തമി 3 [Maayavi]

Posted by

“”കണ്ണാ…..”‘

ഒട്ടൊരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം പതിയെ ഒരു പ്രതേക ഈണത്തിലവൾ വിളിച്ചു.ആ വിളിയും ആ ഈണവുമെല്ലാം പഴയ പലതിനെയും മനസിലേക്ക് കൊണ്ടുവന്നു.അവസാനം വന്നു നിന്നത് മാമന്റെ താലിക്കായി കഴുത്തു നീട്ടി നിന്നവളിലാ.നെഞ്ചിലൊരു വേദന.എന്റെ അല്ലാരുന്നോ!!വേണ്ട!

ഇനിയും മിണ്ടാതിരുന്നാൽ അവൾ വിചാരിക്കും അവളോടുള്ള പ്രേമംമൂത്തീട്ടു വന്നതാണെന്ന് അതു പറ്റില്ല ഇനിയും താന്നു കൊടുത്താലവള് തലേൽകയറി പൊറോട്ടയടിക്കും.അവളോടൊന്ന് ഒച്ചയിടാൻ പോലും ശബ്ദം പുറത്തോട്ടു വരുന്നില്ല.ആഞ്ഞോന്നു ചുമച്ചു.ബദ്ധപ്പെട്ടു തൊണ്ട ശെരിയാക്കി വെളിയിലെ വായു അകത്തേക്ക് വലിച്ചു കയറ്റി.

“”വാ നമക്ക് ഹോസ്പിറ്റലിൽ…””

“”ഒ..ഒന്നു പോകുന്നുണ്ടോ….മനുഷ്യനൊരു സ്വസ്ഥതയും തരില്ല….. നാശം…””

എന്റെ പരാക്രമണം കണ്ടിട്ടു കൈയിൽ പിടിക്കാനാഞ്ഞവളുടെ നേരെ ശബ്ദമുയർത്തി.ആദ്യമൊന്നു പതറിയെങ്കിലും കനപ്പിച്ചു തന്നെയാണ് പറഞ്ഞത്.മിഴികൾ ചിമ്മാതയവൾ തറച്ചു നിന്നുപോയി.ഇങ്ങനെ ഒരു പ്രതികരണം അവൾ ഒരിക്കലും നിരിച്ചില്ല എന്നു നിശ്ചയം.

ഹും!അവളുടെ കെട്ടിപിടുത്തതിൽ ഞാനങ്ങു അലിഞ്ഞുപോകുമെന്നവൾ കരുതിക്കാണൂം.’ഇതല്ല ഇതിനപ്പുറം വന്നിട്ടു ഈ കിച്ചു ഇളകിയിട്ടില്ല പിന്നല്ലേ ഇവള്’.അവളുടെ പഞ്ഞികെട്ടിൽ അമർന്നപ്പോൾ ഇത്തിരി സുഗിച്ചു എന്നുള്ളത് നേരാ.

 

നേരെ ബെഡിൽ കയറി പുതച്ചു മൂടി കിടന്നു.കൊറേനേരമവൾ ആ നിൽപ്പ് നിൽക്കുന്നതും പിന്നീട് മുറിവിട്ടുപോകുന്നതുമറിഞ്ഞു.തലക്കു നല്ല ഭാരം കൈകാലുകളുടെ ജോയിന്റിനെല്ലാം നല്ല വേദനാ.താഴെ പോകണമെന്നുണ്ട് പക്ഷെ ചലിക്കാൻ പോലും വയ്യ.വീണ്ടും ചുരുണ്ടു കൂടി.മുറിയിൽ ആരോ വന്നതറിഞ്ഞെങ്കിലും അനങ്ങിയില്ല.അവളാവും.

ഭാരിച്ച കണ്ണുകൾ എപ്പോഴോ അടഞ്ഞിരുന്നു.

നെറ്റിയിൽ തണുത്ത സ്പർശം അനുഭവപ്പെട്ടാണ് കണ്ണ് വലിച്ചു തുറന്നത്.തുറന്നതും ഗ്യാസ് പോലെ എന്തോ കണ്ണിലേക്ക് തുളച്ചു കയറി.കണ്ണടച്ചു പോയി.ഒന്നുകൂടി ബദ്ധപ്പെട്ടു കണ്ണു തുറന്നു.തല ചരിച്ചപ്പോൾ കണ്ട് പുഞ്ചിയോടെ ഒരു വിക്സ്ന്റെ ഡബ്ബയുമായി എന്റെ അരികിലിരിക്കുന്ന ലെച്ചുനെ.ആളുടെ കൈ നെറ്റിയിൽ മസ്സാജ് ചെയ്തോണ്ടിരിക്കാ  മാലുനെ പോലെ തന്നെ, തലവേദനക്കുള്ള മാലുന്റെ ട്രിക്കാ പക്ഷെ പെട്ടന്ന് മാറും.ലെച്ചുനൊരു പുഞ്ചിരി നൽകി ഒന്നുടെ ചുരുണ്ട് കൂടി.

“‘ന്താ കിച്ചുട്ടാ പനി പിടിച്ചാ””

കുഞ്ഞു  പിള്ളേരെ ലാളിക്കുന്ന പോലെ.മറുപടി ഒന്നും പറഞ്ഞില്ല ആ മടിയിലേക്ക് കയറി കിടന്നു.ആള് കട്ടിലിന്റെ ക്രസയിൽ തലയും ചാരി കാലും നീട്ടി ഇരിക്കാ.ലെച്ചു തല പിടിച്ചു ആ മടിതട്ടിലേക്കു നല്ലോണം കിടത്തി.നല്ല സുഖം.ആ കൈ വിരലുകൾ മുടിയിഴകളിലൂടെ തെന്നിമാറി.

Leave a Reply

Your email address will not be published. Required fields are marked *