ലെച്ചുവോന്നു നിർത്തി.ഇപ്പോഴുമാചിരി മുഖത്ത് തെളിഞ്ഞു നിൽക്കുന്നുണ്ട്.
“”എന്നിട്ട്””
അതു ചോദിച്ചത് ഞാനാരുന്നില്ല ലോ ലവളാരുന്നു.ബാക്കി കേൾക്കാൻ എനിക്കും ആഗ്രഹമുണ്ടായതിനാൽ ലെച്ചുനായി കാതോർത്തു.ലെച്ചു തുടർന്നു:
“”എന്നിട്ടെന്താകാൻ ഹാലിളകിയ ശ്യാമ സച്ചിയുടെ നേരെ കയർക്കുകയും ആക്രോഷിക്കുകയും ചെയ്തു അതിൽ കാര്യമായ ഫലമൊന്നും കണ്ടിരുന്നില്ല എന്നുമാത്രമല്ല അവളുടെ മുന്നിൽ കൂടെ തന്നെയവർ പ്രണയിച്ചു നടന്നു.പോരേ പൂരം അവൾ നേരെ വന്നു ഇവിടുത്തെ അദ്ദേഹത്തിനോടും എന്നോടും പറഞ്ഞു ഭയങ്കര പ്രശനമാക്കി.അവളുടെ വിചാരം മാലുനെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്നാണ്.എന്നാൽ സംഭവിച്ചത് മറ്റൊന്നാ അദ്ദേഹം നേരെ പോയി കല്യാണമാലോചിക്കുവാ ചെയ്തതു.അവളുടെ പഠുത്തം കഴിഞ്ഞു വിവാഹം നടത്താം എന്ന വ്യവസ്ഥയിൽ അവർ തീരുമാനിച്ചു.താൻ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് കണ്ട ശ്യാമ കോളേജുള്ള ഒരുദിവസം മാലുനെ എന്തൊക്കെയോ പറഞ്ഞു ഒരു ക്ലാസ് റൂമ്മിൽ പൂട്ടിയിട്ടു.അവളെയൊന്നു പേടിപ്പിക്കണമെന്നെ കരുതിയുള്ളു എന്നാൽ ഓക്സിജൻ തീരയും കിട്ടാത്ത മുറിയാരുന്നത്.കുഞ്ഞിലേ ശ്വാസ പ്രശനമുണ്ടാരുന്ന മാലുനു അതു താങ്ങാവുന്നതിനുമപ്പുറമാരുന്നു പോരാത്തതിനിരുട്ടും.എന്തോ തോന്നി സെക്യൂരിറ്റി വന്നു ഡോർ തുറക്കുമ്പോൾ കാണുന്നത് ബോധംമില്ലാതെ കിടക്കുന്ന മാലുനെയാണ്. കൃത്യ സമയത്തേതിയോണ്ട് രക്ഷിക്കാനായി.മൂന്ന് മാസം വേണ്ടിവന്നവൾക്ക് സാദാരണ ജീവിതത്തിലേത്താൻ.ആരും പ്രതീക്ഷിച്ചതല്ലാരുന്നു ശ്യാമയുടെ ഇങ്ങനൊരു മുഖം.വീട്ടിൽ വന്നതിനു ശേഷം അവൾ മാലുനെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും മാലൂ ഒന്നിനും തയാറായില്ല.അന്നുതോട്ടിന്നോളം അവർ തമ്മിൽ മിണ്ടിയിട്ടില്ല എന്തിനവളെ കാണുക പോലും ചെയ്തിട്ടില്ല.എന്നാൽ നാണിയോടവൾക്കൊരു ദേഷ്യവുമില്ല.വരുമ്പോഴൊക്കെയവളെ എവിടേക്ക് വിളിക്കുകയും കാര്യം തീരക്കുവേം ഒക്കെ ചെയും.ശ്യാമയുടെ ബന്ധം വേർപെട്ട വിവരമറിഞ്ഞിട്ടുപോലും അവൾ ഒന്നു വിളിച്ചു തിരക്കാണോ ഒന്നും മുതിർന്നിട്ടില്ല.അല്ലേലും മാലുന്റെ സ്വന്തം സാധനങ്ങൾ അവളുടെ അനുവാദം കൂടാതെ ആരു തട്ടിയെടുക്കാൻ നോക്കിയാലും അവരോടൊന്നുമവൾ ശെമിക്കില്ല! “”
എനിക്ക് ചിരിയാണ് വന്നത് ശ്യാമെചിയുടെ പിന്നിൽ എങ്ങൊരു ഫ്ലാഷ്ബാക്ക് സ്വപ്നെപി വിചാരിച്ചിരുന്നില്ല.എന്നാലും ഈയൊരു കാര്യത്തിന് എത്രയും വർഷങ്ങൾ ആരെങ്കിലും മിണ്ടാതിരിക്കുവോ.അയ്യേ!കൊച്ചു പിള്ളാരേപോലെ.
എന്നാലുമെന്റെ അച്ചാ നിങ്ങളൊരു സംഭവം തന്നെ. ചുമ്മാതല്ല അമ്മ അച്ഛനെയെങ്ങും തനിച്ചു വിടാത്തെ ആരേലും കൊത്തിക്കൊണ്ട്പോയാലോ.എന്നാലുമെന്റെ ശ്യാമേച്ചി നിങ്ങളെ കൊള്ളാലോ പ്രേമിച്ചാളുടെ മോന്റെ കൂടതന്നെ നിങ്ങൾക്ക് കുത്തിമറിയണവല്ലോ.ഏതായലും നമുക്കെന്താ.ഓരോന്നാലോചിച്ചു കിടന്നതും കണ്ണുകൾ മാണ്ടുപോയി.