ഒരു ചെറു നാണത്തോടെയവൾ പറഞ്ഞു നിർത്തി.അവളുടെ ഓരോ സംസാരത്തിലും ഭാവത്തിലും അറിയാൻ പറ്റുന്നുണ്ട് അയാളെ അവൾ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്.ഒരു പുഞ്ചിരിയോടെ അവളെ കേട്ടു നിന്നു.വീണ്ടും നീട്ടിയുള്ള ഹോണടിയിൽ ശ്രദ്ധ അവളുടെ ഇച്ചായനിലേക്കായി.
”ശോ… ഞാനെന്നാ പോട്ടെ എപ്പോ തന്നെ വൈകി””
ഒരു പുഞ്ചിരിയോടെ പറഞ്ഞവൾ നീങ്ങി.പിന്നെന്തോ ഓർത്തപോലെ വന്നു കുഞ്ഞേച്ചിയെ കെട്ടിപിടിച്ചു.
“”ഹാപ്പി വെഡിങ് അന്നിവേഴ്സറി പാറുസേ.. “”
അവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു.അത്രയും നേരം നല്ല പ്ലസന്റായി നിന്നിരുന്ന കുഞ്ഞേച്ചിയുടെ മുഖം മങ്ങി.
“”അച്ചോടാ സങ്കടപെടേണ്ടാട്ടാ കുഞ്ഞാവ വരുമ്പോ മഹിയേട്ടനിങ്ങു വരും””
മാമൻ അടുത്തില്ലാത്തതിന്റെ വിഷമമാണെന്ന് കരുതി താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു.അതിനും കുഞ്ഞേച്ചിയൊരു വാടിയ ചിരി ചിരിച്ചു.അവളെ ഒന്നുടെ കെട്ടിപിടിച്ചിട്ട് എന്നോടും യാത്ര പറഞ്ഞു അവൾ നടന്നകന്നു.വണ്ടിയിൽ കയറുന്നതും അയാളോട് എന്തൊക്കെയോ പറയുന്നതും അയാളുടെ വയറ്റിലൂടെ കൈചുറ്റി ചേർന്നിരിക്കുന്നതും നോക്കി ഞാൻ നിന്നു.
‘എന്താടാ മോനെ നഷ്ട്ടബോധം തോന്നുണ്ടോ’
വേറാരുമല്ല മനസ്സ് മൈരനാണ്.ഏയ് അങ്ങനൊന്നും തോന്നില്ലാ.അവളോട് ഒരു പ്രതേക അടുപ്പം തോന്നിയിരുന്നു എന്നത് നേരാ എന്നാൽ അതൊരിക്കലും ഒരു പ്രണയം ഒന്നുമല്ല.എന്നാൽ അവൾക്ക് എന്നോട് എന്തോ ‘ഒരിത്’ ഉണ്ടെന്നു തോന്നിയിരുന്നു.പക്ഷെ ആ ‘ഒരിത്’ എൻറെ വെറുമൊരു തോന്നലാരുന്നു എന്നോർക്കുമ്പോൾ ഒരു ചളിപ്പ് അത്രെയേയുള്ളൂ.അല്ലേലും ആത്മാർത്ഥ പ്രണയമൊക്കെ നമ്മൾ എന്നെ ഉപേക്ഷിച്ചതാ.അവൾ പോയ വഴിയേ നോക്കി ഒന്ന് നിശ്വസിച്ചു വീണ്ടും ഫോണിലെ കാണാപ്പുറങ്ങളിലേക്ക് ചെക്കേറി.എത്ര നേരം അതിൽ നോക്കിയിരുന്നെന്നറിയില്ല ലെച്ചു അരികിൽ വന്നു വിളിച്ചപ്പോഴാണ് അതിൽ നിന്നും കണ്ണ് മാറ്റിയത്.
“”വിശന്നു പോയോ ന്നാ ഇത് കഴിക്ക്””
വാഴേല എനിക്കു നേരെ നീട്ടി.നോക്കിയപ്പോൾ പായസം അതും പാൽ പായസം.സത്യം പറയാലോ അതിന്റെ മണമടിച്ചപ്പോൾ ഉറങ്ങി കിടന്ന വിശപ്പ് എവിടുന്നെക്കെയോ തല പൊക്കി നോക്കി.ലെച്ചുന്റെ കൈയിൽ നിന്നുമത് വാങ്ങി കഴിച്ചു.ഹും അസാധ്യ ടേസ്റ്റ്! നെയ്യുടെയും വെന്ത അരിയുടെയും ഇടക്കിടെ വായിൽ തടയുന്ന ഉണക്കമുന്തിരിയുടെയും രുചി. കൈയിൽ കൂടി ഒലിച്ചിറങ്ങുന്ന പാല് നാവുകൊണ്ട് ഉറിഞ്ചിയും കൈയിൽ കോരി കഴിച്ചിട്ടു കിട്ടാഞ്ഞ പാലും വറ്റും നാവുകൊണ്ട് വടിച്ചു മൊത്തം വായിലായി.എന്റെ കോപ്രായങ്ങൾ കണ്ട് ലെച്ചു ചിരിക്കുന്നുണ്ട്.എന്റെ ശ്രദ മുഴുവൻ ഇല കാലിയാക്കലിലാരുന്നു.അതു മൊതം നക്കി വടിച്ചപ്പോ എന്തെന്നില്ലാത്ത സുഗം.ആലിന്റെ സൈഡിലായുള്ള പൈപ്പിൽ കൈയും വായും കഴുകി വന്നു.