അകലെയെവിടോ നിന്നുള്ള പള്ളിയുടെ വാങ്ക് വിളി കേട്ടാണ് ഉറക്കമുണരുന്നത്.അടുത്തു ലെച്ചുവോ കുഞ്ഞേച്ചിയോയില്ല.ആരോ പുതപ്പുകൊണ്ടെന്നെ പുതപ്പിച്ചിട്ടുണ്ട്.കൈ പരതിയപ്പോൾ ഫോൺ കൈയിൽ തടഞ്ഞു.രണ്ടു മണി കഴിഞ്ഞിരിക്കുന്നു.ഇത്രയും സമയം ഉറങ്ങിയോ.അടിവയറ്റിൽ നല്ല വേദന.ഒന്നുടെ ബെഡിൽ ചടഞ്ഞിരുന്നിട്ട് എഴുന്നേറ്റു.നേരെ ബാത്‌റൂമിലേക്ക് വെച്ചു പിടിച്ചു.ഷോർട്സ് താഴ്ത്തി കുട്ടനെ സ്വതന്ത്രനാക്കി.ക്ലോസേറ്റിലേക്ക് നീട്ടി മുള്ളി.
ഹൂ എന്തോരാശ്വാസം!ഇന്നലെ എപ്പോഴോ മുള്ളിയത് പിന്നിപ്പഴാ ഒന്നു മുള്ളുന്നത്.അവസാന തുള്ളിയും നിക്ഷേപിച്ചു ഫ്ലെഷ് ചെയ്തു.ടാപ്പ് തുറന്നു ഇത്തിരി വെള്ളം കുട്ടന് മേലെ ഒഴിച്ചു.തുള്ളിപ്പോയി.അത്രക്കും മ്യാരകമായ തണുപ്പ്!കഴുകി വേഗം തന്നെ കുട്ടനെ അകത്താക്കി.മുഖമാകെ പശപശപ്പു പോലെ വിയർത്തതാ.ചുക്ക് കാപ്പി ഫലം.ടാപ്പോൺ ചെയ്തു ദേഹത്ത് വെള്ളം വീഴാങ്ങിരിക്കാൻ ഉരഭാഗം പിന്നോട്ട് തള്ളി വെള്ളം കൈ കുമ്പിളിലാക്കി മൂന്നുവേട്ടം മുഖത്തടിച്ചു മുഖം കഴുകി നല്ല ആശ്വാസം.ഹാങ്ങാറിൽ നിന്നും ടവ്വൽ എടുത്തപ്പോൾ അവിടിരുന്ന ടൂത്തബ്രെഷ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നപോലെ തോന്നി.
ഓ ഷിറ്റ്!പല്ലുതേച്ചില്ലലോ.ഷെയ്യ് പല്ലുതേക്കാണ്ടാ കഞ്ഞിയും കാപ്പിയുമെല്ലാം അകത്താക്കിയത്.മോശം മോശം.ശേ എന്നാലും ലെച്ചുവും ലവളും എന്തോ വിചാരിച്ചു കാണും.ആ വിശപ്പിൽ വാ പോലും കഴുകാതാ കഞ്ഞി വലിച്ചു കുടിച്ചത്.ആ പിന്നെ അവരെന്തോ വിചാരിച്ചാലും എനിക്കു രണ്ട് കിണ്ടിയാ.പല്ലല്ലേ അല്ലാണ്ട് തൂറിയിട്ട് കുണ്ടിയൊന്നും കഴുകാതിരുന്നില്ലല്ലോ.അല്ലേൽ തന്നെ ആനയൊക്കെ എത്ര പല്ലു തേക്കുന്നു.
ഓരോന്നു പറഞ്ഞു സ്വയം ആശ്വസിച്ചു പേസ്റ്റിന്റെ ആത്മാവിനെ ബ്രഷ്ലേക്ക് പകർന്നു.കണ്ണാടിയിൽ നോക്കി നല്ല രീതിക്ക് പല്ലുതേച്ചു ബാത്രൂംവിട്ടിറങ്ങി.
