തമി 2
Thami Part 2 | Author : Mayavi
[ Previous Part ] [ www.kambistories.com ]
ആരെങ്കിലും കാത്തിരുന്നിട്ടിട്ടുണ്ടെകിൽ അവരോട് ആദ്യമേ ക്ഷമ ചോദിക്കുന്നു.ഒരുപാട് വൈകിയെന്നറിയാം.മനപ്പൂർവമല്ല സാഹചര്യങ്ങൾ അങ്ങനാരുന്നു.തീർത്തും രണ്ടുമാസം ആശുപത്രിയിലാരുന്നു.ആക്സിഡന്റ് ചെറുതാരുന്നെങ്കിലും കാലിന് നല്ല ഇഞ്ചുറിയുണ്ടാരുന്നു.
സർജറിയും അതു കഴിഞ്ഞുള്ള ബുദ്ദിമുട്ടും ആകേ മനസ്സ് മടുത്തു.പലതും വേണ്ടാന്നു വെച്ചു.ജീവിതവേ മടുത്തുപോയി.പക്ഷെ ജീവിച്ചല്ലേ പറ്റു.അങ്ങനെ ഓരോന്നായി റെഡിയാക്കി.അതിനിടക്ക് എക്സാം വന്നുപ്പോയി.ഈ സ്റ്റോറി ഡ്രോപ്പ് ചെയ്യാൻ തന്നെ തീരുമാനിച്ചതാ.പിന്നെ നിങ്ങളുടെയൊക്കെ സപ്പോർട്ടിനു പുറത്താണ് വീണ്ടുമെഴുതിയത്
തെറ്റുകൾ ഒരുപാടുണ്ട് ക്ഷെമിക്കണം.അഭിപ്രായം എന്തായാലും അറിയിക്കണം.
പിന്നെ മുൻ ഭാഗം വായിച്ചിട്ടു തുടർന്നു വായിക്കുന്നതാവും നല്ലത് 🫂❤️
തുടർച്ചയായുള്ള ഡോറിലെ തട്ടു കേട്ടാണ് കണ്ണുവലിച്ചു തുറന്നത്.തലക്ക് നല്ല ഭാരം തൊണ്ടക്ക് ആരോ കുത്തിപിടിച്ചതുപോലെരുഫീൽ.എഴുന്നെൽക്കണ്ട ഒന്നുടെ ചുരുണ്ടു കൂടി കിടന്നു.
നാശം! ആരുടെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാനാണാവോ ഡോറിൽ കിടന്നു താളം പിടിക്കുന്നത്.ഉറക്കം മുറിഞ്ഞതിൽ ദേഷ്യം വന്നു.പുതപ്പു മാറ്റി ബെഡിൽ നിന്നുമിറങ്ങി.കാലൊന്നും നിലത്തുറക്കുന്നില്ല.കണ്ണിലാക്കെ പുക കയറുന്നപോലെ, മുന്നിലുള്ളതെല്ലാം പുകമയം.ഡോർ ലക്ഷ്യമായി നടന്നു.കാലുകൾ എന്റെ നിയന്ത്രണത്തിലല്ലാരുന്നു.ചുവരും താങ്ങിപ്പോയി ഡോർ തുറന്നു.
മുന്നിൽ കുഞ്ഞേച്ചി! ഒരു പീച്ച് കളർ ചുരിദാറും ബ്ലാക്ക് പാന്റും മുടിയാകെ മെടഞ്ഞു മുന്നിലെക്കിട്ടിരിക്കുന്നു.ആ കാപ്പി കണ്ണുകളിൽ ആകുലത.ഇവളീ വെളുപ്പാൻകാലത്ത് ഒരുങ്ങികെട്ടി എങ്ങോട്ടാണോവേ.തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി.ഒൻപതുമണി കഴിഞ്ഞിരിക്കുന്നു!
എന്റീശ്വരാ എത്രയും നേരം കിടന്നുറങ്ങിയോ.തിരിഞ്ഞവളെ നോക്കിയപ്പോൾ ആ മിഴികൾ എന്നിൽ തന്നെ കൊരുത്തിരിക്കുന്നു.പെട്ടന്നൊരു തണുത്തസ്പർശം കവിളിൽ അനുഭവപ്പെട്ടു.
“”ഇയ്യോ നല്ല ചൂടുണ്ടല്ലോ””
അവളുടെ കൈ മുഖമാകെ ഇഴഞ്ഞു.ശെരിയാ പുറമെ നല്ല ചൂടുണ്ട് എന്നാൽ ഉള്ളിൽ ഊട്ടിയിൽ പോയപോലുണ്ട്.അത്രക്കും കുളിരുന്നുണ്ട്.അവളുടെ കൈ തട്ടിമാറ്റണമെന്നും മാസ്സ് ഡയലോഗടിക്കണമെന്നുമൊക്കെ മനസ്സുപറയുന്നുണ്ട്.എന്നാൽ കൈ തട്ടി മാറ്റാൻ പോയിട്ട് ആഞ്ഞു ശ്വാസംപോലും വിടാൻ പറ്റുന്നില്ല എന്നതാണ് സത്യം.
“”നല്ലോണം പനിക്കുന്നുണ്ടല്ലോ… വാ ഹോസ്പിറ്റലിൽ പോകാം””
മുഖത്തുനിന്നും കൈ മാറ്റി ഒന്നൂടി ചേർന്നു നിന്നുകൊണ്ടവൾ പറഞ്ഞു.വേണ്ടന്നു പറയാനായി നാവുപൊക്കി എന്നാൽ വെളിയിലോട്ടൊന്നും വന്നില്ല ഒൺലി എയർ മാത്രം.പിന്നെ അതിനു ശ്രമിച്ചില്ല.അവളെ നോക്കി വേണ്ടന്ന രീതിയിൽ തലയാട്ടി.എന്നാൽ അവളതിനൊരുക്കമല്ലാരുന്നു.എന്തോ വാശിപോലെ എന്നേം വലിച്ചവൾ അകത്തുകയറി.ഈ പിശാചിന്റെ വിചാരം അവളോടുള്ള ദേഷ്യംകൊണ്ടാണ് ചെല്ലാത്തതെന്നു.എന്നാൽ അതുകൊണ്ടൊന്നുമല്ല സാദാരണ പനി വന്നാൽ ഞാനങ്ങനെ ഹോസ്പിറ്റലിലൊന്നും പോകില്ല.നന്നായി റെസ്റ്റെടുക്കും ആവിയും പിടിക്കും അത്ര തന്നെ.പക്ഷെ നല്ല വാശിയാരിക്കും.മാലൂ പനിവരുമ്പോഴൊക്കെ ലീവെടുത്തു കൂട്ടിരിക്കുമാരുന്നു. സത്യത്തിൽ ആ സമയങ്ങളിലാണ് മാലുന്റെ സ്നേഹം ശെരിക്കും മനസിലാകുന്നത്.എന്റെ എല്ലാ വാശിക്കു കൂട്ടുനിന്നു കുഞ്ഞി പിള്ളേരെ നോക്കുമ്പോലെ പരിചരിക്കും.എന്റെ അസ്വസ്ഥതയിൽ നീറുന്ന അമ്മമനം മാലുനെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ.ഓർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞു.എന്നിൽ മിഴികൾ നാട്ടിയിരുന്നവൾ കൃത്യമതു കാണുകയും ചെയ്തു.