ലെച്ചുന്റെ കൊഞ്ഞിട്ടുള്ള പറച്ചിലിൽ ചിരിച്ചു പോയി.അല്ലേൽത്തന്നെ വിശന്നിട്ട് വയ്യ.വണ്ടി ഹൈവേയിൽ നിന്നും ഇടറോഡിലൊട്ടിറങ്ങുന്നിടത്തുള്ള ഒരു ഹോട്ടെലിന് മുന്നിൽ ചവിട്ടി.അത്യാവശ്യം ചെറുതല്ലാത്തൊരു ഹോട്ടൽ പുറമെന്ന് കണ്ടിട്ടു കൊള്ളാം ഇനി ഫുഡ് ഇങ്ങനാന്നു അകത്തു കേറിയാലെ അറിയൂ.ഇതുപോരെ എന്നു ലെച്ചുനെ നോക്കിയപ്പോൾ ആളിറങ്ങി കഴിഞ്ഞു.പിനെ ഞാനുമിറങ്ങി.
ഹോട്ടലിന്റെ മുതലാളിയാരിക്കും ഒരു വട്ട കണ്ണാടിവച്ച കഷണ്ടി. ഹൽദിക്ക് ഡിസൈൻ ഇട്ടപോലുള്ള പല്ലുകാട്ടി ഇളിച്ചു.ഒട്ടും കുറക്കാതെ ഞാനുമോന്നിളിച്ചു.കള്ള കിളവൻ കാശ് കിട്ടാമ്പോകുന്ന സന്തോഷവാ.
പുറമെന്നൂ കാണുന്നതുപോലല്ല അകത്തു നല്ല രീതിയിൽ തന്നെ സ്പേസുണ്ട്.വലിയ ആറു ടേബിളും അതിനു ചുറ്റും നാല് വീതം ചെയറുമിട്ടിട്ടുണ്ട്.കൊറേ അപ്പാപ്പന്മാരും വല്യപ്പന്മാരും അവിടവിടിരുന്നു നാട്ടു വർത്തമാനം പറയുന്നുണ്ട്.അകത്തേക്ക് കയറിയതും മൊരിഞ്ഞ പൊറോട്ടയുടേം വരുത്തരച്ച എതോ കറിയുടെയും ഗാന്ധം മൂക്കിലേക്ക് തുളച്ചു കയറി. അതു മനസ് നിറകുകയും അതുപോലെ തന്നെ വായിൽ വെള്ളം നിരക്കുകയും ചെയ്തു.
വാഷ് റൂം എന്നെഴുതിയ റൂമിൽ കയറി കൈ കഴുകി.എനിക്കു പുറമെ വന്ന രണ്ട് പെണ്ണുങ്ങളും കഴുകി വരുന്ന വരെ കാത്തു നിന്നു.അവിടെ ഒഴിഞ്ഞ ഒരു ടേബിളന് ചുറ്റും ഞങ്ങളിരുന്നു.ലെച്ചു കുഞ്ഞേച്ചിയുടെ കൂടെ എന്തോയിരുന്നു കുശുകുശുക്കുന്നുണ്ട്.അധികം വൈകാതെ തന്നെ ഒരു ഉണ്ടൻപൊരി ഞങ്ങൾക്ക് സമീപമെത്തി.മുപ്പത്തിരണ്ടു പല്ലും വെളിയിൽകാട്ടി ചിരിച്ചു.ലെച്ചുനേം കുഞ്ഞേച്ചിയേം കണ്ടപ്പോൾ അതൊരൽപ്പം കൂടി എന്നു പറയാം.
“”ന്താ ചേട്ടാ കഴിക്കാൻ വേണ്ടേ””
ഓ അപ്പോ സംശയം തെറ്റിയില്ല.ഓർഡർ എടുക്കാൻ വന്നതാ.എന്തോവേണം എന്നെ രീതിയിൽ ലെച്ചുനെ നോക്കിയപ്പോൾ ആള് കുഞ്ഞേച്ചിയുമായിരുന്നു ആക്കി ചിരിക്കുന്നുണ്ട്.ഒന്നു കൂർപ്പിച്ചു നോക്കിയപ്പോൾ അവര് ഡീസന്റായി.
“”എന്തുവാ വേണ്ടേ”‘
“”നീ പറഞ്ഞോ””
ലെച്ചു ഉടനെ പറഞ്ഞു.ശ്ശെടാ എന്തോ പറയും.കൂലംകിഷ്ടമായി ചിന്തിച്ചു.അവസാനം എപ്പോഴും പറയും പോലെ പൊറോട്ടക്ക് പറഞ്ഞു.
“”അല്ല ചിക്കൻ ഫ്രൈയുണ്ടോ””
ഉണ്ടൻപൊരിയോടെ ചോദിച്ചു.
“”അയ്യോ ഇല്ല ചേട്ടാ.. ഫ്രൈയൊക്കെ വൈകിട്ടെ ആകൂ””
ഓ അങ്ങനെയാണല്ലേ.
ഏഹ്! ഇയാളിതെന്തോന്ന വിളിച്ചേ ചേട്ടൻ ന്നോ.എന്റെ തന്തായാകാൻ പ്രായമുണ്ട് എന്നിട്ടാവന്റെയൊരു ചേട്ടൻ വിളി.അയ്യേ എന്നാലും എന്റെ നിശ്കളങ്ക മുഖം നോക്കി അയാൾക്ക് എങ്ങനെ വിളിക്കാൻ തോന്നി.ഇപ്പോഴല്ലേ ലെച്ചുവും അവളും എന്തിനാ ചിരിച്ചെന്നു മനസിലായത്.അയാളെ കൂർപ്പിച്ചു നോക്കിയപ്പോൾ മുറുക്കാൻ കറയുള്ള പല്ലും കാണിച്ചു നിന്ന് ചിരിക്കുവാ.മൈരൻ!