അങ്ങനെ ഒരു വിധം കാട് കഴിഞ്ഞു കിട്ടി.മുന്നോട്ടു നീങ്ങിയപ്പോഴാണ് ശെരിക്കും ടാസ്ക്.വേറൊന്നുമല്ല ആ കൈ തോട് കടന്നുവേണ്ട അക്കരെ പോകാൻ.ആ പാലവും തോടും കണ്ടപ്പോൾ തന്നെ കാലു വിറച്ചു.എന്നാൽ തിരിച്ചു പൊകാമെന്നു കരുതിയപ്പോൾ ആ കാട് വീണ്ടും ഭീകരത സൃഷ്ട്ടിച്ചു.ആ വരുന്നെടുത്തു വെച്ചു കാണാം.നടന്നു തോടിന്റെ തിട്ടയിലെത്തി.അവിടെ നിന്നു കൊണ്ട് എത്തിക്കുത്തി താഴേക്ക് നോക്കി.എന്ത് ശാന്തമായോഴുകുന്ന തോട്.കണ്ടാൽ പറയുവോ ഒരു നാടിനെ മൊത്തം വഴി മുട്ടിക്കുന്ന ഭീകരനാണെന്ന്.മുകളിൽ കത്തി നിൽക്കുന്ന സൂര്യന്റെ ആകർഷണത്തിൽ വെള്ളം തിളങ്ങി നിൽക്കുന്നു.ഏറ്റവും അടി തട്ടിലെ കുഞ്ഞി കല്ലുകൾ പോലും കാണാം അത്രക്കും തെളിഞ്ഞ വെള്ളമാണ്.വെള്ളത്തിലോട്ടു അങ്ങോട്ടും എങ്ങോട്ടും ഉലാത്തി തീറ്റ തേടുന്ന വലുതും ചെറുതുമായ മീൻകുഞ്ഞുങ്ങൾ.
വലതു കാൽ പതുക്കെ തടി പാലത്തിലേക്ക് വെച്ചു.പിറകിന് അടുത്തതും വെച്ചു നിലയുറപ്പിച്ചു.പേടിക്കൊരു ശമനമായപോലെ.അടുത്ത കാൽ മുന്നോട്ടു വെച്ചപ്പോൾ ഒന്നു വിറച്ചോ.ഏയ് ഇല്ലാ! അടുത്തകാലും വെച്ചപ്പോൾ മൊത്തത്തിൽ ഒന്നുലഞ്ഞു.പിടിക്കാൻ കയറോ ഒന്നുമില്ല.കൈ രണ്ട് സൈഡിലോട്ടും വിടർത്തി ബോഡി ബാലൻസ് ചെയ്തു.അങ്ങനെ മുന്നോട്ടു നീങ്ങി.പാലത്തിന്റെ പകുതിയെത്തിയപ്പോൾ താഴേക്കൊന്നു നോക്കിയപ്പോൾ താഴേക്കു നോക്കി നിൽക്കുന്ന എന്റെ പ്രതിഭിംബം.തെക്കുന്നു വീശിയാ കാറ്റ് വെള്ളത്തിൽ മാറ്റോലി സൃഷ്ട്ടിച്ചതു മായിച്ചു കളഞ്ഞു.
പാലത്തിൽ നിന്നും മണ്ണിന്റെ തിട്ടയിലേക്ക് കാലു വെക്കുമ്പോൾ അത്രയും നേരം പിടിച്ചു നിർത്തിയ ശ്വാസം ഒന്നു നേരെ വീണു.മുന്നോട്ടു നടന്നു ഒന്നുതിരിഞ്ഞു നോക്ക്യപ്പോൾ കാണുന്നത് ഒരു കൂറ്റൻ കാടും ഭീകരമായ തോടും.നെഞ്ചത്ത് കൈ വെച്ചു എപ്പോഴും ജീവനോടുണ്ടോന്നു നോക്കി.
‘എപ്പിടിട്ര’ ചോദിക്കാൻ വേറാരുമില്ലാതോണ്ട് ഞാൻ സ്വയം ചോദിച്ചു.സത്യം പറയാലോ ഈ തോട് എനിക്കു ഭയങ്കര പേടിയാണ്.പണ്ടൊരിക്കൽ ഞാനനിതിൽ വീണിട്ടുണ്ട്.
അന്ന് ഞാനും അമ്പൂട്ടനുമായി കളിച്ചോണ്ട് നിൽക്കുമ്പോൾ അക്കരകാട്ടിൽ ചോന്നൊരു പൂ പൂത്തത് കണ്ടത്.എന്തോ ആകർഷണം തോന്നി.പലപ്പോഴും കുഞ്ഞേച്ചി അക്കരെ പോകരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവളുടെ വാക്കിനു പുല്ലുവിലകൊടുത്തു ഞാനാ പാലം കയറി.പിന്നൊന്നും എനിക്കൊരുമായില്ല വെള്ളത്തിൽ മുങ്ങിതാഴുമ്പോൾ കാണുനത്തു പൊട്ടിക്കരയുന്ന കുഞ്ഞേച്ചിയെയാണ്.പിന്നെത്തെ മലക്കം മറച്ചിലിൽ കാണുന്നത് ഓടി വരുന്ന കൃഷ്ണൻ മാമയെയാണ്.പിന്നെ ബോധം വരുമ്പോൾ വീട്ടിലാണ്.അതിന്റെ പേരിൽ മാലുന്റെ കൈയിൽ നിന്നും ഒരുപാട് കിട്ടിയിട്ടുണ്ട്.ബട്ട് നോ ഫലം ശങ്കരൻ പിന്നേം തെങ്ങുമ്മേ തന്നെ.പലപ്പോഴും അക്കരെ കടക്കാൻ നോക്കിട്ടുണ്ട് അതിനെല്ലാം കൃഷണൻ മാമന്റെ കൈയിൽ നിന്നും പുളിവടിക്കും കൊന്നക്കമ്പിനും ചന്തിക്ക് ഒരുപാട് വാങ്ങി കൂട്ടിയിട്ടുണ്ട്.അന്നൊക്കെ മാമൻ എന്നെ അടിക്കുമ്പോൾ കുഞ്ഞേച്ചി ഭയങ്കര പ്രശ്നമുണ്ടാക്കുവാരുന്നു.പക്ഷെ ഞാൻ ഇല്ലാത്ത കാരണമുണ്ടാക്കി അടി വാങ്ങിക്കുമാരുന്നു.കാര്യം വേറൊന്നുമല്ല എന്നെ അടിക്കുന്ന അന്നെല്ലാം ചന്തയിൽ പോയി വരുന്ന കൃഷ്ണമാമ നേരെ വീട്ടിലേക്കാ വരുന്നേ.കൈയിൽ ഒരു പൊതിയും കാണും.അതിൽ എനിക്കു പ്രിയപ്പെട്ട ഇതേലും പലഹാരവും കാണും.എല്ലാം സുഖമുള്ളാരോർമകൾ!.