വീട്ടുകാരെയെല്ലാം തള്ളിപ്പറഞ്ഞു പോയവളെ പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു.തീർന്നില്ല രണ്ടാളെയും കൊന്നു തള്ളാനും ഉത്തരവിട്ടു.അതോടെ അമ്മച്ചൻ ആ നാടുവിട്ടു തന്റെ ഒരേഒരു സഹോദരിയായ നാണിയുടെ നാട്ടിലേക്കു കുടിയേറി പാർത്തു.
എന്താല്ലേ പണ്ടത്തെ സിനിമാ കഥപോലെ.മാലൂ ഈ കഥ പറഞ്ഞാപ്പൊൾ ഞാനും എങ്ങനെ തന്നെയാ പറഞ്ഞേ.പക്ഷെ ഇതാരുന്നവരുടെ പ്രണയം.അമ്മച്ചൻ മരിച്ചിട്ടും ലെച്ചു തളർന്നിട്ടില്ല.എന്തിനേറെ പറയുന്നു ലെച്ചുന്റെ സീമന്ത രേഖ എപ്പോഴും ചുവന്നു തന്നാകിടക്കുന്നത്.വിധവകൾ സിന്ദൂരമണിയുന്നതിനെ ഒരുപാടാളുകൾ നെറ്റിച്ചുളിച്ചിട്ടും ലെച്ചുന്റെ രോമത്തിൽപ്പോലും കൊണ്ടിട്ടില്ല.
‘അദ്ദേഹം മരിച്ചിട്ടില്ല എപ്പോഴും എന്നോടൊപ്പം തന്നെയുണ്ട്’
ഏതാണ് ലെച്ചുന്റെ മറുപടി.അതു ശെരിതന്നെയ്യാണ്.ഒരിക്കൽ പോലും കരഞ്ഞോ തളർന്നോ ലെച്ചുനെ കണ്ടിട്ടില്ല.ലെച്ചുന്റെ ഒരാളുടെ ബലത്തിലാണ് ഈ വീട് എങ്ങനെ സന്തോഷത്തോടെയും സമാദാനതിലൂടെയും പോകുന്നത്.അതിനൊരു കല്ലുകടി എന്നുപറയാവുന്നത് മാമൻ മാത്രവാണ്.അല്ലെങ്കിലും ഹാർപ്പിക്കിന്റെ പരസ്യത്തിലെ പ്പോലെ എല്ലാ കീടാണുക്കളും ചത്തോടുങ്ങിയാലും ഒരെണ്ണം ബാക്കിയാവുല്ലെ, അതുപോലെ.
“”എന്താണ് വലിയ ആലോചനയിലാണല്ലോ””
തലച്ചെരിച്ചു നോക്കിയപ്പോൾ രാത്രിയിൽ കുടിക്കാനാവും ഒരു ജഗ്ഗ് വെള്ളം ടേബിളിൽ വെച്ചിട്ടു കതകടക്കുവാണ്.മുടി അഴിചിട്ടിരിക്കുവാണ്.ഇടുപ്പോളമുണ്ട് അതിനൊത്ത ഉള്ളും.ഇപ്പോഴും നല്ല കറുകറുത്ത നിറമാണ്.ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തെക്കാറ്.നേര്യതാണ് വേഷം.സ്ഥിരം വീട്ടിൽ അതാണ് ധരിക്കാറുള്ളതും എന്തേലും വിശേഷം ഉണ്ടെങ്കിൽ മാത്രം സാരിയുടുക്കുന്നത് കണ്ടിട്ടുണ്ട്.പ്രായമായിട്ടും ഒട്ടും ഷേപ്പ് പോയിട്ടില്ലാത്ത ശരീരമാണ് ലെച്ചുനു.ആരു കണ്ടാലും ഒരൻപതു അൻപതഞ്ചു അതിനപ്പുറം പറയില്ല.മാലുന്റെ ചേച്ചിയാന്നെ പറയു.ശരീരത്തിനോത്ത നീളവും വണ്ണവും.പെട്ടന്നാണ് ലെച്ചു കതകടച്ചു തിരിഞ്ഞത്.മുടി മൊത്തം വാരി ഉച്ചിയിൽ വെച്ചു കെട്ടി.മുന്നിൽ അങ്ങിങ്ങായി രണ്ടുമൂന്നു വെള്ളി മുടികളുണ്ട്.നെറ്റിയിൽ വട്ടത്തിൽ പൊട്ടുതോട്ടിട്ടുണ്ട്.കഴുത്തിൽ കനത്ത ഒരു മാലയും കൈയിൽ രണ്ടുവളയും മൊത്തത്തിൽ ആഠിത്യത്തിന് ഒരു കുറവും തട്ടാത്ത തംബ്രാട്ടി കുട്ടി,ചിരിച്ചുപോയി.
“”ന്താണ്ടാ നോക്കി ചിരിക്കൂന്നേ “”
പുരികം രണ്ടും പൊക്കിയും താത്തിയും ചോദിച്ചു.
“”എന്തു സുന്ദരിയാ ലെച്ചു””
അതുകേൾക്കെ ആളിൽ ഒരു നാണം മിന്നിമാഞ്ഞു.വിധക്തമായി അതു മറക്കുകയും ചെയ്തു.
“”പോടാ””
കട്ടിലിനോരം വന്നിരുന്നു പതിഞ്ഞു പറഞ്ഞു.ചിരിയാണ് വന്നത്.ബെഡിൽ നിന്നുമിറങ്ങി നിലത്തു നടുവളച്ചു വലതുകൈകൊണ്ട് വാ മുടി തലയും കുമ്പിട്ടു മറ്റെ ‘ഒമ്പ്രാ’ ലൂക്കിൽ നിന്നു എന്നിട്ടു:
“”അപരാതമായി എന്തേലും പറഞ്ഞിട്ടുണ്ടെൽ അടിയനോട് ക്ഷമിക്കണേ ലക്ഷിമി തംബ്രട്ടി””