തമി 3 [Maayavi]

Posted by

 

റൂമിൽ കേറി ഡ്രെസ്സ് മാറി നേരെ താഴേക്കു വന്നു.അടുക്കളേലെക്കു പോയി.ഇന്നതെ അങ്കം അവിടാണ്.ബിരിയാണി ഉണ്ടാക്കണം.

ചിക്കൻ സിങ്കിൽ വെച്ചിട്ടുണ്ട്.വാങ്ങി കൊണ്ടുവന്ന സാദനത്തിൽ നിന്നും വസുമതി റൈസ് കുറച്ചെടുത്തു മൂന്ന് തവണ കഴുകി വെള്ളത്തിൽ കുതിർക്കാനിട്ടു.

“”ഞാൻ എന്തേലും ചെയ്യണോ””

ലെച്ചുവാണ്.

“”ആ ചിക്കൻ കഴുകു””

എന്റെ കമാന്റിനു ‘ഒംബ്ര’ എന്നുപറഞ്ഞു ലെച്ചു സിങ്കിലരികിലേക്ക് പോയി.കുറച്ചു സവാളയും മുളകും മല്ലിയിലയും മിന്റ്ലീഫും കട്ട്‌ ചെയ്തു വെച്ചു.വൃത്തിയാക്കിയ കുറച്ചു ചിക്കനിലേക്ക് മുളകുപൊടിയും ഉപ്പും മഞ്ഞപ്പൊടിയും കുറച്ചു തൈരും ഒഴിച്ചു മാർനെറ്റ്‌ ചെയ്തു മാറ്റി വെച്ചു.ബാക്കി വന്ന ചിക്കൻ ലച്ചുനോട് ഫ്രിഡ്ജിൽ വെക്കാൻ കൊടുത്തു.ഒരു കടായിൽ അൽപ്പം നെയ്യൊഴിച്ചു കുറച്ചു അണ്ടിപരിപ്പും അല്പ്പം കൂടുതൽ കിസ്മിസ്സും വറുത്തു മാറ്റി.അണ്ടിപ്പരിപ്പ് എനിക്കിഷ്ട്ടല്ല അതോണ്ടാ കുറച്ചെടുത്തത്.അതേ നെയ്യിലേക്ക് ആവശ്യത്തിന് എണ്ണയുമൊഴിച്ചു സവാള ഫ്രൈ ചെയ്തെടുത്തു.അടുത്ത സ്റ്റൗ കത്തിച്ചു ഒരു പാത്രം വെച്ചു അതിലേക്ക് നെയ്യും ഒഴിച്ചു കറുവാപട്ട ഗ്രാമ്പു ഏലക്ക ജീരകം താക്കോലം തുടങ്ങിയ അല്ലറച്ചില്ലറ സദാനങ്ങളിട്ടു റോസ്റ്റാക്കി അതിലേക്ക് ഏറെ വെള്ളമൊഴിച്ചു അതൊന്ന് തിളച്ചു വന്നപ്പോൾ അരിയും കൂടെ തന്നെ ഉപ്പും മല്ലിയിലയുമിട്ടു വേവിച്ചെടുത്തു മാറ്റി വെച്ചു.മാറ്റിവെച്ച ചിക്കൻ ജസ്റ്റൊന്ന് പാനിലിട്ട് ഫ്രൈ ചെയ്തെടുത്തു.വേറൊരു പാനിലേക്ക് എണ്ണയോഴിച്  ജിഞ്ചർഗാർലിക്ക് പേസ്റ്റിട്ടു മൂപ്പിച്ചു അതിലേക്ക് സാവളയിട്ട് വഴറ്റി.വഴണ്ടവന്ന ഉള്ളിയിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലപ്പൊടിയും ചതച്ച പച്ച കുരുമുളകും ഇട്ടു നല്ലോണം മൂപ്പിച്ചു.അതിലേക്ക് ഫ്രൈ ചെയ്ത ചിക്കനിട്ടു മസാലയുമായി മിക്സ ചെയ്തു.അതിലേക്ക് അല്പ്പം തൈരോഴിച് വഴറ്റിയെടുത്തു.അതിലെക്ക് വെള്ളമൊഴിച്ചു നല്ലോണം തിളപ്പിച്ചെടുത്തു.മിന്റ് ലീഫും മല്ലിയിലയുമിട്ടു നന്നായി വഴറ്റി.

അങ്ങനെ സംഭവം സെറ്റായി.ഇനി ദം ഇടണം.ഒരു വലിയ പാത്രത്തിലേക്ക് നെയ്യൊഴിച്ചു ബേസ് ലയറായി ചിക്കനും ഗ്രേവിയുമിട്ടു അതിനു മേലെ ചോറും നെയ്യിൽ വരറ്റിവെച്ച ഐറ്റംസും മല്ലിയിലയും മിന്റ് ലീഫുമിട്ട് അതിനു മോളിലായി പാലിൽ അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്തൊഴിച്ചു.വേറൊന്നിനുമല്ല ചെറിയൊരു മഞ്ഞ കളർന്.അതുപോലെ തന്നെ ഒരു ലയർ കൂടെ ആവർത്തിച്ചു.അതിനു പുറത്തു അടപ്പു വെച്ചടച്ചു.അതിനു മുകളിലായി ഇടിയൻ കല്ലും വെച്ചു ആവി ഒട്ടും പുറത്തു വരുന്നില്ലെന്ന് ഉറപ്പുവരുതി.

Leave a Reply

Your email address will not be published. Required fields are marked *