നമ്മൾ ഇപ്പോ പോകുന്ന അമ്പലത്തിലെക്ക് സത്യത്തിൽ കഷ്ട്ടി ഒരു അഞ്ചു മിനിറ്റ് നടത്തം മാത്രേയുള്ളൂ.കറക്റ്റ് ആയി പറഞ്ഞാൽ കുഞ്ഞേച്ചിയുടെ സ്വന്തം വീടിന്റെ മുന്നിലായാണ് അമ്പലം.നമ്മടെ വീട്ടിൽ നിന്നും അഞ്ചാറു വീട് ദൂരെയാണ് കുഞ്ഞേച്ചിയുടെ വീട്.പക്ഷെ അതുവഴി ആരും അമ്പലത്തിൽ പോകുല്ലാ. അതിലൊരു റിസ്കി എലമെന്റുണ്ട് വേറൊന്നുവല്ല,കുഞ്ഞേച്ചിയുടെ വീടിനു മുന്നിൽ ഒരു കുഞ്ഞു കൈ തൊടുണ്ട് അതു മുറിച്ചുകടന്നാൽ ഒരു കാടാണ് അതും കഴിഞ്ഞാൽ അമ്പലത്തിന്റെ ബാക്കിൽ എത്താം.ഈ നാട്ടുകാരെ മൊത്തം വഴി ചുറ്റിക്കുന്നത് ആ കുഞ്ഞി കൈ തോടാണ്.കുഞ്ഞെന്നും പറഞ്ഞു തള്ളിക്കളയാനൊക്കൂല്ല കൊടും ഭീകരനാണവൻ.ഏതൊരഭ്യാസിയെയും മുട്ടുകുത്തിക്കുന്ന തമസ്യ തന്നെയാണ്.കാണുമ്പോൾ അതൊരു ശാന്തമായ തൊടാണെങ്കിലും അടിയിൽ മുനുഷ്യനെ വിഴുങ്ങാൻ പറ്റുന്നത്ര ചുഴിയാണ്.അത്രക്കും ആഴമുണ്ടതിനു.
അതുകൊണ്ടാണ് ഇപ്പോ ചുറ്റികറങ്ങി പോകുന്നത്.മെയിൻ റോഡ് കടന്നുവേണം പോകാൻ ഏകദേഷം അര മണിക്കൂറെടുക്കും അവിടെയെത്താൻ.ട്രാഫിക്കോണ്ടേൽ പിന്നെ പറയും വേണ്ട.
അവിടുത്തെ പ്രധാന പ്രതിഷ്ട കാളിയമ്മയുടെതാണ്.ഇവിടുത്തെ നാട്ടുകാരുടെ മുഴുവൻ വിശ്വാസവുമാണ് ആ കാളിയമ്മ.മനസുരുകി വിളിക്കുന്നവന് കൂടെയെന്നും കാളിയമ്മയുടെ അനുഗ്രഹമുണ്ട്.കുടിയേറി പാട്ടത്തിന് കൃഷിയും ചെയ്തു അരപ്പട്ടിണിയായ ഗ്രാമവാസികൾ ഇന്നീ കാണുന്ന പോലെയാകാൻ ആ അമ്മയുടെ കാരുണ്യം തന്നെയാണ്.നന്മ മനസ്സിലുള്ളവർക്കും കുഞ്ഞുങ്ങൾക്കും വാത്സല്യരൂപമായ അമ്മയായും ദുഷ്ട്ടതകൾ കൈമുതലാക്കി ജീവിക്കുന്നവർക്ക് ക്ഷിപ്രകോപിയായ കാളി ഭാവത്തിലും അമ്മ കുടികൊള്ളുന്നു.
പണ്ടിവിടെ കുടിയേറി പാർത്ത ഒരു മത്തായി മാപ്ല.ഇവിടുത്തെ ആളുകളുടെ കഷ്ട്ടതകൾ കണ്ടു മനസലിഞ്ഞ മാപ്ല കൃഷി ചെയ്യാനായി പണം കടം കൊടുത്തു.ഒരു രൂപ പോലും പലിശ വാങ്ങാതിരുന്ന മാപ്ലയുടെ മനസ് ഇവിടുത്തെ ജനം വാനോളം പുകഴ്ത്തി.കൃഷി വിളവെടുത്തുകഴിഞ്ഞു വിറ്റുകിട്ടുന്ന കാശിൽനിന്നും മത്തായിയുടെ പൈസ തിരുച്ചു നൽകുകയും ചെയ്തു പോന്നിരുന്നു.അങ്ങനെ വർഷങ്ങാളായി കടം വാങ്ങലും കൊടുക്കലുമായി നല്ലോരു ബന്ധം തന്നെ അയാൾ ജനങ്ങളുമായി നേടിയെടുത്തു.പിന്നെടാരുന്നു മാപ്ലയുടെ ഒട്ടകാവതാരം.അയാളിൽ ഭ്രാന്തമായി വിശ്വസിച്ച ജനങ്ങളിൽ നിന്നും ബ്ലാങ്ക് പേപ്പറുകൾ ഒപ്പിട്ടു വാങ്ങുക എന്നത് മാപ്ലക്ക് പൂ പറിക്കും പോലെ നിസ്സാരമായിരുന്നു.അങ്ങനെ അയാൾ ഒപ്പിട്ടു വാങ്ങിയത് ഇവിടുത്തെ ജനങ്ങൾ ആറ്റുന്നോറ്റുണ്ടാക്കിയാ മണ്ണിന്റെ അവകാശമാരുന്നു.ചതി മനസിലായ പാവങ്ങൾ അയാളെ വീടുകേറി ആക്രമിച്ചു.എവിടെ ഫലം കാണാൻ.ആകേ തളന്നവർക്ക് ഏക ആശ്രയം കാളിയമ്മയാരുന്നു.കാളിയമ്മ അവരെ കൈ വിടില്ലാന്നു നല്ല ഉറപ്പുണ്ടാരിക്കണം.നാട്ടുകാരുടെ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചുകൊണ്ട് ഒരു രാവിൽ ഈ നാടുണർന്നത് മത്തായി മാപ്ലിയുടെ മരണവാർത്ത കേട്ടുകൊണ്ടാണ്.അമ്പലത്തിനുള്ളിലുള്ള കുളത്തിൽ സർപ്പ ദംശനമേറ്റ നിലയിലാണ് ശവശരീരം കണ്ടെത്തിയത്.അതിനു പിന്നിൽ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്.നാട്ടുകാരെ പറ്റച്ചതിനു കാളിയമ്മ കൊടുത്ത ശിക്ഷയാണെന്നൂ ഒരു കൂട്ടരും ആർതിമൂത്ത മാപ്ല അമ്മയുടെ സ്വർണാഭരണം മോഷ്ട്ടിക്കാൻ വന്നതിനു അമ്മയുടെ കാവൽക്കരയാ കരിനാഗം കൊടുത്ത ശിക്ഷയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു.എന്തു തന്നെയായാലും ആ ഒരു സംഭവത്തോടെ അമ്മയുടെ കീർത്തി വാനോളം ഉയർന്നു.സന്താന ഭാഗ്യത്തിനും മൃതൂ ദോഷങ്ങൾക്കും അങ്ങനെ വേണ്ട പല കാര്യങ്ങൾക്കും അയൽനാട്ടിൽ നിന്നുംപോലും ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്.