“”അയ്യോ എന്റെ ലെച്ചു എനിക്കതിനു അത്രക്കും അസുഖവൊന്നുമില്ല”‘
“‘എന്നാലും ഇന്നെന്റെ കൂടെ കിടന്നാൽ മതി പ്ലീസ് പ്ലീസ്”‘
കണ്ണൊക്കെ ചുരുക്കിയുള്ള കൊഞ്ചിപ്പറച്ചിലിൽ ആരാ വീഴാത്തത്.ഒരു ചിരിയും സമ്മാനിച്ചു നേരെ ലെച്ചുന്റെ മുറിയിലേക്ക് കേറി.
വലിയൊരു മുറിയാണ്, അതിന്റെ ഒത്ത നടുക്കൊരു തടി കട്ടിൽ മുറിയുടെ വലത്തെ വശതൊരു വലിയ അലമാര അതിനോട് ചേർന്നൊരു ചെറിയ ടേബിൾ മുറിയിൽ തന്നെയുള്ള അറ്റാചിട്ബാത്രൂം ഇത്രുമാണ് ലെച്ചുന്റെ മുറി.കടിലിൽ കയറി കിടന്നു നല്ല സുഖം.പണ്ട് എല്ലാരും ഒന്നിച്ചു കിടന്നിരുന്ന കട്ടിലാണ്.ലെച്ചുന്റെ കൂടെ കിടക്കാൻ എന്നും ഇടിയാരുന്നിവിടെ.അച്ചക്കാണ് ഏറ്റവും കുസൃതി.അതുകാണുമ്പോൾ മാലൂ പലപ്പോഴും കുശുമ്പുകുത്തുന്നത് കണ്ടിട്ടുണ്ട്.അമ്മയില്ലാത്ത അച്ചക്ക് സ്വന്തം അമ്മ തന്നെയാണ് ലെച്ചു.എല്ലാരേക്കാളും ഒരു പടി ഇഷ്ട്ടം കൂടുതലാണെന്ന് പറയാം.
മുറിയിലാക്കെ മുല്ലപ്പൂവിന്റെ മണം.കട്ടിലിനോട് ചേർന്നുള്ള മൂന്നു പാളി ജനലിൽ ഒരെണ്ണം തുറന്നിട്ടിരിക്കുവാ.അതിലൂടെയാണ് മുറ്റത്തെവിടെയോ പൂത്ത മുല്ലയുടെ മണം മുറിയിലെത്തിയത്.തുറന്നുകിടയ്ക്കുന്ന ജനലിലൂടെ നോട്ടം ചെന്നെത്തുന്നത് തെക്കെ തൊടിയിലാണ്.അവിടെയാണ് അമ്മച്ചനെ അടക്കം ചെയ്തിരിക്കുന്നത്.
‘ഓഹോ അപ്പോ പ്രിയതമനെ കാണാനാ ജനൽ തുറന്നിട്ടിരിക്കുന്നതല്ലേ’
ചിരിയാണ് വന്നത് കാരണം വെറുൊന്നുമല്ല നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു പ്രണയ കഥയുടെ ബാക്കിപത്രവാണ് ലെച്ചുവും അമ്മച്ചാനും.
ലെച്ചു ഏതോ കോവിലകത്തെ തമ്പ്രാട്ടി കുട്ടിയാരുന്നു.
ലക്ഷ്മി ദേവി!! ജാതി മത ഭ്രാന്തുകൾ കൊടികുതി വണിടുന്ന കാലം.നാലാങ്ങളമാർക്ക് ഒറ്റ പെങ്ങളായതിനാൽ ലെച്ചു ആരുടെയും കണ്ണിലുണ്ണിയാരുന്നു.ചെറുപ്പത്തിലെ അമ്മമരിച്ചിപ്പോയ ലെച്ചുനു അമ്മയും അച്ഛനും എല്ലാം അവിടുത്തെ രാജാവും ഭരണാധികാരിയുമാരുന്ന അവരവളുടെ അച്ഛനാരുന്നു.എല്ലാർക്കും പേടിസ്വപ്നമാരുന്ന അദ്ദേഹം ലെച്ചുന്റെ മുന്നിൽ മാത്രം വെറും പൂച്ചയാരുന്നു.അങ്ങനെ ആ കൊച്ചുതമ്പ്രട്ടി വലുതായി ഒരു കൊച്ചു സുന്ദരിയായി മാറി.അവിടുത്തെ അടുക്കള വേലക്ക് വന്ന അടിയാത്തി പെണ്ണായാ ചീരുവിനോട് ലെച്ചുനു അതിയായ സ്നേഹമാരുന്നു.ആരും കേൾക്കാതെ അവരെ അമ്മേ എന്നാരുന്നു വിളിച്ചിരുന്നത് പോലും.മറ്റാരേക്കാളും ആ വീട്ടിൽ അവർക്ക്സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.ചീരുവിന് ആകെയുള്ള സാമ്പാദ്യം അവരുടെ മോനാരുന്നു.അതാണ് അമ്മാച്ചൻ.