നേരെ താഴേക്കു വെച്ചു പിടിച്ചു.സ്റ്റെപ്പോരോന്നായി ഇറങ്ങി വന്ന എന്നെ വരവേറ്റത്തു താഴെ ഡൈനിംഗ് ടേബിളിനരികിലിരിക്കുന്നവളുടെ ചേഷ്ട്ടകളാരുന്നു .ഒരുനിമിഷം മിഴികൾ അവളിൽ തന്നെ തറച്ചുനിന്നുപോയി.അവൾക്കെതിർവശത്തായി അമ്മമയുമുണ്ട്.അവൾക്ക് മുന്നിലായി ഒരു സ്റ്റീൽ പാത്രം നിറയെ എരുമ്പുംപുളിയിരിപ്പുണ്ട്.അതിലാണവളുടെ അഭ്യാസം മൊത്തം.പാത്രത്തിൽ നിന്നും പുളിയെടുത്തു അവളുടെ കൈയിലിരുന്ന കുഞ്ഞി പാത്രത്തിലെ മുളകുകൂട്ടത്തിൽ മുക്കിയാണ് വായിലേക്ക് വെച്ചു വെക്കുന്നത്.ആ മുല്ലമുട്ടുകൾ പോലുള്ള നിരയോത്ത പല്ലുകൾക്കിടയിൽ പുളിവെച്ചു ഒറ്റക്കടിയാണ്.ആ ഇരുമ്പും പുളിക്ക് എത്രത്തോളം പുളിയുണ്ടെന്നു അവളുടെ മുഖത്തൂന്നറിയാം.കണ്ണൊക്കെ ഇറുക്കിയടച്ചു കവിളൊക്കെ അകത്തേക്ക് ചൊട്ടിച്ചു ചുണ്ടൊക്കെ കൂർപ്പിച്ചാണ് കക്ഷി പുളി തൊണ്ടക്കൂന്നിറക്കുന്നത്.എരുവും പുളിയും തൊണ്ടക്കുഴി കടന്നപ്പോൾ കയ്യൊക്കെയിട്ടടിച്ചു അതിന്റെ പുളി പ്രകടിപ്പിക്കുന്നുണ്ട്.കൗതുകത്തോടെ അവളുടെ ഓരോ അക്ഷനും ഒപ്പിയെടുത്തു. അവളുടെ എക്സ്പ്രസ്ഷൻ കണ്ട് കൊതിതോന്നിയാവും ലെച്ചുവും ഒരു പുളിയെടുക്കാൻ നോക്കി എന്നാൽ അവളത്തിന് സമ്മതിക്കാതെ പാത്രത്തോടെ അവളുടെ മടിയിലേക്ക് പൂഴ്ത്തി.ചുണ്ടു കൂർപ്പിച്ചു കുഞ്ഞിപിള്ളേരെ പോലെ പരിഭവമെന്തോ പറഞ്ഞു.എന്താന് ഞാൻ കേട്ടില്ല.അതിനു ലെച്ചുവും എന്തോ പറഞ്ഞു അതുകേട്ടിപ്പോളവള് പാത്രം ടേബിളിൽ വെച്ചിട്ടു അതിൽ ഏറ്റവും കുഞ്ഞൊരു പുളിയെടുത്തു ലെച്ചുനു കൊടുത്തു.എന്നിട്ടു ‘ഇനിയും ചൊദിക്കരുതു’ എന്നവണ്ണം ചുണ്ടൂകൾ കൂർപ്പിച്ചു പറഞ്ഞു.അവളുടെ പരാക്രമണം കണ്ടപ്പോൾ ലെച്ചു പൊട്ടിച്ചിരിച്ചു.ഞാനും ചിരിച്ചുപോയി എന്നാൽ അവസാന സ്റ്റെപ്പിൽ നിൽക്കുന്നതുകൊണ്ട് എന്നെ ആരും കണ്ടില്ല.ലെച്ചുന്റെ ചിരി കണ്ടപ്പോൾ ആദ്യമൊന്നവള് ചമ്മിയെങ്കിലും പിന്നതൊരു പൂർണേന്ദുവായി.ആരെയുവും മയക്കുന്ന ചിരിയവളുടെ വദനങ്ങൾ പൊഴിച്ചു.ആ ചിരിയിലവളുടെ വലതെ കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നു.അത്ഭുതം കൂറി അവളെ തന്നെ നോക്കി നിന്നുപൊയി.ഒരു സമയം എന്തോരം കൊതിച്ച ചിരിയാ ഈ വലത്തെ നുണക്കുഴിക്കാട്ടിയുള്ളത്.ആ ചിരിയവളുടെ പൊതുവെയുള്ള സൗന്ദര്യത്തിന്റെ മാറ്റ് പതിന്മടങ്ങു കൂട്ടുന്നുണ്ട്.അതെ ചിരിയോടെ കണ്ണുപായിച്ചവൾ സ്റ്റെപ്പിൽ ചിരിയോടെ നിൽക്കുന്ന എന്നെ കണ്ടിട്ടാവണം ആ കാപ്പികണ്ണുകൾ തിളങ്ങി.ആ തിളക്കത്തിന് മോടിക്കൂട്ടാണെന്നപോലെ കുരുവന്നു ചുവന്ന കവിളുകൾ ഒന്നുടെ ചുവന്നു തുടുത്തു.അവളുടെ കണ്ണുകൾ എന്റെ മുഖമാകെ ഓടി നടന്നു അവസാനം കണ്ണുമായി തന്നെ കൊരുത്തു.ആ കാപ്പികളിൽ വിവേചിച്ചറിയാൻ കഴിയാത്ത ഭാവങ്ങൾ മിന്നിമായുന്നു.പണ്ടെപ്പോഴോ കണ്ടുമറന്ന ഭാവങ്ങൾ.എന്നോടുള്ള പ്രണയമല്ലെയത്!!!?