കണ്ണ് കൂർപ്പിച്ചുള്ളവളുടെ പറച്ചിലിലാണ് കണ്ണുകൾ അവളിൽ നിന്നും മാറ്റിയത്.
“”അതോ.. രണ്ടു ദിവസായില്ലേ ഒന്നു നടന്നിട്ടു അപ്പോ ഇന്നങ്ങു നേരത്തെ ഇറങ്ങാന്നു കരുതി””
വണ്ടിയുടെ ബാക്ക് സീറ്റിൽ ചുമ്മാ തട്ടിക്കൊണ്ടിരുന്നു.
“”ആഹാ ഞാൻ വിചാരിച്ചു ആദ്യത്തെ പ്രഹസനവേ ഉള്ളൂന്ന് “”
ഒരാക്കി ചിരി അവളിൽ തെളിഞ്ഞു.
“”അല്ല നീയീ വെളുപ്പാൻകാലത്തിതെവിടെപ്പോയി””
നേരം വെളുക്കുന്നതേയുള്ളു.ചുറ്റും വെളിച്ചം വീണിട്ടില്ല.അവളുടെ വീടും കഴിഞ്ഞു ഒരുപാട് മുന്നിലേക്ക് വന്നിട്ടുണ്ട്.ഇനിയിപ്പ ഇവിളിത് എവിടെപ്പോവണോ.
“”ഓ ഞാൻ അങ്ങോട്ടു തന്നെ വന്നതാ””
“”ങ്ഹെ””
ഇവളെന്തിനാ വീട്ടിലേക്കു വരുന്നേ.സംശയത്തോടെ അവളെ നോക്കി.
“”ആടാ… അങ്ങോട്ടിറങ്ങിയതാ…. നിന്നെക്കണ്ടോണ്ട് ഇനിയിപ്പം ഞാൻ വരണമെന്നില്ലല്ലോ””
എന്നും പറഞ്ഞവൾ വണ്ടിയിൽ നിന്നുമിറങ്ങി സെറ്റ് തുറന്നു ഒരു കുപ്പി പാലെടുത്തു തന്നു.
“”എന്തുവാ ഇത് “”
“”അല്ല കണ്ടിട്ടെന്തോ പോലെ തോന്നുന്നു””
“”കണ്ടിട്ട് പാലുപോലെ തോന്നുന്നു””
അവളുടെ പറച്ചിലിൽ ആദ്യമൊന്നു ചൂളിയെങ്കിലും ഗൗരവത്തോടെ തന്നെ തിരിച്ചു പറഞ്ഞു.
“”പാല് പോലല്ല പാല് തന്ന””
“”അയിന് നിന്റെ വീട്ടിൽ പശുവുണ്ടോ””
“”ഇല്ല പോത്തോണ്ട്””
“‘അല്ല ആ വീട്ടിലൊരു പോത്തുള്ളതെനിക്കറിയാം….. ആ പോത്ത് പാല് കൊടുക്കുമെന്നിപ്പോഴാ അറിഞ്ഞേ””
അവളുടെ പുച്ഛിച്ചുള്ള പറച്ചിലിൽ അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.പാവം ട്യൂബലൈറ്റാനെന്നു തോന്നുന്നു മിഴിച്ചെന്നെ നോക്കുന്നുണ്ട്.പിന്നെ കാര്യം കത്തിയപോലെ നവൊന്നു കടിച്ചു കണ്ണടച്ചു നിന്നു.
“”ഒന്നു പോടാ””
പെട്ടന്ന് തന്നെ ഗൗരവം വീണ്ടെടുത്തവൾ കൈയിൽ പതുക്കെനെ തല്ലി.
“”അപ്പച്ചനാ എന്നും പാലുകൊടുക്കാറ് ആൾക്കിന്നു തീരേം വയ്യ അതാ ഞാനിന്നേറങ്ങിയെ”‘
ചിരിയോടവൾ പറഞ്ഞു ഞാനും ആ ചിരിയിൽ പങ്കുചേർന്നു.
“”പോട്ടെടാ ഇന്ന് സൺഡേ ആയോണ്ട് ഒരുപാട് ജോലിയുണ്ട്””
വണ്ടി തിരിച്ചു സ്റ്റാർട് ചെയ്തോണ്ടവൾ പറഞ്ഞു അതിനു തലയുമാട്ടി അവൾ പോകുന്നതും നോക്കി നിന്നു.ഞാൻ നോക്കുന്നതവൾ കണ്ടിട്ടുണ്ടെന്നതു ഉറപ്പാണ്.അല്ലാണ്ടവൾ കഴുതൽപ്പം ചെരിച്ചു മിററിൽ നോക്കേണ്ട കാര്യമില്ലലോ.ഒരു ചിരിയോടെ നടത്തം തുടങ്ങി.
ഇന്നലെ താമസിച്ചു കിടന്നോണ്ടാവണം രാവിലെ നേരത്തെ എഴുന്നേറ്റു.പിന്നെ കിടന്നിട്ടാണെ ഉറക്കവും വന്നില്ല.അപ്പോ പിന്നെ നടക്കാനിറങ്ങി.വേറെ വഴികളിലൂടെയാണിന്നു പോയത്.കയറ്റം കയറിയും ഇറങ്ങിയും പുൽകൊടികളിലുള്ള വെള്ളതുള്ളികൾ പാന്റ് നനച്ചും ഇന്നലത്തെ മഴയിൽ കെട്ടി നിന്നിരിക്കുന്ന ചളിവെള്ളങ്ങളിൽ കുഞ്ഞി കല്ലുകളിട്ടും അതിന്റെ ഓളപരപ്പുകൾ നോക്കിയും റബ്ബർ ടാപ്പിംഗിന് പോകുന്ന അപ്പപ്പൻമാരോട് ചെറു കുശലവും പറഞ്ഞിങ്ങനെപോന്നു.അതിനിടക്ക് ശ്യാമചേച്ചിടെ വീടിനു മുന്നിലൊന്ന് ബ്രേക്കിട്ടു. ചുമ്മാ ഒരു ദർശന സുഖം.പക്ഷെ അവരുടെ വീടുമോത്തം ഇരുട്ടാൽ മൂടപ്പെട്ടിരുന്നു.ആരും എഴുന്നേറ്റട്ടില്ലാത്തോണ്ട് അവിടുന്നു വീണ്ടും നീങ്ങി ഓരോ വഴിയിലൂടെ പോയി.ആകാശത്തിൽ വെള്ളിക്കിറുകൾ തെളിഞ്ഞപ്പോൾ വീട്ടിലേക്കു പോയി.അവിടെ ചെന്നപ്പോൾ തന്നെ ലെച്ചു അടുക്കളയിലാ.പാല് ടേബിളിൽ വെച്ചു നേരെ മുകളിലേക്ക് പോയി.പ്രതേകിച്ചു പരുപാടി ഒന്നുലാത്തോണ്ട് ഫോണിൽ റീൽസും കണ്ടിരുന്നു.അതു നോക്കി മടുത്തപ്പോൾ കുളിച്ചേക്കാവെന്നും കരുതി ടവ്വലുമെടുത്തു ബാത്രൂമിൽ കയറി.ഒന്നാമത് തണുത്തിരിക്കുന്ന ശരീരം ഒന്നുടെ നനഞു.