“”ന്താ മോനെ കിച്ചു എന്താണ്ടും പോയണ്ണാനെ മാതിരി””
ആക്കി ചിരിക്ക്യാ.ഒന്നും പറയാൻ പോയില്ല തറപ്പിച്ചു നോക്കി.
“”ഹാ വണ്ടിയെട് ചെക്കാ നടയടക്കും””
തോളിൽ അമർന്ന കൈ ഒരു ധാക്ഷണ്യവുമില്ലാതെ തട്ടി മാറ്റി.
“”ഹോ…എന്താ ദേഷ്യത്തിലാ അമ്മമേടെ കിച്ചു മോൻ””
പിള്ളേരെ കൊഞ്ചിക്കുമ്പോൾ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
“”ലെച്ചുനപ്പം അറിയാരുന്നില്ലേ ഞാൻ കൂടെ വരുമെന്ന്””
താടിയിൽ നിന്നും കൈ തട്ടി മാറ്റി.
“”അറിയാരുന്നല്ലോ “”
“”ഹോ എന്തോരുഭിനയാവാരുന്നു””
ദേഷ്യം മുഴുവൻ ആക്‌സിലേറ്ററിൽ കൊടുത്തു വണ്ടി പെരുപ്പിച്ചു റോഡിലെക്കിരക്കി.
“”ഹാ പതിയെപ്പോ കൊച്ചിന് വയ്യാത്തതാ””
ഗിയറിനു മേലെയിരുന്ന കൈയിൽ കുലുക്കി.
“”വയ്യാത്തവരാണെ വീട്ടിൽ അടങ്ങിയിരിക്കണം അല്ലാണ്ട് ലോകം ചുറ്റാൻ നടക്കരുതും””
എന്റെ ശബ്ദം കാറിലെ ഡോറുകളിൽ തട്ടി പ്രതിഫലിച്ചു.
“”ഹാ പെണ്ണുങ്ങളുടെ കണ്ണീരിൽ വീണിട്ടു…. എപ്പോ ചൂടായിട്ട് കാര്യമുണ്ടോ…പൊട്ടൻ””
ചിരിയോടാണ് പറച്ചിലെങ്കിലും എനിക്കിഷ്ട്ടായില്ല.അതിൽ ലെച്ചുനോടുള്ള ദേഷ്യമല്ല എന്നോടുതന്നുള്ള പുച്ഛം.അല്ലേലും ഈ പെണ്ണുങ്ങളുടെ മാസ്റ്റർപിസ് ഐറ്റമാണ് കരച്ചിൽ.ഒരു കാര്യമില്ലാത്ത കാര്യത്തിന് പോലും കള്ളകണ്ണീർ.എന്തേലും കാര്യം സാദിക്കാനുണ്ടേൽ ഉടനെ ഒരു കരച്ചിൽ നമ്മളത്തിൽ വീഴുന്മെനാണ് അവറ്റകളുടെ വിചാരം.മാലൂന്റെം പരുപാടിയിതാണ്.പക്ഷെ ഞാനാതിൽ വീഴും.വേറൊന്നുകൊണ്ടല്ല നമ്മുടെ പ്രിയപ്പെട്ടവര് കരയുമ്പോ മനസങ്ങു അലഞ്ഞിപോകും.ഇവിടേം സംഭവിച്ചതതാ.
“”നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്നവർക്കു ചെറിയൊരു വേദനയുണ്ടായാൽ പോലും അതു സഹിക്കാൻ പറ്റിയെന്നുവരില്ല …. അങ്ങനെയുള്ളവർ സമൂഹത്തിൽ വട്ടനും പൊട്ടനുമൊക്കെയാവും””
അത്രയും നേരം കളിച്ചിരിയോടിരുന്ന ലെച്ചുന്റെ മുഖം സ്വിച്ചിട്ടപോലെ മാറി.മുന്നിലെ മിററിലൂടെ നോക്കിയപ്പോൾ കാപ്പി കണ്ണുകളുമായിടഞ്ഞു അവളിലും ഒരു പകപ്പുണ്ടായി.ചുണ്ടുകൊട്ടിയോന്ന് പുച്ഛ ചിരിച്ചിരിച്ചു നേരെ നോക്കി വണ്ടിയൊടിച്ചു.
മനപ്പൂർവം പറഞ്ഞതല്ല.ആ നിമിഷം നാവിൽ നിന്നും അതാണ് വന്നത്.ലെച്ചുവാകെ വിഷമിച്ച അവസ്ഥായാണ്.ആ എന്നെ വട്ടാക്കിയതല്ലേ! അതോണ്ട് മൈൻഡ് ആക്കിയില്ല.വണ്ടി കുറച്ചു ദൂരം താണ്ടിയപ്പോൾ ലെച്ചുന്റെ കൈകൾ എന്നെ ഞൊണ്ടാനും പിച്ചാനും കവിളിൽ വലിക്കാനുമൊക്കെ തുടങ്ങി.ആദ്യമൊക്കെ തട്ടി മാറ്റിയെങ്കിലും ആ സമയം കണ്ണുനിറച്ചുള്ള നോട്ടം കണ്ടപ്പോൾ കൂടേൽ വട്ടാക്കാൻ നിന്നില്ല.വീണ്ടും തോണ്ടാനും പിടിക്കാനും മുടി ചിക്കാനും നോക്കി മാക്സിമം ചിരി കടിച്ചു പിടിച്ചു അവസാനം മൊത്തം കൈയിൽ നിന്നും പോയി.ചിരിച്ചതോടെ ആളുക്കും ഹാപ്പി.പിന്നെ അധികം ശല്യം ചെയ്യാണ്ട് സീറ്റിൽ അടങ്ങിയിരുന്നു.ചില സമയം ലെച്ചു അത്ഭതമാണ്.ആരേലും പറയുവോ എങ്ങനെ കുഞ്ഞി പിള്ളേരെപ്പൊലെ കളിയുമായി നടക്കുന്ന ഇവർക്ക് ഇത്രക്കും പ്രായമായ ഒരു കൊച്ചുമോനുണ്ടന്നു.ലെച്ചു പണ്ടേ എന്റടുത്തു ഭയങ്കര ഫ്രണ്ട്‌ലിയാണ്.എന്നാൽ മറ്റുള്ളവർക്ക് ആളൊരു പരുക്കൻ സ്വഭാവക്കാരിയാ.