“”അവസാനമായി ചോദിക്കുവാ നീ വരുന്നുണ്ടോ””
ആ ശബ്ദം ഒന്നു വിറച്ചുവോ.തോന്നിയതാവും.
“”ഇല്ലാന്ന് പറഞ്ഞാൽ ഇല്ല!””
തീർത്തും പറഞ്ഞു.
“”ഹാ ഇനി നീ എന്റെകൂടെ വരണ്ടാ…. അല്ലേലും നീയിപ്പോ വലുതായല്ലോ എന്തു പറഞ്ഞാലും കേൾക്കുന്ന പഴയ കിച്ചുവല്ലല്ലോ….. നീ ഒരുപാട് മാറിപ്പോയി””
ഇത്രയും പറഞ്ഞു എന്നിൽനിന്നും അടർന്നു മാറി തിരിഞ്ഞ് കിടന്നു.
ആ പൊന്നേ പോട്ടെ അല്ലേലും അവൾക്ക് കാവലുപോകാൻ എന്നെകൊണ്ട് പറ്റില്ല. ഒട്ടൊരു നേരത്തിനു ശേഷം ലെച്ചുന്റെ ശരീരം കിടന്നു കുലുങ്ങുന്നതും ഇടക്കിടെ കൈകൊണ്ട് കണ്ണീരൊപ്പുന്നതും കണ്ടു.യ്യോ ലെച്ചു കരയുവാണോ.എന്തോന്നിതു കൊച്ചുപിള്ളേരെപ്പോലെ.
“”ലെച്ചു അയ്യേ ന്തുവായിതു കരയുവാണോ””
ഷോൾഡറിൽ പിടിച്ചു എന്റേനേരെ തിരിച്ചുകിടത്താൻ നോക്കിയിട്ടു അതിനു സാധിച്ചില്ല.തോളുവെട്ടിച്ചു കൈ എടുത്തു മാറ്റിയും എതിർത്തു കൊണ്ടിരുന്നു.
“”ലെച്ചു ദേ എങ്ങോട്ട് നോക്കിയേ””
എവിടെ ഒരനക്കവുമില്ല.എന്റെ കൈ മുറക്കുപോലെ തട്ടി മാറ്റുന്നുമുണ്ട്.
“”നാളെ… ഞാൻ കൂടെ വരാം””
അവസാനം ഞാൻതന്നെ അടിയറവു പറഞ്ഞു.
“”വേണ്ട നീ എന്റെ കൂടെ വരണ്ട””
ശ്ശെടാ ഇവരുതെന്തോന്ന് കൊച്ചു പിള്ളേരെ പോലെ വാരാന് പറഞ്ഞിട്ടും കരച്ചിലുനിർത്തുന്നില്ല. എനിക്കാണേ ആരേലും കരയുന്നതുപോലൊരു ബുദ്ധിമുട്ട് വേറെയില്ല.ഇനിയും കാലുപിടിച്ചിട്ട് കാര്യമില്ല തിരിഞ്ഞു കിടന്നു.പകലൊരുപാട് കിടന്നുറങ്ങിയതിന്റെയാവണം ഉറക്കം തീരെ വന്നില്ല.ഏറെ നേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിയൊന്നു തല പൊന്തി നോക്കുന്നത് കണ്ടു.വേഗം കണ്ണടച്ചു കിടന്നു.ലെച്ചു പതിയെ എന്നോട് ചേർന്നു കിടന്നു പിറകിൽ നിന്നും എന്നെ കെട്ടിപ്പിടിച്ചു കാലെടുത്തു എന്റെ തുടയിലും വെച്ചു സുഖമായി കിടന്നു.വട്ടു കേസ്!..
രാവിലെ എഴുന്നേൽക്കുമ്പോൾ അരികിൽ ലെച്ചുവില്ലാരുന്നു.മൂരിനിവർത്തി ബെഡിൽ ഒന്നുടെ ഞെളിഞ്ഞു കിടന്നു.ചുറ്റും നോക്കിയപ്പോൾ ചിരിച്ചു പോയി.എനിക്കു ചുറ്റം തലോണ വെച്ചിരിക്കുന്നു വീഴാണ്ടിരിക്കാൻ.ഞാൻ എപ്പോഴും കൊച്ചാന്നാ വിചാരം.നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു.ഊഹം തെറ്റിയില്ല പുറം തിരിഞ്ഞു നിന്നു എന്തോ ചെയ്യുവാള്.കുളിച്ചേയുള്ളുന്നു തോന്നുന്നു മുടി മൊത്തം തോർത്തിൽ കെട്ടി വെച്ചിട്ടുണ്ട്.ഞാൻ വന്നതറിഞ്ഞിട്ടുണ്ട് ആ മുഖത്തൊരു ചിരി മിന്നിമാഞ്ഞു.എന്നാൽ അതു പെട്ടന്ന് തന്നെ മായിച്ചുകളഞ്ഞു.ഓഹോ പറഞ്ഞപോലെ പിണക്കത്തിലാണല്ലോ.എന്നാലോന്നു കാണണമല്ലോ.പിന്നിൽ ചെന്നുനിന്നു ആ തോളിൽ താണ്ടിയും കുത്തി അനങ്ങാതെ നിന്നു. കഴുത്തു വെട്ടിച്ചു എന്നെ മാറ്റാൻ നോക്കുന്നുണ്ട്.അതു കണ്ടോട്ടു കാതിൽ തൂങ്ങിയാടുന്ന കമ്മലിൽ ചുമ്മ മൂക്കിട്ടു തട്ടി.