ഇത്തിരി ശബ്ദമുയർത്തി ലെച്ചു പാറുനോട് ചോദിച്ചു.എന്നാൽ അത്രയും നേരം ഫോണിൽ നോക്കി മറുപടി പറഞ്ഞവൾ തലയുയർത്തി ചിന്തിക്കുന്ന അങ്ങോട്ടുമിങ്ങോട്ടും കണ്ണീട്ടാട്ടുന്നത് എമർജൻസി ലാമ്പിന്റെ കുഞ്ഞി വെട്ടത്തിൽ നല്ലോണം കാണാം.
“”നാളായല്ലേ പാറു നിങ്ങളുടെ വിവാഹ വാർഷിക്കാം””
അവളെ കൊണ്ട് നടക്കില്ല എന്നുകണ്ടപ്പോൾ അവസാനം ലച്ചു തന്നെ പറഞ്ഞു.എന്നാൽ അത്രയും നേരം എൽഈഡി പോലെ കത്തിനിന്ന അവളുടെ മുഖം പെട്ടന്ന് സീറോബൾബായി.അതു മറക്കാൻ എന്നോണം വീണ്ടും ഫോണിലെക്കു മുഖം പൂഴ്ത്തി.
“”എന്നാലും നീയിതു മറന്നല്ലോ പാറുവേ””
ലെച്ചു വിടുന്ന ലക്ഷണമൊന്നുമില്ല.എന്നലും ഇവളെ കൊള്ളാവാല്ലോ സ്വന്തം വിവാഹദിനം പോലും ഓർമയില്ലേ.എല്ലാ വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്ന കാര്യവാണ് ഇങ്ങനത്തെ ദിവസങ്ങൾ മറന്നു പോകുന്നത്.എന്നാൽ പെണ്ണുങ്ങളെല്ലാം ഓർത്തിരുന്നു ആണുങ്ങളുടെ തലേലാവും കുറ്റം മൊത്തം.
“‘മാ..മറന്നതല്ലേ പെട്ടന്നങ്ങോട്ടു ഓർമവന്നില്ല””
“”ആ ഏതായാലും നാളെനമുക്കൊന്നമ്പലത്തിൽ പോകാം,മഹിയില്ലാത്തോണ്ട് ആഘോക്ഷങ്ങളൊന്നും വേണ്ടാ””
ലെച്ചു തന്റെ അഭിപ്രായം മുന്നോട്ടു വെച്ചു.
“‘ഞാനില്ലമ്മേ… നാളെയെനിക്ക് ബാങ്കിൽ പോണം””
പെട്ടന്ന് തന്നെയവൾ ചാടിക്കെറി പറഞ്ഞു.
“”ങ്ഹേ.. നേരത്തെയല്ലേ നീ പറഞ്ഞേ നാളെ രണ്ടാം ശനിയാ അതോണ്ട് അവധിയാന്ന്””
അവസാന പതീക്ഷയും നഷ്ട്ടപ്പെട്ടവൾ ഇരുന്നുരുകുവാ.ചിരിയാണ് വന്നത്.
“”എന്തായാലും നാളെ എന്റെ കൂടെ അമ്പലത്തിൽ വന്നോണം… ഇനിയങ്ങോട്ട് നിനക്കു പോകാൻ പറ്റാതെ വരും…കേട്ടല്ലോ””
പിന്നീടവിടെ മൂകത തളംകെട്ടി നിന്നു.ഏറെ നേരത്തിനുശേഷം തലവേദന എന്നുപറഞ്ഞു കുഞ്ഞേച്ചി മൂടുംതട്ടിപ്പോയി.കഴിക്കാൻ നിർബന്ധിച്ച ലെച്ചുനോട് ഒന്നുവേണ്ടന്നും പറഞ്ഞാണ് പോയത്.ഹും അല്ലേലും ഒരു നേരം പട്ടിണികിടന്നുന്നും പറഞ്ഞു ചത്തൊന്നും പോവൂല്ല.ഇടക്ക് കറന്റ് വന്നു.ഇനിയും പോയാലൊന്നും പേടിച്ചു ഞങ്ങളരുന്നു കഴിച്ചു.കഴിക്കുന്നെന്ന് മുമ്പേ ഒന്നുടെ അവളെ വിളിക്കാൻ ലെച്ചു മറന്നില്ല.എന്തൊരു സ്നേഹം!.എനിക്കു പിന്നെയും കഞ്ഞിതന്നെ.എത്ര ഇഷ്ടമുള്ള സാദനാവാണെങ്കിലും അടുപ്പിച്ചു കഴിച്ചാൽ വെറുക്കില്ലേ ഞാനും മടുത്തു കഞ്ഞി.ഹാ എന്നുടെ സഹിച്ചാൽ മതിയല്ലോ.കഞ്ഞിയും കുടിച്ചു വായും കഴുകി റൂമിൽ പോകാനായി സ്റ്റെപ്പിൽ കാലുവെച്ചപ്പോഴാണ് പുറകിൽ നിന്നും ലെച്ചുന്റെ ശബ്ദം::കിച്ചുട്ടാ ഇന്നെന്റെ കൂടെ കിടക്കുവോന്നു.അതിനു തിരിഞ്ഞു നോക്കിയേ എന്റടുത്തോട്ടു ചേർന്നു നിന്നു എന്നിട്ട്:
“”അതു…. മോന് വയ്യാത്തതല്ലേ… എന്തേലും ആവശ്യം വന്നാലോ..എനിക്കണേ ഇനിയും ഈ സ്റ്റെപ്പ് വലിഞ്ഞു കേറാൻ വയ്യ”‘