“”എന്റെ കുട്ടൻ വിശന്നു പോയി..ല്ലേ””
ലെച്ചു ആരുമയായി തലയിൽ തലോടി.
“”ഏയ് അതു കൊഴപ്പില്ല…. നമുക്ക് പോവാം””
പറയുന്നതിനൊപ്പം കണ്ണുകൾ ചുറ്റും പരതി.വേറൊന്നുമല്ല ലവളെ കണ്ടില്ലല്ലോ.എവിടെപ്പോയി കിടക്കുവാണോ.അവളേം കൊണ്ടല്ലേ പോക്ക് നടക്കു.ഹാ മണ്ടേൽ വെയിലടിച്ചപ്പോ താടക കാറിൽ കേറി കാണും.
“”അതേ കിച്ചുട്ടാ… പൂജ കഴിഞ്ഞില്ല മോനെ അതൂടെ കഴിഞ്ഞു നമക്ക് പോകാം”
നെറ്റിയിലേക്ക് വീണ മുടി മാടിയൊതിക്കിയും കവിളിൽ തട്ടിയും പറഞ്ഞു.എനിക്കങ്ങോട്ട് വിറഞ്ഞു വന്നു.ഒന്നാമതേ പോസ്റ്റായി മനുഷ്യൻ ചത്തു ഇനിയും അതു തുടരാൻ പറ്റില്ല.
“”അതൊന്നും പറ്റൂല്ല… ചെയ്തെടുത്തോളം പൂജകൾ മതി വാ പോവാം””
ആൽതറയിൽനിന്നും എഴുന്നേറ്റ് ദൃതി കൂട്ടി.
“”മോനുട്ടാ പ്ലീസ്… ഇതൊരു സ്പെഷ്യൽ പൂജയാ അതാ വൈകുന്നേ.അധികം താമസിക്കില്ല””
കൈ പിടിച്ചു കൊഞ്ചുവാ.ഈ കോപ്രായത്തിലാ മിക്കപ്പോഴും ഞാൻ വീഴുന്നത്.
“”എന്റെ ലെച്ചു എന്തൊരു പോസ്റ്റാന്നറിയോ ഇരുന്നിരുന്നു മൂട്ടിൽ വേര് കിളിച്ചു”‘
നിസഹായത്തോടെ പറഞ്ഞു.
“”ആതാണോ പ്രശ്നം എന്റൊപ്പം പോര്..അവിടെ കൊറേ അമ്മമാരുണ്ട് അവരോട് എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാം””
വലിച്ചു.ഈ കെളവിമാരോട് ഞാൻ എന്തോ പറയാനാ.അവരിരുന്നു കുടുംബവിളക്കിലെ സുമിത്രെടെ കല്യാണവും അവരുടെ ഫസ്റ്റ് നൈറ്റ് നെ പറ്റി പറയുന്നത് കേൾക്കനൊ.നോ നെവർ!അതിലും നല്ലത് ഈ ആൽചോട്ടിലിരുന്നു ബുദ്ധനാകുന്നതാ.
വരുന്നില്ലെന്ന് പറഞ്ഞു എന്തേലും കാട്ടെന്നും പറഞ്ഞു ലെച്ചു എഴുന്നേറ്റു.
“”ഹാ പിന്നെ പാറു കിഴക്കേടത്തോട്ട് പോയിട്ടുണ്ട് മോനും വേണേൽ അവിടം വരെ പൊക്കോ””
അതും പറഞ്ഞു ലെച്ചു പോയി.
ഈ കിഴക്കേടം എന്നു പറയുന്നത് കുഞ്ഞേച്ചിടെ സ്വന്തം വീടാണ്.ഇവിടുത്തുകാർക്കതു കിഴക്കേടമാണെങ്കിലും അതിന്റെ ഒർജിനൽ പേര് ‘വൃന്താവനം’ എന്നാണ്.അനന്തകൃഷ്ണൻ എന്ന കൃഷ്ണൻ മാമായുടേം അനുരാധ എന്ന രാധമ്മായിടേം സ്വർഗ്ഗ വൃന്താവനം.സന്തോഷങ്ങൾ ബാക്കിയാക്കി അവർപ്പോയപ്പോ അ വീടിന്റെ ഐശ്വര്യവും പോയി.കുഞ്ഞേച്ചിയെ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വന്നതിനു ശേഷം ഒരുപാട്പേർ വാടകയ്ക്കു ചോദിച്ചതാ അവൾ കൊടുത്തില്ല.ആളുകൾ നമ്മൾ നോക്കുന്നപോലെ സൂക്ഷിക്കില്ല പോലും.അവളുടെ കല്യാണത്തിന് മുൻപ് അവരുടെ എല്ലാ ആണ്ടോർമ്മക്കും ഞാൻ പോവുമാരുന്നു.ഇപ്പോ പോയിട്ട് വർഷങ്ങാളാക്കുന്നു,ആ വീട് കണ്ടിട്ടും.ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല.എന്തോ ഒരു അതൃശ്യശക്തി എന്നെ നയിക്കുന്ന പോലെ.അവിടെ പോകണം എന്നു തന്നെ മനസുപറയുന്നു.എന്നാൽ അവൾ അവിടെയുണ്ട്.എന്തോ അവളുടെ സാനിദ്യം ഞാൻ ആഗ്രഹിക്കുന്നില്ല.അവളെ പേടിച്ചു ഇരിക്കാനും പറ്റൂല്ലല്ലോ.അവളൂ കാരണം ആ വീടെനിക്ക് അന്യമായിക്കൂടാ.അവിടെ ആരുമിലെങ്കിലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ച മൂന്നാത്മക്കളുണ്ട്.ആൽച്ചോട്ടിൽ നിന്നുമഴുന്നേറ്റു പിന്നിലേക്ക് നടന്നു.നടന്നെത്തിയത് കാട്ടിലാണ്.ഹമ്മോ!പേടിച്ചു പോകും പാമ്പ് വലിഞ്ഞു കിടക്കുന്നപോലെ ചുറ്റിപിണഞ്ഞു കിടക്കുന്ന നീളൻ വള്ളികൾ.എങ്ങും തഴച്ചു വളർന്നു നിൽക്കുന്ന പാഴ്ചെടികൾ.ഒറ്റനോട്ടത്തിൽ തന്നെ പറയും ഇതുവഴി ആൾ സഞ്ചാരമില്ലാന്ന്. ഒരുനിമിഷം ശങ്കിച്ചു നിന്നു.പാമ്പോ വല്ലോ കടിച്ചാൽ ആളുകൾ അറിയ പോലുമില്ല.എന്തു ചെയും.പിന്നെ അധികം ചിന്തിക്കാതെ മുന്നോട്ട് നടന്നു.പടർന്നു കിടക്കുന്ന വള്ളികൾ മാറ്റി മാറ്റി മുന്നോട്ടു പോയി.പുറമെന്ന് കാണുന്നത് പോലല്ല അകത്തു അധികം മരങ്ങളും വള്ളികളൊന്നുമില്ല.കൂറ്റനായി വളർന്നു നിൽക്കുന്ന മരങ്ങൾ കാരണം വെളിച്ചം തീരെയില്ല അത്ര മാത്രം.എന്നാലും ഇതുവഴിയല്ലേ അവളും വന്നിരിക്ക്യാ.പണ്ടൊക്കെ കറന്റ് പോയാൽ അലറി കൂവുന്നവളാരുന്നു.ആളുകൾക്ക് വരുന്ന മാറ്റങ്ങളെ.