ചിരിക്ക്യാ.ഹോ ലവൾ ലെച്ചുന്റെ കാലുപിടിക്കയാനെങ്കിലും ഞങ്ങൾ സംസാരിച്ചതെല്ലാം കേട്ടിട്ടുണ്ട്.
“”വന്നിട്ടു ഒരാഴ്ചപോലും ആയില്ലലോ അതിനു മുന്നേ സുഖവിവരങ്ങൾ തിരക്കാൻ ആളുകളായല്ലോ””
ഒരു പ്രതേക ടോണിൽ കളിയാക്കുന്ന രീതിയിലാണ് പറച്ചിൽ.സ്വാഭാവികമായും തല താന്നു പോയി.കുഞ്ഞിപ്പിള്ളേർ തെറ്റു ചെയ്യുമ്പോൾ കാണിക്കുന്നപോലെ ചുണ്ടും പിളർത്തി കിടന്നു.എന്റെ ആ എക്സ്പ്രസ്ഷൻ ഞാൻ കണ്ടിരുന്നേൽ ഉറപ്പായും ചിരിച്ചുപോയേനെ പിന്നാണോ ലെച്ചു.ആള് പൊട്ടി ചിരിച്ചു.ആ ചിരി മുറിയാകെ പ്രതിഫലിച്ചു.
“”ഹാ മാലൂ അറിയേണ്ട ശ്യാമയുമായുള്ള കൂട്ട്””
തലയിലൊരു കൊട്ടു തന്നു പറഞ്ഞു.വേദനിച്ചില്ല എന്നലും ചുമ്മ തലയും തിരുമ്മി നല്ലപോലെ ഞെളിഞ്ഞു കിടന്നു.
“”അതെന്താ””
“”ഇത്രക്കും കൂട്ടായിട്ടും മാലു നിന്നോട് ശ്യാമെയുമായുള്ള പ്രശ്നം എന്താന്ന് പറഞ്ഞിട്ടില്ലേ””
“”അതെന്തോ കുഞ്ഞിനാളിലെ ചെറിയ പ്രശനം എന്തോ ആണെന്നാ അമ്മ പറഞ്ഞിട്ടുള്ളത്””
അവര് തമ്മിൽ കുഞ്ഞിലെയുള്ള എന്തോ പ്രശ്നം എന്നതിലുപരി മറ്റൊന്നും മാലൂ പറഞ്ഞിട്ടില്ല.നാട്ടിലെ എല്ലാരുടെയും വിശേഷം മാലൂ പറയുമാറുന്നെങ്കിലും ഒരിക്കൽ പോലും ശ്യാമെചിയുടെ വിശേഷം ഞങ്ങളുടെ ഊണു മേശയിൽ സംസാര വിഷമായിട്ടില്ല എന്നതാണ് സത്യം.അതിനു പിന്നിൽ മറ്റയെന്തോ കാര്യമുണ്ടെന്നുർപ്പാ.
“”കുഞ്ഞു നാളിൽ അവർ നല്ല കൂട്ടരുന്നു.അവര് വലുതായപ്പോഴാ വഴക്കിട്ടത്””
“”എന്തിനു””
“”അതോ… നിന്റച്ഛന് വേണ്ടി””
ഞെട്ടിപ്പോയി!അച്ചനു വേണ്ടിയോ ലെച്ചുയിതെന്തോന്നാ പറയുന്നത്.
“‘എന്തോന്നാ ലെച്ചു ഒന്നു തെളിച്ചു പറ”‘
എന്നെ ഒന്നു നോക്കി ബെഡിൽ ഒന്നുടെ നിവർന്നിരുന്നു തല ഒന്നുടെ പിടിച്ചാ മടിയിലേക്ക് അമർത്തിയിട്ട് കഥ പറയാൻ റെഡിയായി.കേൾക്കാനായി ഞങ്ങൾ രണ്ടാളും.
“”പറഞ്ഞല്ലോ രണ്ടാളും നല്ല കൂട്ടാരുന്നുന്ന്… കൂട്ടെന്നു പറഞ്ഞാൽ ഒരാളില്ലാതെ മറ്റാൾക്ക് പറ്റില്ല എന്നു പറയില്ലേ അതുപോലെ… ഏതാണ്ട് പണ്ടത്തെ നിങ്ങളെ പോലെ…””
എന്തോ ഓർത്തെന്ന പോലെ ലെച്ചു ചിരിച്ചു. കണ്ണുകൾ ചതിച്ചു അവൾക്ക് വേണ്ടി തിരഞ്ഞു.അവസാനം ആ കാപ്പിക്കണ്ണുകളുമായിടാഞപ്പോൾ ഒരു പിടച്ചിലോടെ അവൾത്തന്നെ പിൻവാങ്ങി.
“”ശ്യാമ സമാദാനപ്രിയയാരുന്നു എന്നാൽ മാലൂ ഭയങ്കര വാശികാരിയും.എന്നാൽ ഒരിക്കൽ പോലും അവർ തമ്മിൽ വഴക്കിടുന്നതു ഞാൻ കണ്ടിട്ടില്ല.എല്ലാർക്കും അസൂയയാരുന്നു അവരുടെ സൗഹൃദം.ഏതാണ്ട് അവര് ഡിഗ്രിക്കു പഠിക്കുന്ന സമയം, സ്ഥലമാറ്റം കിട്ടി സച്ചി ഇവിടുത്തെ വില്ലേജാഫീസിൽ വരുന്നതും മാലുനെ കണ്ടിഷ്പ്പെടുന്നത്തും.ആദ്യ കാഴച്ചയിൽ തന്നെ സച്ചിയെ മാലുനും ഇഷ്ട്ടമായി.എന്നാൽ തമ്മിൽ തുറന്നുപറയാതെ കണ്ണുകാളാൽ അവർ പ്രണയിച്ചു.പ്രണയത്തിൽ സർവവും മറന്ന മാലൂ അറിഞ്ഞില്ല തന്റെ പ്രിയ സുഹൃത്തും സച്ചിയെ പ്രണയിക്കുന്ന വിവരം.സച്ചി മാലുനെ നോക്കുന്ന ഓരോ നോട്ടവും ശ്യാമ വിചാരിച്ചത് അവളെയാകുമെന്നാ. ആ സമയങ്ങളിൽ ഒരിക്കൽ പോലും മാലുവും ശ്യാമയും തങ്ങളുടെ ഇഷ്ട്ടം തുറന്നു സംസാരിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസം സച്ചിയവന്റെ പ്രണയം മാലുനോട് പറഞ്ഞു അതും ശ്യാമയുടെ മുന്നിൽ വെച്ചു.സച്ചിയെ ഇഷ്ട്ടമുള്ളതുകൊണ്ട് തന്നെ മാലു അവന്റെ പ്രണയത്തെ സ്വീകരിക്കുകയും ചെയ്തു.””