“”സത്യം പറ… ഈ വയറ്റിൽ കിടക്കുന്നത് മാമന്റെ തന്നാണോ അതോ ….””
അവളിൽ നിന്നും അടർന്നുമാറി ഇല്ലാത്ത മീശത്തുമ്പൽപ്പം പിരിച്ചു അവളെ നോക്കിയൊരു വെടക്ക് ചിരി ചിരിച്ചു.സംഗതി അവൾക്ക് കത്താൻ അൽപ്പം സമയമെടുത്തു. സംഭവം മനസിലായപ്പോൾ
“”തോന്യാസം പറയുന്നോടാ””
എന്നൊരു ആക്രോഷത്തോടെ അവളുടെ വലതു കാരം എനിക്കു നേരെ പാഞ്ഞു.അതു മുൻകൂട്ടി കണ്ടതുകൊണ്ട് കൃത്യം അതു തടയാൻ പറ്റി.മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട്.അണപ്പല്ല് ഞെരിക്കുന്ന സൗണ്ട് എനിക്കു കേൾക്കാം.എല്ലാം കൊണ്ടും ഒരു ചിരി എന്നിൽ നിറഞ്ഞു.
“”എന്താടീ നിനക്കു നൊന്തോ… ഇതിലും ഇരട്ടി വേദനയാരുന്നടീ നന്ദൂട്ടിയുടെ മുന്നിൽ പെണ്ണുപിടിയനാക്കിയപ്പോൾ””
പറയുന്ന കൂട്ടത്തിൽ അവളുടെ കൈ ഞെരിക്കാനും ഞാൻ മറന്നില്ല.വേദനിച്ചുള്ള അവളുടെ മുഖം ഒരു തരത്തിലുമൊരു സഹതാപം തോന്നിച്ചില്ല പകരം അവളോടുള്ള ദേഷ്യവാരുന്നു.
“”പിന്നെ ഒരു കാര്യം ഞാൻ പറയാം നിന്നോടുള്ള പ്രേമം മൂത്തിട്ടൊന്നുവല്ല ഞാൻ ഇങ്ങോട്ട് വന്നത്… എന്റമ്മ.. എന്റമ്മ പറഞ്ഞത് കൊണ്ട് മാത്രവാ… അതോണ്ട് ചുമ്മാ എന്റെ നേരെ അഭ്യാസവും കൊണ്ട് വന്നാൽ””
ഒരു ഭീഷണി പോലെ പറഞ്ഞവളുടെ കൈ വിട്ടു.
ഫോണിന്റെ ശബ്ദമാണ് എന്നെ തിരികെ എത്തിച്ചത്.ലെച്ചുന്റെ കോളാരുന്നു.തിരിച്ചു ചെല്ലാനാവും അതോണ്ട് തന്നെ സ്പീക്കർ മോഡിലാണ് ഫോൺ അറ്റന്റ് ചെയ്തത്.
പൂജ കഴിഞ്ഞു തിരിച്ചു ചെല്ലെന്നും പറഞ്ഞു ലെച്ചു ഫോൺ കട്ടാക്കി.പിന്നൊന്നും മിണ്ടാതെ ഫോണും പോക്കറ്റിലാക്കി അവിടുന്നു വിട പറഞ്ഞു.തിരിച്ചുള്ള വരവിൽ തോടോ കാടോ ഒന്നും തന്നെ ഒരു പ്രതിസന്തിയായില്ല.അവളോടുള്ള ദേഷ്യത്തിന്റെ പുറത്തിങ്ങു പൊന്നു.ആൽതറയിലെത്തി തിരിഞ്ഞു നോക്കുമ്പോഴാണ് തോടും കാടുമെല്ലാം കടന്നത് തന്നെ അറിയുന്നത്.
കാറിനടുത്തു ലെച്ചു നിൽപ്പുണ്ടാരുന്നു.ഒരു ചിരിയും പാസ്സാക്കി നേരെ വണ്ടിയിലേക്ക് കയറി ഡോർ അൺലോക്ക് ആക്കി.അപ്പോൾ തന്നെ ലെച്ചു കയറി.കൈയിൽ ഉണ്ടാരുന്ന പ്രസാദവും മറ്റെന്തൊക്കെയോ ഡാഷ്ബോർഡിൽ വെച്ചു.കാറിൽ എസി ഓണാക്കിയപ്പോൾ തന്നെ എന്തെന്നില്ലാത്ത ആശ്വാസം.പിറകിലെ ഡോർ തുറന്നടയുന്നത് കേട്ടപ്പോൾ തന്നെ മനസിലായിൽ അവൾ കേറിയെന്നു.പിന്നെ കാർ റോഡിലെക്കി നീങ്ങി.മരങ്ങളെയും വണ്ടികളെയും പിന്നിലേക്ക് മറച്ചുകൊണ്ട് കാർ വേഗത്തിൽ തന്നെ പോയി.
“”കിച്ചുട്ടാ നല്ല ഇതേലും ഹോട്ടെലിൽ നിർത്തുട്ടോ എനി വീട്ടിൽ ചെന്ന് ഉണ്ടാക്കാനൊന്നും വയ്യ”‘