“”ഹാ കൊഞ്ചാണ്ട് പോ ചെക്കാ””
കപടദേശ്യം കാണിച്ചു ലെച്ചു എന്നെ തട്ടി മാറ്റി.
“”ഓ പിന്നെ കിളവിയായ നിങ്ങളോട് കൊഞ്ചാൻ വരുന്നു….. തമ്പുരാക്കന്മാർ….എന്തൊരു ജാടയാണീശ്വരാ…””
ആരോടെന്നില്ലാതെ മുകളിലേക്കും കയ്യുയർത്തി പറഞ്ഞു.എന്നാൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു പതിഞ്ഞ ചിരി.
നേരെ റൂമിലേക്ക് വെച്ചു പിടിച്ചു.ബാത്രൂമിൽ കയറി പ്രഭാതകർമങ്ങൾ നടത്തി.തല നന്നാക്കണ്ടാന്നും പറഞ്ഞു കയറിയതാണെങ്കിലും തല നനഞ്ഞുപോയി.ഏതായാലും നനഞു എങ്കിൽ പിന്നെ കുളിച്ചു കയറാമെന്ന് കരുതി.അങ്ങനൊരു കുളിയും പാസ്സാക്കി ടവ്വലുമുടുത്തു ഇറങ്ങി.കൊണ്ടുവന്ന കൂട്ടത്തിൽ ഏറ്റവും നല്ലതെന്ന് തോന്നിയ ഡാർക്ക് ബ്ലു കുർത്തയും ആഷ് കളർ ജീൻസും ജെട്ടിയുമെടുത്തിട്ട്. ഹും കൊള്ളാം.കണ്ണാടിയിൽ നോക്കി സ്വയമൊന്ന് ചാരുത്താർഥ്യമടങ്ങി. ഈ കുർത്തി എനിക്കു നല്ലോണം ചേരുന്നുണ്ട് കഴിഞ്ഞ ബർത്ത്ഡേക്ക് മാലൂ വാങ്ങി തന്നതാ.കഴുത്തിൽ ഒരു സ്വർണ മാലയുണ്ട്.ഞാനങ്ങനെ ഇടാറൊന്നുമില്ല പിന്നെ ഇങ്ങോട്ട് വന്നപ്പോൾ മാലൂ നിർബന്ധിച്ചിടീപ്പിച്ചതാ.വേറൊന്നുവല്ല ലെച്ചു വാങ്ങി തന്ന മാലയാ.മുടി തോർത്തി കൈ കൊണ്ടുതന്നെ ഒന്നൊതുക്കി വെച്ചു.അങ്ങിങ്ങായി വളർന്നുവരുന്നു താടി രോമങ്ങളും മാടിയോതുക്കി കുർതിയുടെ കൈ മുട്ടുവരെ മടക്കിവെച്ചു.ഹും ഓവറോൾ ലൂക്ക് കൊള്ളാം.ഒന്നുടെ കണ്ണാടിയിൽ നോക്കി ടേബിലിരുന്ന ഫോണുമെടുത്തു മുറിവിട്ടിറങ്ങി.ഓപ്പോസിറ്റുള്ള ഡോർ അടഞ്ഞു കിടപ്പുണ്ട്.അതിനു വെറും പുല്ലു വിലകൊടുത്തു നേരെ താഴെകിറങ്ങി.അടുക്കളയിലും ഹാളിലുമൊന്നും ലെച്ചുവില്ല.
ഓഹ് അമ്പലത്തിൽ പോകാൻ റെഡിയാകുവാരിക്കും.അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സ് കാപ്പിയെടുത്തു കുടിച്ചു.ഹാളിൽ ടിവി സ്റ്റാൻഡിൽ വെച്ചിരുന്ന കീയെടുത്തു വെളിലിറങ്ങി.ഹും നല്ല തണുപ്പുണ്ട്.രാവിലെ കുളിച്ചത് കൊണ്ടാവണം കാറ്റു തട്ടിയപ്പോൾ കിടുന്നുപോയി.നേരെ പോർച്ചിൽ പോയി കാറിന്റെ മൂടി മാറ്റി.മൂടി പുതച്ചിട്ടത് കൊണ്ടാവണം പൊടിയൊന്നുമില്ല.കാർ പോർച്ചിൽ നിന്നുമിറക്കി മുറ്റത്തായിട്ടു.
ഇനിയാണ് സർപ്രൈസ്!ഞാൻ വരില്ല എന്നാണ് ലെച്ചുന്റെ പ്രതീക്ഷ.അങ്ങനെ നടന്നു പോകാം എന്നുകരുതി വരുമ്പോ ദേ കിടക്കുന്നു കാർ.അരാപ്പാ കാറിവിടിട്ടേ എന്നും വിചാരിച്ചു നോക്കുമ്പോ ഞാൻ!ആള് ഞെട്ടും ഉറപ്പു.
പോകാൻ ഒരു താല്പര്യവുമില്ല.അല്ലെങ്കിലും ആ പൂതനയുടെ പ്രെസ്സെൻസ് ഞാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.എന്നാലും ലെച്ചുന്റെ കണ്ണീരിൽ വീണു എന്നുവേണം പറയാൻ.പാവമല്ലേ എന്നോടല്ലേ അവർക്ക് അധികാരത്തോടെ പറയാൻ പറ്റു.അതോണ്ട് മനസങ്ങു മാറ്റി.എന്നോട് പിണങ്ങിയിരിക്കുവല്ലേ ഇപ്പോ കാണുമ്പോ ഉറപ്പായും ഞെട്ടും.
അങ്ങനെ ലെച്ചുന്റെ വരാവിനായി കണ്ണിൽ എണ്ണയുമൊഴിച്ചു വാതുക്കലേക്ക് തന്നെ നോക്കി നിന്നു.പക്ഷെ ജ്യോതിയും വന്നില്ല ഒരു കുന്തോം വന്നില്ല.അല്ലേലും ഈ പെണ്ണുങ്ങളേം കൊണ്ട് എവിടേലും പോണപോലൊരു പോസ്റ്റ് പരുപാടി വേറൊന്നുമില്ല.അവറ്റകൾക്ക് ഒരുങ്ങാൻ എന്തൊരു താമസാ.ഒരുങ്ങിയോന്നിറങ്ങിയാലോ അയ്യോ ഇതു കൊള്ളില്ലേ അതുകൊള്ളില്ല അങ്ങനെ നൂറായിരം പറച്ചിലും.ഈ കാര്യത്തിൽ മാലുവും നന്ദൂട്ടിയും ഒറ്റകെട്ടാ.പറഞ്ഞിട്ടു കാര്യമില്ല പെണ്ണല്ലേ വർഗം! അന്നിട്ടൊരു പറച്ചിലുണ്ട് ഞങ്ങൾ സിമ്പിലാണേന്നു.അതൊക്കെ നമ്മള് ആണുങ്ങള് കുളിയും നനയും ഡ്രെസ്സിടിലും എല്ലാം പത്തുമിനിറ്റിൽ തീർക്കും.