തമി 3 [Maayavi]

Posted by

“”അയ്യേ അതിനാ കോന്തൻ ഈ ചുറ്റിക്കറങ്ങി വന്നേ””

അവളെന്നെ കളിയാക്കി.ജനലിലൂടെ ആ നീളൻ വിരലുകൾ എന്റെ മൂക്കിനെ വലിച്ചുവിട്ടു.

“”അല്ലേച്ചി നിന്നെ എന്തിനാ പൂട്ടിയിട്ടേക്കുന്നെ നീയിനി കളിക്കാൻ വരൂലേ””

ശുണ്ഠിയോടെ  അവളോട് ചോദിച്ചപ്പോൾ അതുവരെ ഞാനറിയാത്ത മറ്റൊന്നവൾ എനിക്കറിവായി.അവളൊരു പെണ്ണായേന്ന്.അവളിൽ നടന്ന മാറ്റങ്ങളും വേദനകളുമെല്ലാം അവൾ പങ്കുവെച്ചപ്പോൾ സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ലങ്കിലും അത്ഭുതമാരുന്നു.അവളോട് വിടപറഞ്ഞിറങ്ങാൻ തിരിഞ്ഞ എന്നെ അവൾ കൈയിൽ പിടിച്ചു നിർത്തി.എന്നിട്ടു ജനലിന്റെ അഴിയിലൂടെ കൈനീട്ടിയവൾ കവിളിനിരുവശത്തും വെച്ചു എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നും.അവളുടെ മുഖത്തെ ഭാവങ്ങൾ മാറുന്നതും മുഖം നാണത്താൽ ചുവക്കുന്നതും കണ്ണുകൾ പിടക്കുന്നതുമെല്ലാം ഒട്ടൊരു അത്ഭുതത്തോട് നോക്കിക്കണ്ടൂ.

“”എനിക്കെ… അപ്പോഴേ… ആദ്യം കാണാൻ തോന്നിയത് നിന്നെയാ…. എന്റെ കള്ള കൊരങ്ങനെയാ..””

വളരെ പതിയെയവൾ പറഞ്ഞതും ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞതും ഒന്നിച്ചാരുന്നു.നെറ്റിയിൽ അനുഭവപ്പെട്ട കുളിർമയിൽ തിരിഞ്ഞു വീട്ടിൽ വരുമ്പോൾ മനം നിറയെ നാണംകൊണ്ട് ചോന്നുപ്പോയാ കുഞ്ഞേച്ചിയും അവളുടെ വാക്കുകളുമാരുന്നു.എന്നാൽ ആന്നാ വാക്കിന്റെ പൊരുൾ കുഞ്ഞി കിച്ചുനു അറിയില്ലാരുന്നു.അറിഞ്ഞ സമയം അവളോടത്തു പ്രകടിപ്പിച്ചു.അവളുടെ ഇഷ്ട്ടങ്ങൾ നടത്തി കൊടുത്തും അവളുടെ കൂടെ എല്ലാത്തിനും കൂടിയും എല്ലാം ഞാൻ അവളെ സ്നേഹിച്ചു.അവൾക്കൊരു ചെറിയ പനി വന്നാൽ പോലും നീറുന്നത് എന്റെ മനസാരുന്നു.അവൾക്കും അങ്ങനെ തന്നാരുന്നു.അമ്പൂട്ടനും അച്ഛനും അമ്മയും മരിച്ചപ്പോഴും അവൾക്ക് ധൈര്യം നൽകിയത് ഞാനാണെന്ന് വേണേൽ പറയാം.പിന്നീടവൾ വീട്ടിലാരുന്നു.എന്തിനു ഒന്നിച്ചു പലപ്പോഴും കിടന്നിട്ടുമുണ്ട്.അന്നെല്ലാം അവളോടുള്ള പ്രണയം കരകവിഞ്ഞൊഴുകിയിട്ടുണ്ട്.ആതൊരിക്കൽപ്പോലും അവളോട് തുറന്നു പറഞ്ഞിട്ടില്ലെന്നതു സത്യമാണ്.എന്നാൽ തുറന്നു പറഞ്ഞപ്പോഴോ അവളെന്നെ പെണ്ണുപിടിയനാക്കി.പലപ്പോഴും അവൾ എന്റെ മുന്നിൽ നിന്നും ഡ്രെസ്സ് മാറിയിട്ടുണ്ട് ഒരിക്കൽ പോലും കണ്ണുകൾ അവളുടെ നഗ്നതയെ ആസ്വദിച്ചിട്ടില്ല.ആ അവളാ എന്നെ…

എന്നാൽ ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു.പഴയ കുഞ്ഞേച്ചിയിൽ നിന്നും ഒരുപാട് ദൂരമവൾ പിന്നിട്ടിരിക്കുന്നു ഒരു പരിധിക്കപ്പുറം ആരോടും ഇടപെടാറില്ല.അവളുടെ കുസൃതിയോ വട്ടുപിടിപ്പിക്കുന്ന സ്വഭാവവോ ഇപ്പോൾ കാണാനേയില്ല.കല്യാണം ഒരാളുടെ ജീവിതത്തിൽ എത്രയും മാറ്റം വരുത്തുമ്മെന്ന് അവളിൽ നിന്നാ മനസിലായത്.കല്യാണം കഴിഞ്ഞ എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാകുമോ.ഏയ് അമ്മ ഒരിക്കലുമിങ്ങനല്ല ഞങ്ങളെലിൽ കുഞ്ഞായാ അമ്മയുടെ പ്രവർത്തികൾ.

പക്ഷെ കുറച്ചുമുന്നേയുള്ള അവളുടെ പെരുമാറ്റം!ആകെ വട്ടു പിടിക്കുന്നു.അവളുടെ കണ്ണിൽ തിളങ്ങിയത് എന്നോടുള്ള പ്രണയമല്ലേ.എന്റെ ചിരിയിൽ അവൾ സർവവും വിസ്മരിച്ചു നോക്കി നിന്നില്ലേ!അതോ ഇതും എന്റെ വെറും തെറ്റി ധാരണകളാണോ.അറിയില്ല.വയ്യ ഇനിയും പൊട്ടനാകാൻ!! മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുന്നില്ല.എത്രയും നാളും അവളുടെ ഓർമകൾ എന്നെ അലട്ടിയിരുന്നില്ല എന്നാൽ ഇവളെ കാണുന്ന ഓരോ നിമിഷവും ആ കാപ്പി കണ്ണുകൾ എന്നോട് എന്തോ പറയാതെ പറയുന്നപോലെ.രാവിലെ തന്നെ അവളുടെ പ്രവർത്തി.ആകേ ഞെട്ടിപ്പോയി.എന്തിനാവൽ എന്നെ കെട്ടിപ്പിടിച്ചേ എന്തിനാ കരഞ്ഞേ ഒന്നുമറിയില്ലാ.അവൾക്കെന്തൊക്കെയോ പറയാനുണ്ട്.എന്നാൽ ഒന്നും പറയുന്നില്ല താനും.അതോ അതും വെറും തോന്നലാണോ.

Leave a Reply

Your email address will not be published. Required fields are marked *