തമി 3 [Maayavi]

Posted by

ആ ചിന്താ തലച്ചോറിലെത്തിയപ്പോൾ തന്നെ ഹൃദയം ക്രമാതിതമായി മിടിച്ചുതുടങ്ങി.ശരീരമാകെ ഒരു കുളിരു വന്നു മൂടി.

“”ഹാഎഴുന്നേറ്റോ,എന്തോരുറക്കമാരുന്നു””

കാതിലേക്ക് പതിച്ച ലെച്ചുന്റെ ശബ്ദമാരുന്നു സ്വപ്നങ്ങളിൽ നിന്നുമുണർതിയത്.ലെച്ചുവിന് ചിരിയാൽ മറുപടി നൽകി കസേര വലിച്ചിട്ട് ഡൈനിംഗ് ടേബിളിനരികിലിരുന്നു.അവൾ പാത്രം ടേബിളിൽ വെച്ചു വീണ്ടും പുളിതീറ്റി തുടങ്ങി.മുളകിൽ മുക്കി വായിലേക്ക് വെക്കുന്ന കൂട്ടത്തിൽ കണ്ണുകൊണ്ട് ‘വേണോ’എന്നു ചോദിക്കുകയും ചെയ്തു.എന്നാൽ അതിനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.അവളുടെ കണ്ണുകളും എന്നിൽ തന്നെയാ.എന്തൊക്കെയോ പറയാൻ എന്ന പോലെ.കണ്ണിൽ നോക്കികൊണ്ട് തന്നെ ഒരുപുളിയെടുത്തവൾ കഴിച്ചു.കഴിച്ചതിന്റെ എക്സ്പ്രെഷൻ മൊത്തം കഴിഞ്ഞു ചമ്മിയവൾ മിഴി മാറ്റി.ആപ്പോഴും ചുണ്ടിൽ ചിരി മായാതെ സൂക്ഷിച്ചിച്ചു.

“”ന്നാ കഴിക്ക്””

ടേബിളിൽ മൂടിവെച്ച കഞ്ഞിയും പാത്രവും എനിക്കു നേരെ നീക്കിവെച്ചു ലെച്ചു പറഞ്ഞു.ചിരിച്ചുകൊണ്ടു ഒരു സ്പൂൺ കഞ്ഞിയിറക്കി.

ഉംഹും! പാൽകഞ്ഞിയാണ് നേരത്തേതിൽ ടേസ്റ്റ് തോന്നിക്കുന്നു.ഒരു നിമിഷം കണ്ണടച്ചു ആ രുചി നാവിൽ മുകുളങ്ങളിൽ തൊട്ടു തലോടി ആമാശയം എത്തുന്നതവരെ ആസ്വദിച്ചു.പിന്നെ ഓരോ സ്പൂണായി കുടിച്ചു. ചമ്മന്തിയിലെ ചെറിയ മാങ്ങാ കഷങ്ങൾ ഇടക്കിടെ വായിൽ തടയുന്നു.അതിനാണേ ഒടുക്കത്തെ പുളിയും എരുവും.കഞ്ഞിയിലെ തേങ്ങായുടെ ലേശം മധുരവും മൊത്തത്തിൽ ഞെരിപ്പൻ കോമ്പിനേഷൻ.

“”പെണ്ണിന്റെ ഒരുയാക്കവേ””

ഇടക്ക് കഞ്ഞിയിൽ നിന്നും കണ്ണ് കുഞ്ഞേച്ചിയിലേക്ക് മാറിയ നേരം അവളുടെ ആക്രാന്തം കണ്ട് ലെച്ചു എന്റെ തോളിൽ തട്ടി ലവളെ കളിയാക്കി.എന്നാൽ സംഭവം എന്താന്നുള്ള രീതിയിൽ ലെച്ചുനെ കൂർപ്പിച്ചു നോക്കി.

“”ആടാ….വയറ്റിലൊരാളുള്ളോണ്ട് പെണ്ണിനിപ്പം പുളിയോടും എരുവിനോടുമൊക്കെ ഭയങ്കര കമ്പാവാ….. ഇങ്ങനെയുണ്ടോ ഒരു പുളി പ്രാന്ത്..””

ലെച്ചുന്റെ കളിയാക്കലിൽ കണ്ണു നേരെ പോയത് ഇച്ചിരി പൊന്തിയ അവളുടെ ആ വയറ്റിലേക്കാണ്.ശേ! എനിക്കിതെന്താ പറ്റിയത്.എത്രയൊക്കെയായാലും അവൾ ഒരിക്കലുമെന്റെ പഴയ കുഞ്ഞേച്ചിയല്ല.മാമന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്ന അവന്റെ ഭാര്യയാണ്.അതോർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞുപോയി.പിനൊരു പരവേശമാരുന്നു നിറഞ്ഞ കണ്ണിനെ ഒളിപ്പിക്കാൻ.മുന്നിലിരുക്കുന്ന ആരെയും നോക്കാതെ കഞ്ഞിമോത്തം കുടിച്ചിറക്കി.ലെച്ചുന്റെ കളിയാക്കലുകൾ ഒന്നും ചെവിക്കൊള്ളാതെ പെട്ടന്ന് തന്നെ കഴിച്ചെഴുന്നേറ്റ് വാ കഴുകി.ആരേം നോക്കാതെ ഹാളിൽ വന്നു ടിവി ഓൺ ചെയ്തു സെറ്റിയിൽ മാറിക്കിടന്ന്.ടിവിയിൽ കാണുന്ന ദൃശ്യങ്ങളൊന്നും കണ്ണിൽ പതിഞ്ഞില്ല.മനസുനിറയെ കുഞ്ഞേച്ചി മാത്രവാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *