പുറത്തിപ്പോഴും മഴ ചാറി നിൽക്കുവാ ഇടക്ക് സൂര്യനും ഒളിഞ്ഞു നോക്കുന്നുണ്ട്.മൊത്തത്തിൽ തണുത്ത പ്രകൃതി.അല്ല ലെച്ചു എങ്ങനെ വന്നു കാലു വയ്യാത്തതല്ലേ സ്റ്റെപ് കയറില്ലല്ലോ.
“”അ…അല്ല എങ്ങനെ സ്റ്റെപ് കയറി….കാലു വയ്യാത്തതല്ലേ””
വാക്കുകൾ ഇടക്കിടെ മുറിയുന്നുണ്ടാരുന്നു.തൊണ്ട ശരിയാക്കി ചുമച്ചു ചോമച്ചാ പറഞ്ഞത്.ചിരിക്കാ.എനി കളിയാക്കുവാണോ ഈശ്വരാ! ഹെയ്യ് ആരിക്കില്ല.കൂർപ്പിച്ചു നോക്കി.
“”സ്വാമിയെ കാണാൻ പതിനെട്ടാമ്പടികയറിയല്ലേ പറ്റു””
കളിയാക്കാ ഒറപ്പായി.മുഖം മടിയിലേക്ക് പൂഴത്തി.മുകളിൽ നിന്നും ചിരി കേൾക്കാം മൈൻഡ് ആക്കിയില്ല. ഒഴുകിയെത്തിയ ഫോൺ കാളിലാണ് മുഖം ഉയർത്തിയത്.കൈ നീട്ടി ഫോണെടുത്തപ്പോൾ ഒരു ചിരി അറിയാണ്ട് വന്നുപോയി.മാലുവാണ്.അറ്റൻഡ് ചെയ്തപ്പോൾ നിറപുഞ്ചിരിയുമായി ബെഡിലിരിക്കുന്ന എന്റെ അമ്മ.ഉള്ളം നിറഞ്ഞു പോയി അത്രക്കും ഐശ്വര്യം. നല്ല വൃത്തിക്ക് ഉടുത്തിരിക്കുന്ന ഇളം പച്ചക്കളർ കോട്ടൻ സാരിയും അതിനു മാച്ചിങ്ങായ ബ്ലാക്ക് ബ്ലൗസും.നീണ്ട ചുരുളൻ മുടി മാറിന്റെ ഒരു വശം മറച്ചു മുന്നിലേക്കിട്ടിരിക്കുന്നു.നെറ്റിയിൽ വട്ട പൊട്ടും അതിനു മേലെ സിന്ദൂരവും. കാതിൽ വലിയ ഒരു കമ്മൽ, കഴുത്തിലെ നീളൻ താലി മാല മാറിടത്തിലേക്ക് പറ്റി ചേർന്നു കിടകുന്നു.എന്തൊരു സൗന്ദര്യമാണാ മുഖത്ത്.പ്രേമിക്കാൻ തോന്നി പോകുന്നു.
നിറശോഭയോടെ തിളങ്ങിയ മുഖം ഉടൻ തന്നെ മങ്ങി അതിൽ ആകുലത നിറഞ്ഞു.
“”യ്യോ ന്തു പറ്റി കിച്ചുട്ടാ…ങ്ഹേ…ന്താ മുഖമെല്ലാം വാടിയിരിക്കുന്ന…. കണ്ണെല്ലാം ചുവന്നിരിക്കുന്നല്ലോ””
മനം നിറഞ്ഞുപോയി.എന്റെ വേദനയിൽ നോവുന്ന അമ്മമനം.ഒന്നും പറഞ്ഞില്ല ലെച്ചുവിലേക്ക് ഒന്നുടെ ചേർന്നു കിടന്നു.മാലുന്റെ മുഖത്ത് സംശയം മുടിയിൽ തഴുകുന്ന വിരലുകൾ കണ്ടെന്നു നിശ്ചയം.ഫോൺ അട്ജെസ്റ് ചെയ്തു ലെച്ചുനേയും കാണിച്ചു.മാലുന് ആശ്വാസമായി.എന്നാലും ഞാൻ ഒന്നും പറയാത്തോണ്ട് ആൾക്ക് വീണ്ടും വിഷമം.
“”ന്തു പറ്റിയമ്മേ അവന്….. ആകേ വയ്യാണ്ടായല്ലോ എന്റെ കുഞ്ഞ്””
ചിരിയാണ് വന്നത് ഒന്നും പറയാൻ പോയില്ല.ലെച്ചുവും ചിരിച്ചു അതു കൃത്യം മാലൂ കാണുകയും ചെയ്തു.പോരേ പൂരം.ആൾക്കതു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല.കണ്ണ് കൂർപ്പിച്ചു നോക്കുന്നുണ്ട്.എന്നിട്ടും ഞങ്ങൾ ചിരി നിർത്തിയില്ല.പരിഭവം ഭാവിച്ചു ചുണ്ട് ഒരു വശത്തേക്ക് കോട്ടി. നല്ല ക്യൂട്ടായിട്ടുണ്ട്.എന്നിട്ടും ആരും മൈൻഡ് ചെയ്യതോണ്ട് ആൾക്ക് കലികയറി.
“”ന്താ രണ്ടിനും നാവില്ലേ… എത്ര നേരമായി ചോദിക്കുന്നു..””
കനത്തിൽ തന്നയാ പറച്ചിൽ എന്നിട്ടും ഞങ്ങൾ ഒന്നും പറഞ്ഞില്ല.