനെ അതോണ്ടല്ലേ… പെട്ടന്നിങ്ങു വരാലോ…. ചെല്ലുന്നു ഡോക്ടറെ കാണുന്നു സ്കാൻ ചെയ്യുന്നു പോരുന്നു അത്രയുള്ളൂ””
കൊഞ്ചിയുള്ള പറച്ചിൽ കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു.അവളേം കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോണം പോലും.ഞാനെന്താ അവളുടെ വേലക്കാരനോ.
“”കിച്ചുസേ””
മറുപടി ഒന്നും കാണാത്തോണ്ടാവണം കൈയിൽ കുലുക്കി വിളിച്ചു.
“”ദേ ലെച്ചു അടങ്ങിയിരുന്നോ””
കൈ കുടഞ്ഞുമാറ്റി.ദേഷ്യത്തോടെ മുന്നിലിരിക്കുന്നവളെ നോക്കി അവളാണല്ലോ ഇതിനു കാരണം.അവളാരിക്കും ലെച്ചുനോട് പറഞ്ഞത് ഞാൻ കൂടെ ചെല്ലാൻ.ഹോ എല്ലാം ഉണ്ടാക്കി വെച്ചിട്ടു ഒന്നും അറിയാത്ത പോലിരുക്കുന്ന കണ്ടില്ലേ പെരും കള്ളി!.
“”ന്ന വേം കഴിച്ചു റെഡിയാകാൻ നോക്ക്…. ഒൻപതിന് ഡോക്റ്റർ എത്തും… അഞ്ചാമത്തെ നമ്പറാ പാറുന്റെ””
മുന്നിലേക്ക് ഒരു പ്ലെയിറ്റ് ഉപ്പുമാവ് വെക്കുന്ന കൂട്ടത്തിൽ ലെച്ചു പറഞ്ഞു.
“”ഞാനെങ്ങും കൂടെപ്പോവൂല്ല… ലെച്ചു തന്നങ്ങു പോയാൽ മതി വേണേ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യാം എല്ലാം കഴിയുമ്പോ എന്നെ വിളിച്ചാൽ മതി””
“”അങ്ങനെ പറഞ്ഞാലെങ്ങനാ കിച്ചുട്ടാ… എനിക്കു വൈദ്യനെ കാണാനും പോണം ഇന്നലത്തോട്ട് നല്ല കാലിനു വേദനയാ””
മുഖത്ത് വേദന പരത്തിക്കൊണ്ട് ലെച്ചു മുഖം ചുളിച്ചു.എന്നാൽ അതിലൊന്നും വീഴുന്നവനല്ല ഈ കിച്ചു.
“”എന്തൊക്കെ പറഞ്ഞാലും എന്നെക്കൊണ്ട് പറ്റൂല്ല””
തീർത്തും പറഞ്ഞു.
“”ആ പറ്റൊന്നും വേണ്ടാ അവളുടെ കൂടെ പോയേച്ചാൽ മതി””
എന്തോ ഉറപ്പിച്ചപോലുള്ള ലെച്ചുന്റെ പറച്ചിലിൽ ആകേ പൊളിഞ്ഞു വന്നു.
“”അല്ല ലെച്ചു എനിക്കറിയാൻ വയ്യാതോണ്ട് ചോയിക്കുവാ നിങ്ങളെന്നെ ഇവിടുത്തെ വേലക്കരനായിട്ടാണോ കണ്ടിരിക്കണേ””
ഞാനെന്താ ഉദ്ദേശിച്ചതെന്ന് മനസിലാവാതെ ഏണിനും കൈ കൊടുത്തു ലെച്ചു മിഴിച്ചു നോക്കി.
“”വന്നപ്പോ മുതൽ തുടങ്ങിയതാ ഇവളുടെ വേലക്കാരനാക്കൽ””
മുന്നിലിരിക്കുന്നവളെ കണ്ണാൽ ഭയപ്പെടുത്തി.അവളുണ്ട് ഇവനിതെന്താ പറയുന്നേ എന്ന ഭാവം.
“”എന്തോന്നാ നീയി പറയുന്നേ “”
“”എന്തേ ഞാൻ പറഞ്ഞതായോ കുഴപ്പം വന്നു കേറിയ അന്ന് തൊട്ടു തുടങ്ങിയതാ ഇവളുടെ ചെടിവേലത്താങ്ങിപ്പിക്കാൻ.ഇവളെ ബാങ്കിൽ കൊണ്ടാക്കാക്കണം കൊണ്ടുവരണം അവള് പോകുന്നെടുതെല്ലാം കൂട്ടു പോകണം എന്നു വേണ്ടാ എല്ലാത്തിനും, എപ്പോ അവളുടെ പേറെടുക്കാനും ഞാൻ വേണം പോലും നാണമില്ലേ പറയാൻ “”