ഇന്നാണ് കുഞ്ഞേച്ചിയേം കൊണ്ട് ചെക്കപ്പിന് പോകുന്നത്.ഇവിടാരും എന്നോടത് പറഞ്ഞിട്ടില്ല.അതോണ്ട് തന്നെ അറിഞ്ഞതായി ഭാവിക്കേം വേണ്ടാ.അല്ലേൽ പിന്നെ അതിൽ പിടിച്ചു തൂങ്ങും.അരു പറഞ്ഞു,എപ്പോ പറഞ്ഞു എന്തിനു പറഞ്ഞു അങ്ങനെ നൂറായിരം ചോദ്യങ്ങൾ.അതോണ്ട് ലെച്ചു പറയുമ്പോൾ ഇങ്ങനൊരു കാര്യം ഇപ്പോൾ അറിഞ്ഞപോലെ നിൽക്കണം.അഭിനയിക്കാൻ പിന്നെ എന്നെയാരും പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.അവര് രണ്ടാളും പോയി കഴിഞ്ഞാൽ എന്റെയും ശ്യാമെചിയുടേം ഒരന്നൊന്നര പൂരം തന്നിവിടെ കോടിയേറും.ഹോ ഓർത്തിട്ടു തന്നെ എന്തോ പോലെ.കൂടുതൽ ഓർത്താൽ കൈക്ക് പണിയാവും.പെട്ടന്ന് കുളിച്ചു വെളിയിലിറങ്ങി.ഡ്രെസ്സും മാറി താഴേക്ക് പോയില്ല പകരം റൂമിൽ തന്നെയിരുന്നു.സാദാരണ പോകുന്ന സമയമായിട്ടില്ല.ചുമ്മാ ദൃതികൂട്ടി വെറുതെ സംശയത്തിനിടവരുത്തണ്ടല്ലോ.കൊറേ നേരം റൂമിൽ ചുമ്മാ ചുറ്റി നടന്നും ബൽക്കണിയിലെ ഹാങ്ങിങ് ചെയറിൽ ആടിയും സമയം കളഞ്ഞു.ഇന്നെന്തോ സമയം അങ്ങോട്ട് പോകാത്ത പോലെ.അങ്ങനെ എട്ടരയോടടുപ്പിച്ചു താഴെകിറങ്ങി.
സ്റ്റെപ്പിറങ്ങുമ്പോഴേ കണ്ടു താഴെ ഫോണിൽ തോണ്ടി ചായകുടിക്കുന്ന കുഞ്ഞേച്ചിയെ.കസാരയിൽ അവൾക്കൊപ്പോസിറ്റായിരുന്നു.ശബ്ദം കെട്ടാവണം ഒരുമാത്രയവൾ തലപ്പൊക്കി നോക്കി പിന്നെ ഞാനാന്നു കണ്ടോണ്ടാവണം തല വെട്ടിച്ചു ഫോണിൽ നോക്കി.അപ്പൊളവളിലെ ഭാവം പുച്ഛമാല്ലാരുന്നോ?!.
‘മരക്കഴുതേ നിനക്കിപ്പോഴും മനസിലായില്ലേ അവൾ നിന്നെ പുച്ഛിച്ചതാ’
വേറാരുമല്ല എന്റെ മനസ്സാ.ഇവളെ ഇനിയും വളരാൻ വിട്ടൂടാ എന്തേലും പണി കൊടുത്തേ പറ്റു.ഇപ്പോഴത്തെ അവളുടെ ഭാവത്തിൽ നിന്നുമൊരു കാര്യം മനസിലായി ഞാനിന്നലെ പറഞ്ഞതൊന്നുമവളുടെ രോമത്തിൽ പോലും ഏഷിയിട്ടില്ല. ആ ഏതുവരെ പോകുമെന്ന് നോക്കാം.
“”ഹാ കിച്ചു ചായയെടുക്കട്ടെ””
ലെച്ചു എപ്പോഴാണ് എന്നെ കണ്ടെത്തെന്നു തോന്നുന്നു.തലകുലുക്കി മറുപടി പറഞ്ഞു.
“”കഴിക്കാനുടെ എടുക്കട്ടെ “”
ചായ കുടിച്ചോണ്ടിരുന്ന എന്റെ മുടിയിൽ തലോടി ചോദിച്ചു.
“”ഹേയ് ഇതെന്താ നേരത്തെ,ലെച്ചു എവിടേലും പൊന്നുണ്ടോ””
മിഴിച്ചു ലെച്ചുനേം ക്ലോക്കിലേക്കും മാറ് മാറി നോക്കി.
“”ഹാ ഞാൻ പറഞ്ഞില്ലാരുന്നു നിന്നോട്””
അവിടെ സംശയം.അതിനേക്കാൾ സംശയം എന്റെ മുഖത്ത്. എന്നോടാ കളി.
“”എന്നോടോ…. എന്തു””
“”പറഞ്ഞില്ലാരുന്നോ.. ശോ മറന്നു പോയതാ… ഇന്ന് പാറുനേം കൊണ്ട് ചെക്കപ്പിന് പോകേണ്ട ദിവസവാ””
“”ആണോ… ഞാൻ അറിഞ്ഞില്ല ലെച്ചു””
ചായ ഒരു സിപ്പൂടെ ഇറക്കി.
“”അല്ല ലെച്ചു എങ്ങനാ പൊന്നെ… ഞാൻ ഡ്രോപ്പ് ചെയ്യണോ””
ആഹാ എന്താ ഒരഭിനയം ഇങ്ങനാണ് പോക്കെങ്കിൽ ഒരു നാഷ്ണൽ അവാർഡ് വീട്ടിലിരിക്കും.’നീ ശുപ്പറാണ്ടാ!’ വേറാരും അഭിനന്ദിക്കാനില്ലാത്തോണ്ട് ഞാൻ എന്നെ തന്നെ അഭിനദിച്ചു.