എവിടുന്നാന്നറിയില്ല ഒരു തലോണ പറന്നു എന്റെ നേരെ വന്നു അതു മുൻകൂട്ടി കണ്ടതുകൊണ്ട് വിദക്തമായി ഒഴിഞ്ഞു മാറി.മുറിയാകെ ഞങ്ങൾ രണ്ടുപേരുടെയും ചിരിനിറഞ്ഞു.
‘”വന്നു കിടക്കാൻ നോക്കു തെണ്ടി ചെക്കാ””
ചിരിച്ചാളുടെ കണ്ണിൽനിന്നും വെള്ളം വന്നിട്ടുണ്ട്.ബെഡിൽ കേറി ലെച്ചുനരികിലായികിടന്നു.ലെച്ചു എനിക്കു നേരെയാണ് കിടക്കുന്നത്.വലത്തെ കൈ ലെച്ചുന്റെ കക്ഷത്തിലൂടെയും വലത്തെ കാലുകൊണ്ട് തുടയിലും വെച്ചു ലോക്കാക്കി മുഖം ആ മാറിലേക്കമർത്തി കിടന്നു.താളം പിടിച്ചു കൈകൾ തലയിൽ തഴുകുന്നുണ്ട്.
“”മോനുട്ടന് പനികുറവുണ്ടോ “”
എന്റെ കഴുത്തിലേക്ക് പൂഴതിയ തല അൽപ്പം വേർപെടുത്തി ലെച്ചു ചോദിച്ചു.സത്യം പറയാലോ അപ്പോഴാണ് അങ്ങനൊരു കാര്യം ഓർത്തത് തന്നെ.പനി മാറിയിരിക്കുന്നു. എവിടെയോ നേർത്തയൊരു തൊണ്ടവേദന മാത്രം.നേരെത്തെ പിടിച്ച ആവിയുടെയും ചുക്കുകാപ്പിയുടെയും ഫലം.അത്ഭുതം തോന്നി സാദാരണ രണ്ടു ദിവസം കൊണ്ട് മാറുന്ന പനിയാ.
മാറിയെന്ന രീതിയിൽ തലയാട്ടി കാട്ടി.
വീണ്ടും ആ ചൂടിൽ പുണർന്നുകിടന്നു.ലെച്ചു പണ്ടത്തെ ഓരോന്നൊക്കെ പറയുന്നുണ്ടാരുന്നു.ചിലതിൽ പൊട്ടിച്ചിരിച്ചും മറ്റു പലതിലും ചമ്മിയും മധുരമുള്ള കുട്ടിക്കാല ഓർമകൾ അയവിറക്കി.
“”കിച്ചു ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കോ””
എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി ചോദിച്ചു.എന്താ അതിനൊരു അനുവാദം ചോദിക്കൽ.
“”മ്മ്””
ഒന്നു മൂളി.
“”അതേ നാളെ …. അമ്പലത്തിൽ പോകാൻ വരോ””
ഓ ഇതാരുന്നോ പറഞ്ഞു വന്നപ്പോഴേ തോന്നിയിരുന്നു എന്തോ വള്ളിയാണെന്ന്. വേറൊന്നും കൊണ്ടല്ല അമ്പലത്തിൽ പോകണോങ്കിൽ രാവിലെ എഴുന്നേറ്റു കുളിക്കണത് ഓർത്തപ്പോൾ തന്നെ എന്തോ പോലെ.അതുകൊണ്ട് നിസാഹായതയൂടെ ലെച്ചുനെ നോക്കി.
“”മോൻ കേറുന്നില്ലേൽ കേറണ്ടാ എനിക്കവിടം വരെ നടക്കാൻ വയ്യ അതല്ലേ……കാറിലാമ്പോ പെട്ടന്ന് പോയി വരാലോ””
ലെച്ചു ഒന്നുടെ വിശദീകരിച്ചു.
“”തന്നെയുമല്ല കാലുവയ്യാന്നു പറഞ്ഞാൽ ആ പെണ്ണ് പിന്നെ വരുകെമില്ല… വരാണ്ടിരിക്കാൻ ഓരോ കാര്യം നോക്കിയിരിക്യാ അവൾ””
ഓഹോ അപ്പോ അങ്ങനാണ് കാര്യത്തിന്റെ കിടപ്പുവശം.മരുമോളെ ആനയിക്കാനാണു.ഞാൻ എന്താ അവളുടെ ഡ്രൈവറോ.ഹും അവള് പോയില്ലെങ്കിൽ പോണ്ടാ.
“”ഓ എനിക്കെങ്ങും വയ്യ””
ലെച്ചുന്റെ പ്രതീക്ഷയുടെ തിരിനാളത്തെ നിഷ്ക്കാരണം ഊതിക്കെടുത്തി.
“”എന്തോന്നാ മോനു ഒന്നു വാടാ പ്ലീസ് പ്ലീസ്…”‘
അടുത്തേക്ക് ഒന്നുടെ ഒട്ടിക്കിടന്നു മാക്സിമം കൊഞ്ചി.എന്നാൽ അതു മൈൻഡ് പോലുമാക്കിയില്ല.പിന്നെയും എന്തെല്ലാം പറഞ്ഞിട്ടും ഞാൻ അടുക്കുന്നില്ലാന്നു കണ്ടതും.