തുമ്പപ്പൂവിന്റെ നൈർമല്യമുള്ള ഒരു കുഞ്ഞി പാട്ടുപാവാടക്കാരി. ആദ്യമൊന്നുമവളെ കണ്ണെടുത്താൽ കണ്ടുകൂടാരുന്നു.അതിനു കാരണവുമുണ്ട്.ഭയങ്കര ഭരണമാരുന്നു.ഏതാണ്ട് എന്റെ ചേച്ചിയെന്നപ്പോലെ.അമ്മയാകട്ടെ അവളെ ഔദ്യോധികമായി ചേച്ചിയുമാക്കി.പിന്നെ പറയാനുണ്ടോ ഒരു സ്വൈര്യം തരില്ല.കിച്ചു അതു ചെയ്യല്ല് ഇതുചയ്യല്ല് അവരോട് മിണ്ടല്ലും ഇവരോട് കൂട്ടുകൂടരുതും എന്നുവേണ്ടാ ഭയങ്കര ഭരണം.ഇതെല്ലാം ഞാൻ കുഞ്ഞാരുന്നപ്പോഴാരുന്നു.അന്ന് ഞാൻ ഒറ്റപ്പൂരാടമാരുന്നല്ലോ നന്ദൂട്ടി വന്നിട്ടില്ല.അതുകൊണ്ട് തന്നെ കുഞ്ഞേച്ചിയുമായി എപ്പോഴും വഴക്കിടുവാരുന്നു.അന്നൊക്കെയവളെനിക്ക് ചോറൊക്കെ വാരി തരുവാരുന്നു അതവൾക്ക് നല്ല ഇഷ്ട്ടമുള്ള കാര്യവുമാണ്.എന്നാൽ അതെനിക്കിഷ്ട്ടവല്ല. അവൾ വാരിതന്നാൽ ഒന്നും കഴിക്കില്ലാരുന്നു.വാശിപ്പിടിച്ചിട്ടുണ്ട്.എന്തു ഫലം എന്റെ വാശി ജയിച്ചു പലപ്പോഴുമവൾ കരഞ്ഞുകൊണ്ട് വീട്ടിൽ നിന്നും പൊകുന്നത് കണ്ടിട്ടുണ്ട്.പിന്നവളെ ഇഷ്ട്ടപ്പെടാതിരുന്നതിന് കാരണം അവൾക്ക് അമ്മയോടുള്ള അമിത സ്വാതന്ത്രമാരുന്നു.അവൾ എപ്പോഴും അമ്മയുടെ കൂടായാരുന്നു.’ചേച്ചിയമ്മേന്ന് ‘ പോലുമാണവൾ വിളിക്കുന്നത് തന്നെ.അവളുടെ സ്നേഹം കാരണം അമ്മക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമ്മോന്നാരുന്നെന്റെ വിഷമം.അതിനുമവളോട് വഴക്കിട്ടിട്ടുണ്ട്.പിന്നിടാണ് നന്ദൂട്ടി വരുന്നതും സഹോദര സ്നേഹം അറിയുന്നത്.പിന്നെപ്പോഴോ ഞാനവളോടടുത്തു.എന്താരുന്നവളിൽ ആകൃഷ്ട്ടയായ കാരണം.
മാലുന്റെ കാർബൺ കോപ്പി അതാരുന്നവൾ.അതാണെന്നെ അവളിലേക്ക് ആകർശിച്ചതും.മാലുന്നു നീളമുള്ള ചുരുണ്ട മുടിയാണെങ്കിൽ കുഞ്ഞേച്ചിക്കതു നീളൻ മുടിയാണ്.കുഞ്ഞേച്ചിക്കാണ് നീളം കൂടുതൽ.കുഞ്ഞേച്ചിയുടെ കാപ്പി കണ്ണുകൾ ഇന്നുമെനീക്കൊരൽഭുതമാണ്.അതുപോലെ തന്നെ ഇടക്കുവിരിയുന്ന അവളുടെ വലത്തെ നുണക്കുഴിയും.മാലുനെ പോലെത്തന്നേ ആരെയും മടുപ്പിക്കാതെ സ്വഭാവമാണവൾക്ക്.ആരെയും പിടിച്ചിരുത്തുന്ന കിളികൊഞ്ചൽ.
മനസൊരുപാട് കാലം പിന്നോക്കം പോയി മറഞ്ഞു.ഞാൻ അഞ്ചിലോ മറ്റോ പഠിക്കുമ്പോഴാ അവൾ ആദ്യാമായി ഋതുമതിയാകുന്നത്.അന്നതെന്തുവാണെന്നോ ഒന്നും എനിക്കറിയില്ലാരുന്നു.കൂട്ടുംക്കുടി കളിച്ചുനടന്ന കളിക്കൂട്ടുകാരിയെ പെട്ടനോരുനാൾ വീട്ടിലേക്കു കാണാതായപ്പോൾ ഒന്നും തോന്നിയില്ല എന്നാൽ രണ്ടുദിവസം അടുപ്പിച്ചുകാണാതായപ്പോൾ അമ്മയോട് തിരക്കി എന്നാൽ അതിനു വ്യക്തമായൊന്നും പറഞ്ഞില്ല അവക്ക് വയ്യ അതോണ്ട് അങ്ങോട്ടു പോണ്ടാന്നും എനി പഴയപോലവൾ കളിക്കാനൊന്നും വരില്ലെന്നമ്മ പറഞ്ഞപ്പോൾ ആകേ സങ്കടമായിപ്പോയി.അങ്ങനെ അവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവരും ഇതേ പല്ലവി.അങ്ങനെ വിടുന്നത് ശെരിയല്ലലോ പിറ്റേന്ന് എല്ലാരും ഉച്ചയുറക്കത്തിന് കേറിയ നേരം നോക്കി കുഞ്ഞേച്ചിയുടെ വീട്ടിൽ പോയി.പിറകിലൂടെ പോയി അവളുടെ മുറിയുടെ ജനലിനു കൊട്ടി.അന്നെനിക്ക് അവൾ കുഞ്ഞേച്ചി മാത്രവാരുന്നു.കളിക്കൂട്ടുകാരിയായാ ചേച്ചി.പരിഭ്രമം നിറഞ്ഞ കാപ്പി കണ്ണുകൾ എന്നെക്കണ്ടോന്നു വിടർന്നു.
“”എന്താ ചെക്കാ ഇപ്പറം വഴി വന്നേ””
കൂർപ്പിച്ചൊരു ചിരിയോടവൾ തിരക്കി.അതിനവളോട് എല്ലാരും പറഞ്ഞതും ഇനികൂട്ടുകൂടാൽ വരില്ലെന്ന് പറഞ്ഞതിമോക്ക്കെ വിഷമത്തോടെ പറഞ്ഞു.