“”ഹാ അപ്പോ കള്ളപ്പനിയാരുന്നല്ലേ””
വീണ്ടുമവളുടെ കുണുങിച്ചിരി. കൈ തട്ടി മാറ്റി കളഞ്ഞു.സംഭവം എന്നെയൊന്നു കിളുതിയതാണെങ്കിലും അവളുടെ ചിരി കാണാൻ നല്ല ചേല്.അവളുടെ വായിലോട്ടു വായി നോക്കി നിന്നപ്പോഴാണ് ഏതോ ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോൺ കേട്ടത്.ആ ഹോൺ കേട്ടടുത്തേക്ക് വലിഞ്ഞു നോക്കി.ആദ്യം കണ്ണിൽ പെട്ടത് ഒരു ചുവന്ന ബുള്ളെറ്റാണ്.പിന്നീട് അതിൽ ചാറിയിരിക്കുന്ന യുവാവിലേക്ക് കണ്ണുകൾ ചലിച്ചു.നല്ല പൊക്കമുള്ള അതിനൊത്ത വണ്ണമുള്ള അൽപ്പം താടിയും കട്ടി പുരികവും കുഞ്ഞി കണ്ണുകളുമുള്ള ഒരു സുന്ദരനായ യുവാവ്.അധികം പ്രായ്മൊന്നുമില്ല ഏറിയാൽ ഒരു ഇരുപതഞ്ചു ഇരുപത്താർ.മുണ്ടും ഷർട്ടുമാണ് വേഷം.
അയാള് കൈയിലെ വാച്ചിൽ തട്ടി സമയം പോയെന്ന രീതിയിൽ കാണിച്ചു.ഇയാളിതരോടാ കയ്യും കലാശവും കാണിക്കുന്നേതെന്നു നോക്കിയപ്പോഴാണ് അയാളെ നോക്കി കൈകൊണ്ടെന്തോ കാണിക്കുന്ന സ്നേഹയെ കണ്ടത്.ഹേ ഇവരിനി പരിചയക്കരാണോ.മിഴിച്ചവളെ നോക്കിയപ്പോഴാണ് അവൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞത്.
“”പോട്ടെ ചേച്ചി….ഇച്ചായൻ വന്നിട്ടു കൊറേനേരമായി.തൊഴിതിട്ടു പെട്ടന്നിറങ്ങാന്ന് കരുതിയപ്പോഴാ നിങ്ങളെ കണ്ടത്…””
പെട്ടന്നെന്റെ നേരെ തിരിഞ്ഞു
“”പോട്ടെടാ ചെക്കാ””
ന്നുരു പറച്ചിലും കവിളൊരു പിച്ചും.വേദനിച്ചു പോയി.കൂർപ്പിച്ചവളെ നോക്കി.അതിനവൾ വാ പൊതി ചിരിച്ചു.
“”അല്ല അതാരാ””
കവിളുമുഴിഞ്ഞു കൊണ്ട് ചോദിച്ചു.
അതിനു അത്രേയും നേരമില്ലാത്ത ഒരു നാണം അവളിൽ നിറഞ്ഞു.തല താഴ്ത്തി ദാവണിയുടെ തുമ്പ് കയ്യിൽ തീർത്തുപിടിച്ചു.
“”അതോ…. അത് റോയ് മാത്യു…എന്റെ സീനിയർ ആരുന്നു…പിന്നെ… ആറു മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണവാ..””
അവൾ ഒന്നു നിർത്തി.ഞാൻ മിഴിച്ചിരുന്നുപോയി.കല്യാണവോ! ഇവളെയൊക്കെ കാല്യാണം കഴിച്ചാൽ ശൈശവവിവഹതീനു കേസെടുക്കും.
“”കല്യാണവോ…. നിനക്കതിനുമാത്രം പ്രായവായോ””
സംശയം മനസ്സിൽ വെച്ചില്ല തുറന്നു ചോദിച്ചു.അതനവൾ പുച്ഛത്തോടെ ഒന്നു നോക്കി.
“”കൂടെ പഠിച്ചവരൊക്കെ കെട്ടി പിള്ളാര് രണ്ടായി അപ്പോഴാ…. എന്റെ പൊന്നു ചെക്കാ എനിക്കെ വയസ്സിരുപതഞ്ചായി””
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ!വിശ്വസിക്കാൻ പറ്റുന്നിലാ.ഇവൾ എന്റെ പ്രായമാക്കി വെച്ചിരിക്കുവാരുന്നു ഞാൻ.അല്ല കണ്ടാലും അത്രെ പറയു.
“”ഇച്ചായൻ എറണാകുളത്തു നമ്മുടെ തന്നെ ബാങ്കിന്റെ വേറൊരു ബ്രാഞ്ചിൽ വർക് ചെയുവാ.ഞങ്ങൾ തമ്മിൽ നേരത്തെ ഇഷ്ട്ടതിലാരുന്നു. എന്നാൽ എന്റെ വീട്ടിൽ ഭയങ്കര പ്രേശ്നമാരുന്നു.വേറെ ജാതിയല്ലേ പോരേ പൂരം.പിന്നങ്ങോട്ട് വീട്ടുതടങ്കലിലാരുന്നു.അതിനിടേൽ കല്യാണലോചനകൾ പലവഴിക്കു.അങ്ങനെ ഒരെണ്ണം ഉറപ്പിച്ചപ്പോഴാണ് എനിക്ക് ചൊവ്വാ ദോഷമാണെന്നു ജോത്സ്യൻ വിധിയെഴുതിയത്.പിന്നെ സംഭവം ഈസിയായി.വന്ന ആലോചനകളെല്ലം അതിലും വേഗത്തിൽ മൊടങ്ങാൻ തുടങ്ങി.ആ സമയം ഇച്ചായനും അമ്മച്ചിയും കൂടെ വന്നു പെണ്ണുച്ചൊതിച്ചു.ആദ്യം കൊറേ എതിർത്തെങ്കിലും ചൊവ്വാ ദോഷമുള്ള മോളെ വേറാരും കേട്ടില്ലെന്ന് മനസിലായപ്പോൾ കല്യാണത്തിന് സമ്മതിച്ചു.ഇച്ചായന്റെ വീട് പണി നടക്കാ അതു കഴിഞ്ഞാൽ കെട്ട്കാണും””