“”യ്യോ ന്തിനാ കരയുന്നെ…..അത്രക്കും വയ്യേ ഡോക്ടറെ ഇങ്ങോട്ടു വിളിക്കണോ…””
ആ ശബ്ദത്തിൽ എന്നോടുള്ള സ്നേഹമല്ലെ നിറഞ്ഞിരിക്കന്നത്!
ഏയ് അല്ല ഒരു വീട്ടിൽ കഴിയുന്നവരല്ലേ അതുകൊണ്ടുള്ള വെറും അനുകമ്പ മാത്രം.മനസിനെ സ്വയം പറഞ്ഞു തിരുത്തി.എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും അവൾ എന്നിൽ തന്നെ മിഴയുറപ്പിച്ചു നിൽക്കുന്നു.എന്തോ അതെന്നിൽ അസ്വസ്ഥത നിറച്ചു.ഇവൾ ഇതിനും മാത്രം നോക്കാൻ എന്തിരിക്കുന്നു.
നാണമില്ലലോ! മുന്നിൽ കാണരുതെന്നു പറഞ്ഞിട്ടും എന്നോട് കേറി മിണ്ടാനും അടുപ്പം കാണിക്കാനും.ഇവിടെ വന്നിട്ടിത്രയുമായിട്ടും ഇവളോട് ലോഹ്യം കൂടാൻ ഞാൻ പോയിട്ടില്ല.ഇവൾ വലിയ ഡയലോഗ് ഒക്കെ തട്ടിവിട്ടതല്ലേ മേലിൽ കാണരുതും മിണ്ടരുതും ലേശം ഉളിപ്പ്!!
തുഫ്!ഒരിക്കൽ ഇവളെ പ്രേമിച്ച എന്നോട് തന്നെ പുച്ഛംത്തോന്നി.
ഇരു കവിളിലും തണുപ്പുള്ള സ്പർശം അനുഭവപ്പെട്ടു.
എന്താത്!മിഴികളുയർത്തി നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ മുഖം എന്റെ മുഖത്തിന് രണ്ടിഞ്ചു മാത്രം ദൂരെ.രണ്ടു കൈയും കവിളിൽ വിശ്രമിക്കുന്നു.ഇവൾ എന്തിനുള്ള പുറപ്പാടാണ്.കാപ്പി കുരു പോലുള്ള കണ്ണുകൾക്ക് വാൾമുനയുടെ തിളക്കം ചാമ്പക്കാ ചുണ്ടുകൾ വിറക്കുന്നു. പൊടുന്നനെയവൾ പൂണ്ടടക്കം എന്നെ വരിഞ്ഞു മുറുക്കി.പെട്ടന്നുള്ള പ്രവർത്തിയിൽ ഒന്നു പകച്ചു പോയി.അവളുടെ മുഖം ടീഷർട്ടിൽ നിന്നും നഗ്നമായ എന്റെ കഴുത്തിൽ ഒളിപ്പിച്ചു വെച്ചു. ഒന്നു കിടുന്നുപോയി ആദ്യാനുഭവമാണ്. അവളുടെ മാമ്പഴങ്ങൾ എന്നെ കുത്തിനോവിക്കുന്നു. ആലില പോലെ വിറക്കുന്നുണ്ടവൾ.
ഹെയ്യ് സത്യത്തിൽ എനിക്കണോ ഇവൾക്കണോ പനി.അവളിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണയുടെയും അവളുടെ മാത്രമായ സുഗന്തത്തിലും ഞാൻ മതിമറന്നു നിന്നുപോയി.എങ്കിലും കൈ എടുത്തവളെ തിരിച്ചു കെട്ടിപിടിക്കാൻ മുതിർന്നില്ല.അവളിൽ നിന്നും അരിച്ചു കയറുന്ന ചെറു ചൂട് എനിക്കപ്പോൾ വലിയാശ്വാസമായിരുന്നു. അവളുടെ ശരീരം നന്നായി കുലുങ്ങുന്നുണ്ട്.
കരയുവാണോ!!!കഴുത്തിൽ അനുഭവ പെട്ട നനവു അതിനു തെളിവാരുന്നു.കരയാനും മാത്രം എന്തുണ്ടായി ഞാനൊന്നും പറഞ്ഞില്ലല്ലോ.അവളുടെ കണ്ണീരു എവിടെയോ എന്നെ പിടിച്ചുലച്ചു.സാന്ത്വനിപ്പിക്കാൻ എന്നപോലെ വിരലുകളവളുടെ മുടിയിഴകളിൽ തലോടി.പൊടുന്നനെ അതൊരു പേമാരിയായി.അതിനാക്കം കൂട്ടാനെന്ന പോലെ എന്നെ വരിഞ്ഞു മുറുക്കുകയും മുഖം ഒന്നുകൂടെ കഴുത്തിലേക്ക് നീകുകയും ചെയ്തോണ്ടിരുന്നു.പേമാരി സാവദാനം ചാറ്റൽ മഴയായി.ഒട്ടോന്നോടുങ്ങിയപ്പോളവൾ മൂക്കൊന്നു നീട്ടി കഴുത്തിൽ ആഞ്ഞു മണത്തു.ഇവൾക്കെന്താ വട്ടായോ. എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്.പതിയെ അവളിൽ നിന്നും കൈ മാറ്റി അവളെ എന്നിൽ നിന്നും മോചിപ്പിക്കാൻ നോക്കി. ആദ്യം ഒന്നു വിസ്സമ്മതിച്ചെങ്കിലും എന്നിൽനിന്നും അകന്നുമാറിയവൾ താഴേക്കും നോക്കി നിൽപ്പാ.എന്തായിവളുടെ മനസിലിരിപ്പെന്നറിയില്ലലോ.എനിക്കറിയുന്ന കുഞ്ഞേച്ചി പാവവാ പക്ഷെ എപ്പോളുള്ള ഇവളുടെ മനസെനിക്ക് അറിയില്ല.