“”ഹാ നിങ്ങൾ എന്തേലും കാട്ട് ഞാൻ വെക്കുവാ””
അടവാണെന്ന് നൂറുശതമാനം ഉറപ്പാ.
“”ഹേയ് ഈ പെണ്ണിന്റെ ദേഹത്തെന്താ വടുകൻ കയറിയോ””
ലെച്ചുന്റെ കണ്ണ് മിഴിഞ്ഞു.
ചിറിയും കോട്ടി മുഖം തിരിച്ചിരുന്നാൾ വീണ്ടും ഞങ്ങളുടെ നേരെയായി.
“”പിന്നല്ലാണ്ട് മനുഷ്യനെ പൊട്ടനാക്കുന്നതിനൊരു പരുതിയില്ലേ… രണ്ടും കൂടിരുന്നു കൊഞ്ചുന്നു””
“”ഓ അപ്പോ എന്റെ മോൾക്ക് കുശുമ്പ് കുത്തിയതാല്ലേ””
ലെച്ചു കളിയാക്കാണ്.സംഭവം ശെരിയാ മാലുന് ഞാൻ ആരോടും അടുത്തിടപ്പേഴക്കുന്നതൊന്നും ഇഷ്ട്ടല്ല.ഭയങ്കര പോസ്സസ്സിവാ.എന്റെ മാത്രം കാര്യത്തിലല്ല അച്ചേടെ കാര്യത്തിലും അങ്ങനാ.
“”ഓ പിന്നെ എനിക്ക് കുശുമ്പൊന്നുമില്ല…””
ആ കണ്ണുകളിൽ കള്ളച്ചിരിയും കുറുമ്പും.എന്തു ക്യൂട്ടാ എന്റെ മാലൂ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.
“”മാ….മാലൂ””
ശബ്ദം ഇതുവരെ ശെരിയായില്ല. എന്നാൽ എന്റെ വിളികേട്ടതും കുറുമ്പു നിറഞ്ഞിരുന്ന മുഖത്തു കാർമേഘം കൊണ്ട് മൂടി.
‘”യ്യോ മോനു….പനി പിടിച്ചോ….സൗണ്ടൊന്നും പൊങ്ങുന്നില്ലലോ…””
കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.മാലുന്റെ പരവേശം കണ്ടാൽ തോന്നും ഞാനിവിടെ ചാകാൻ കിടക്കുവാന്നു.സില്ലി മാലൂ.
“”അമ്മ വരട്ടെ അങ്ങോട്ടു… സച്ചിയേട്ടൻ പോകാൻ റെഡിയാകുന്നതെയുള്ളു…. ഞാൻ ലീവ് പറയാം””
മാലൂ വരണം എന്നുതന്നെയാ എനിക്കും പക്ഷെ എന്റെ നിസാരം ഒരു പനിക്കുവേണ്ടി വന്നാൽ ലെച്ചു എന്തോ വിചാരിക്കും.അതു വേണ്ട എന്തൊക്കെ പറഞ്ഞാലും എനിക്കു ഏറെ പ്രിയപെട്ടവർ തന്നെയല്ലേ ഇവിടുള്ളത്.വേണ്ടന്ന രീതിയിൽ തലയാട്ടി.
“”ഓ ഇവിടുള്ളവരൊന്നും മനുഷ്യരല്ലലോ… നീ വന്നു കൊണ്ടുപോക്കൊ നിന്റെ മോനെ””
ലെച്ചുനു വിഷമാമായെന്നു തോന്നുന്നു അവസാനം ആ തൊണ്ടയിടറിയത് വ്യക്തമായി തന്നെ ഞാൻ കേട്ടു.
“”ഏയ് ഞാൻ അങ്ങനെയൊന്നും””
“”വേണ്ട മാലൂ…. ഇവൻ എവിടെ വന്നപ്പോൾ മൊതല് നിനക്കാകെ ഒരുതരം വെപ്രാളവാ… ഞങ്ങളവനെ എന്തേലും ചെയ്യുവോന്നു… എന്തൊക്കെയായാലും ഞാനും ഒരമ്മയല്ലയോ””
അയ്യേ ലെച്ചു ഇതെന്തോന്ന്.വട്ടാ രണ്ടിനും.
“”എന്റമ്മേ അങ്ങനൊന്നും പറഞ്ഞതല്ല അവന് പനിവന്നാൽ ഭയങ്കര വാശിയാ കൊച്ചു പിള്ളേരെ പോലെയാ എപ്പോഴും ഒരാള് അടുത്തു വേണം അതുകൊണ്ട് പറഞ്ഞതാ …എന്റെ പൊന്നോ””
തലക്ക് കൈകൊടുത്തുകൊണ്ടാനു പറച്ചിൽ.പറഞ്ഞതൊക്കെ ശെരിയാണെങ്കിലും എന്നെ പറ്റി പറഞ്ഞത് എനിക്കിഷ്ട്ടായില്ല.ഇതൊക്കെ ഇങ്ങനെ പബ്ലിക്കായി പറയാവോ.ഞാൻ പരിഭവത്തോടെ ചുണ്ട് കൂർപ്പുച്ചു.ചിരിക്കയാണ്.
“”മഴ എന്നു പറഞ്ഞാൽ ഭ്രാന്താ ചെക്കന്””