അവളെ എത്രൊക്കെ ഞാൻ മറന്നെന്നു പറഞ്ഞാലും അവളുടേ മരിക്കാത്ത ഓർമകൾ ഓരോന്നും അവളെ ഓർമപ്പെടുത്തുന്നു.
ശക്തമായി ദോഹം ഉലഞ്ഞതുപോലെ അനുഭവപ്പെട്ടാണ് ഞെട്ടി കണ്ണുതുറന്നത്.അല്പംനേരം ബ്ലറായ കാഴ്ച്ച ഫോക്കസ് കറക്റ്റായപ്പൊൾ മിന്നിൽ ലെച്ചു.ഈ തള്ളക്കിതെന്നാതിന്റെ ഏനക്കേടാണാവോ.ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ കൂർപ്പിച്ചുനോക്കി.
“”ത്രിസന്ധ്യ നേരത്തു കെടന്നുറങ്ങിയാൽ മൂദേവി കേറും ചെക്കാ””
എന്നൊരു പറച്ചിലും തലക്കിട്ടൊരു കൊട്ടും തന്നു ലെച്ചു പോയി.ഞാൻ കാരണമിനി വീട്ടിൽ മൂദേവി കയറേണ്ടാ മൂടും തൂത്തു നേരെ മുന്നിൽ കെട്ടിയിട്ടുള്ള സോപാനത്തിൽ പോയിരുന്നു.ആകെ കഞ്ചാവടിച്ചവസ്ഥാ!അല്ലേലും ഉച്ചമയക്കതിന്റെ സൈഡ് എഫക്ട് ഇതാണ്. മൊത്തത്തിൽ കിളിപോയവസ്ഥാ.സോപാനത്തിൽ മുതുകും ചാരിയിരുന്നു സ്വപ്നസഞ്ചാരം നടത്തി.കണ്ണടഞ്ഞു വന്നതല്ലാതെ ഫലം വേറൊന്നുമില്ല.ഇനിയുമിരുന്നാൽ ഉറങ്ങിപ്പോകും നേരെ മുറ്റത്തെകിറങ്ങി.ആകേ മൂടിക്കെട്ടിയവസ്ഥ.മഴ എവിടെയോ തിമിർത്തു പെയ്യുന്നുണ്ട്.അതിനാക്കം കൂട്ടാനായി മേഘങ്ങൾ തമ്മിൽ സൊറപറയുന്നു. പോർച്ചിന് സൈഡിലുള്ള പൈപ്പിൽ നിന്നും രണ്ടുകുമ്പിൾ വെള്ളമെടുത്തു മുഖം കഴുകി.പുരികത്തിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ വടിച്ചുനീക്കി കാഴ്ച്ച വ്യക്തമാക്കി.മുന്നിലെ ചാമ്പമരം കണ്ണിലുടക്കി.അതിൽ രസം തോന്നിച്ചത് തുക്കണാം കുരുവിയുടെ കൂടാണ്.ചകിരിനാരികൊണ്ട് മേടഞ്ഞ കൂട്ടിൽ നിന്നും ഒരു കുഞ്ഞി കുരുവി എത്തിനോക്കുന്നു.ഇരതേടിപ്പോയ അമ്മയെ കാത്തുള്ളനിപ്പാന്നു തോന്നുന്നു.കുഞ്ഞിത്തലയും മേപ്പോട്ടുന്തിയുള്ള നിൽപ്പ് മിഴികൾ ഒന്നാകെ ഒപ്പിയെടുത്തു.പൊടുന്നനെ എവിടെനിന്നോ ചിലച്ചോണ്ടുള്ള അമ്മക്കിളി വായിൽ എന്തോ ആഹാരവും കൊതിയാണ് പറന്നു വരുന്നത്.ചിറകടിച്ചു പറന്നു വന്നു കൂട്ടിൽ തന്നെയും പ്രതീക്ഷിച്ചിരുന്ന കുഞ്ഞിന്നു ചുണ്ടില്ലുള്ള ഭക്ഷണം പകർന്നു നൽക്കുന്ന ഹൃദയകാരിയായ കാഴ്ച്ച.ആ കാഴ്ച്ച ഒരു നിറ ചിരി എന്നിലേക്ക് പകന്നു.അല്ലേലും ഈ ഭൂമി നമുക്ക് മാത്രം സ്വന്തമല്ലലോ ഇവർക്കൊക്കെ കൂടിയുള്ളതല്ലേ.
“”മഞ്ഞുകൊള്ളാണ്ട് കേറി വരാൻ നോക്കു കിച്ചു””
അൽപ്പം ശാസനയോടുള്ള പറച്ചില് കേട്ടിട്ടു ചിരിയാണ് വന്നത്.ആൾക്ക് ഞാൻ എപ്പോളുമൊരു കുഞ്ഞാ.
നിലവിളക്കൊക്കെ കൊളുത്തിയിട്ടുണ്ട്.സിറ്റൌട്ടിൽ നിൽക്കുന്നാളുടെ കൈയിൽ ആവിപറക്കുന്നൊരു ഗ്ലാസ്സ്.മഴപെയ്യാൻ തയാറായിട്ടുണ്ട്.സന്ധ്യ മയങ്ങിയതിന്റെയാകാണം തൊണ്ടക്കൊരു കിച്ച്-കിച്ച്.പിന്നധികം നിക്കാതെ അകത്തേക്ക് കയറി.ലെച്ചുന്റെ കൈയിൽ നിന്ന്നും കാപ്പി വാങ്ങി മൊത്തിയത് മാത്രം ഓർമയുള്ളൂ.എന്റമ്മോ വയറ് കത്തിപ്പോയി!
അത്രക്കെരുവ്! ഹോ സാദാ കാപ്പിയാന്നും പറഞ്ഞു കുടിച്ചതാ ചുക്കുകാപ്പിയാന്നു ഇപ്പോഴാ മനസിലായെ.കണ്ണിൽ നിന്നും പോകയൊക്കെ കണ്ണീരായി പുറത്തുവന്നു.ലെച്ചുനിന്നിളിക്യാ.
“”എന്നാലും ഈ ചതി എന്നോട് വേണ്ടാരുന്നു..””