അമ്മാച്ചൻ പലപ്പോഴും അവിടെ പോകുകയും ആ പട്ടുപാവടക്കാരി തമ്പ്രാട്ടി കുട്ടിയെ മൗനമായി പ്രണയിക്കുകയും ചെയ്തിരുന്നു.എന്നാൽ അതു തനിക്കു അർഹിക്കുന്നതല്ലെന്ന് ഓരോ നിമിഷവും അമ്മച്ചേന്റെ മനസ് അലമുറയിട്ടു പറയുമ്പോഴും സ്വന്തം ആത്മവിശ്വാസത്തെ ആള് മുറുകെ പിടിച്ചിരുന്നു.ജാതിക്കും പണത്തിനു ഒരുപാട് പിന്നോക്കം നിന്നിരുന്ന അമ്മച്ചന് ആകേ കൈമുതല് എന്നുപറയുന്നത് വിദ്യാഭ്യാസം മാത്രമാരുന്നു.അങ്ങനെ പഠിച്ചും പഠിപ്പിച്ചും പട്ടിണികിടന്നും കുട്ടിവെച്ച കാശുമായി അമ്മച്ചൻ തീവണ്ടികേറി പട്ടാളത്തിൽ ചേരുക എന്ന ലക്ഷ്യത്തോടെ.അവിടുത്തെ കഠിനമായ പരീക്ഷണങ്ങളിൽ പതറാതെ പൊരുതി നിന്നപ്പോഴെല്ലാം മനസ്സിൽ ആ പട്ടുപാവാടക്കാരി ആരുന്നിരിക്കണം.അങ്ങനെ പരീക്ഷണങ്ങളിൽ വിജയകരമായി ജയിച്ചു സൈനിക സേനയിൽ ചേർന്നു.എന്നാൽ നാട്ടിലെ സ്ഥിതി വളരെ മോശമാരുന്നു.ആരോഗ്യ സ്ഥിതി മോശമായ ചീരു മരണമടഞ്ഞു.അമ്മയെ പോലെ സ്നേഹിച്ചാളുടെ വിയോഗം ലെച്ചുനും താങ്ങാവുന്നതിനുമപ്പുറമാരുന്നു.വലിയ സന്തോഷത്തോടെ ലീവിനെത്തിയ അമ്മച്ചാനെ ആ വാർത്ത ആകേ തളർത്തി.അവസാനമായി ഒന്നുകാണാൻ പോലും പറ്റാത്തതിന്റെ വിഷമാരുന്നു.പിന്നിടധികം താമസിക്കാതെ വീണ്ടും ജോലിക്ക് പോയി.എന്നാൽ നാട്ടിൽ വരുന്ന ഒരു സാഹചര്യത്തില്പോലും ലെച്ചുനെ കാണാൻ ശ്രമിച്ചില്ല.കിട്ടുന്ന കാശെല്ലാം സ്വരുക്കുട്ടി സ്വന്താമായി സ്ഥലവും അതിലൊരു കൂരയും അമ്മാച്ചൻ നേടിയെടുത്തു.ആ പ്രാവശ്യത്തെ വരവിലാരുന്നു ലെച്ചുന്റെ കല്യാണകാര്യം അറിയുന്നത്.പിന്നൊന്നും നോക്കിയില്ല കോവിലകത്തുപോയി കാര്യം അവതരിപ്പിച്ചു.അന്നൊന്നും പട്ടാളക്കാർക്ക് വലിയ വിളിയൊന്നുമില്ലലോ.പോരേ പൂരം ലെച്ചുന്റെ വീട്ടുകാരും നാട്ടുകാരും അമ്മച്ചാനെ പൊതിരെതല്ലി ഇറക്കിവിട്ടു.അല്ലേലും ഒരിക്കൽപോലും തന്റെ ഇഷ്ട്ടം പ്രകടിപ്പിക്കാതെ ചെന്ന് വിളിച്ച അമ്മാച്ചൻ തന്നെ മണ്ടൻ.എന്നാൽ എല്ലാരേം ഞെട്ടിച്ചുകൊണ്ട് ലെച്ചു അമ്മച്ചാനൊപ്പോം ഇറങ്ങി.അവിടെ കൂടി നിന്ന ആളുകളെക്കാൾ ഷോക്ക് അമ്മാച്ചാനാരുന്നു വേണം പറയാൻ.അമ്മാച്ചന്റെ ഓരോ നോട്ടവും പ്രവർത്തിയിലൂടെയും ലെച്ചു മനസിലാക്കിയിരുന്നു തന്നോടുള്ള പ്രണയം പിന്നെ ചീരു പറഞ്ഞ കഥകളിലൂടെയും ലെച്ചു അമ്മച്ചാനെ പ്രണയിച്ചു തുടങ്ങിയിരുന്നു.എന്നാൽ നാട്ടിൽ വരുമ്പോൾ ഒരിക്കൽ പോലും തന്നെ കാണാനൊ മിണ്ടാനോ ശ്രമിക്കാതത്തിൽ അൽപ്പം പരിഭവും തോന്നാതിരുന്നില്ല.അങ്ങനെ ഇരിക്കെയാണ് കല്യാണവും.ഒരിക്കലും പ്രതീഷിച്ചിരുന്നില്ല അമ്മച്ചൻവരുമെന്നു.വന്നു വിളിച്ചപ്പോൾ ആളുക്ക് സ്വർഗം കിട്ടിയപോലായി.