ആരിക്കും! വന്നിട്ടിതുവരെ മാമന്റെ ഒരു വിവരവും പറഞ്ഞുകെട്ടിട്ടില്ല.എന്തൊക്കെയായാലും സ്വന്തം വിവാഹ വാർഷികത്തിന് ഒരു പിക് എങ്കിലും സ്റ്റാറ്റസ് ഇടാണ്ടിട്ടിക്കോ.
ശേ ഞാനിതെന്തോന്ന് ഒരുമാതിരി പെണ്ണുങ്ങളെ പോലെ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നത്.അവരുടെ ജീവിതത്തെ കുറിച്ചുകാടുകയറിയ ചിന്തകളെ പഴിച്ചു കൊണ്ട് വീണ്ടും സ്റ്റാറ്റസുകൾ മാറി മാറി കണ്ടു.അപ്പോഴാണ് മാലുന്റെ വിളിവരുന്നത്.പ്രതേകിച്ചൊന്നുല്ല അമ്പലത്തിൽ വന്നതിന്റെ വിശേഷവും മറ്റും ചോദിച്ചിരുന്നു.ഇന്ന് രണ്ടാൾക്കും അവധിയാണ്.നന്ദൂട്ടി പ്ലസ് ടുവിലായ്തുകൊണ്ട് അവൾക്ക് സ്പെഷ്യൽ ക്ലാസ്സുണ്ട് പോലും.ആള് പഠിക്കാൻ മിടുക്കിയാണ്.ഡോക്ടർ ആകണം എന്നാണ് അവളുടെ ആഗ്രഹം അതിനു വേണ്ടിയവൾ ഹാർഡ് വർക് ചെയുന്നുണ്ട്.ഇപ്പഴത്തെ ക്ലാസ്സിന്റെ കൂടെ ഓൺലൈനായി എൻട്രെൻസ് കോച്ചിങ്ങും പ്രിപ്പർ ചെയുന്നുണ്ട്.അങ്ങനെ മാലുവുമായി കത്തിയടിചോണ്ടിരിക്കുമ്പോഴാണ്
“”ഹാ ഇവിടിരിക്കുവാണോ “”
എന്നൊരു കിളികൊഞ്ചൽ കാതിൽ പതിഞ്ഞത്.തലയുയർത്തി നോക്കിയപ്പോൾ സ്നേഹ!.ഒരു ഗോൾഡൻ ദാവണിയുമുടുത്തു മുടി മേടഞ്ഞിട്ടു കണ്ണിൽ ചിരിയോളിപ്പിച്ച ഒരു കുഞ്ഞി സാദനം.നല്ല ഭംഗിയുണ്ട് കാണാൻ.അപ്പറത്തുനിന്നും തുടരെയുള്ള ഹലോ വിളിയിലാണ് മാലുന്റെ കാര്യമോർത്തത്.പിന്നെ വിളിക്കാമെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
“”അമ്പലത്തിൽ കേറാണ്ട് മടിച്ചിരിക്കാല്ലേ””
അടുത്തു വന്നു കുഞ്ഞേച്ചിയോടായി പറഞ്ഞു.അതിനൊരു വാടിയ ചിരി അവൾ പകരം നൽകി.കൈയിൽ ഉണ്ടാരുന്ന ഇലചിന്തിൽ നിനും ചന്തനമെടുത്തു മോതിരവിരാലാൽ നെറ്റിയിൽ ചാർത്തികൊടുത്തു.പൊടുന്നനെ ഒരു തണുത്ത സ്പർഷം എന്റെ നെറ്റിയിലും അനുഭവപ്പെട്ടു.
“”അമ്പലത്തിൽ കേറിട്ട് പ്രസാദം തൊടാണ്ട് വന്നിരിക്ക്യാ പൊട്ടൻ””
പൊട്ടൻ നിന്റെ തന്ത എന്നു പറയാൻ നാവ് തരിച്ചെങ്കിലും ആ മുഖത്തു നോക്കി അങ്ങനെ പറയാൻ പറ്റില്ല എന്നതാണ് സത്യം.അല്ലേലും അമ്പലത്തിൽ കേറി പ്രാർത്ഥിച്ചിട്ട് ചന്ദനം തൊടാണ്ട് വന്ന ഞാൻ പൊട്ടൻ അല്ലാണ്ട് വേറെയെന്താ.
അവൾക്കൊരു ഇളിഞ്ഞ ചിരി കൊടുത്തു.
“”അല്ലാ രണ്ടു ദിവസം നടക്കാനൊന്നും കണ്ടില്ലല്ലോ എന്തുപറ്റി… അതോ ആദ്യത്തെ ശോ മാത്രെ ഉണ്ടാരുന്നുള്ളോ “”
ആക്കിയാണ് ചോദ്യം.അതിനൊന്നവളെ കൂർപ്പിച്ചു നോക്കി.
“”ഏയ് അതോണ്ടോന്നുവല്ല പനിയാരുന്നു അതാ…””
“”ഹേ പനിയോ…. എന്നിട്ടെവിടെ കാണാനില്ലാലോ””
വീണ്ടും കളിയാക്കൽ.ഹും ഇഷ്ട്ടപെട്ടില്ല.അവളിൽ നിനും മുഖം മാറ്റി.എന്റെയും അവളുടെയും വർത്തമാനം കെട്ട് കുഞ്ഞേച്ചിയിരുന്നു കിണിക്കുന്നുണ്ട്.
“”എന്നിട്ട് പനി മാറിയോ””
ചോദിക്കുന്ന കൂട്ടതിൽ അവളുടെ കൈ എന്റെ കവിളിലും നെറ്റിയിലുമെല്ലാം ഓടി നടന്നു.ഹാ എന്നാ സുഗം!.അവൾ ചോദ്യം ഒന്നുടെ ആവർത്തിച്ചപ്പോൾ മാറി എന്നു തലയാട്ടി കാണിച്ചു.