അരയിൽ തുരുകിയ മോഹനൻ കൊടുത്ത ആ ചെറിയ ടോർച് എടുത്തു ദാമു മെല്ലെ എഴുന്നേറ്റു..
അതിശക്തമായി പെയ്യുന്ന മഴയിൽ തണുത്തു കുടുകുട വിറച്ചു കൊണ്ട് മെല്ലെ ദാമു പട്ടി നോക്കി കുരയ്ക്കുന്ന ദിക്കു ലക്ഷ്യമാക്കി നീങ്ങി…
വീട്ടിനു പിറകിൽ മുഴുവൻ കാടാണ്.. ദാമു ഒന്നു ടോർച് അടിച്ചു നോകിയെങ്കിലും അങ്ങനെ ആരെയും കണ്ടില്ല.. എന്നാലും പട്ടി നിർത്താതെ കുരയുമാണ്..
അപ്പോഴാണ് എന്തോ ഒരു ഞരക്കം പോലെ ദാമു കേട്ടത്… ഒന്നു ശ്രദ്ധിച്ചു നോക്കിയപ്പോൾ ചാണകത്തിനായി എടുത്ത കുഴിയിൽ നിന്നാണ്..
ചെറിയ പേടി തോന്നിയെങ്കിലും ദാമു മെല്ലെ അടുത്ത് ചെന്നു നോക്കി.. ആരോ അതില് വീണു കിടക്കുന്നതാണ് അപ്പോൾ കണ്ടത്..കേറാൻ പറ്റണില്ല അയാൾക്കു…
ദാമു കള്ളൻ ആകുമെന്ന് വിചാരിച്ചു മുഖത്തെക്കു തന്നെ ടോർച് അടിച്ചു നോക്കി…
“ആരാടാ അത് എന്താടാ ഇവിടെ കാര്യം കള്ള.. കേറി വാടാ.. മോഷ്ടിക്കാൻ വന്നതാണല്ലേ.ഇ ദാമു ഉള്ളപ്പോൾ നിനക്ക് ഇവിടെ മോഷ്ടിക്കാൻ കേറാൻ എങ്ങനെ ധൈര്യം വന്നെടാ”
ദാമു അവനു നേരെ ശബ്ധിച്ചു..
ഒന്നുടെ നേരെ അവന്റെ മുഖത്തു.. ടോർച് അടിച്ചപ്പോൾ എവിടെയോ കണ്ട പോലെ ഒരു മുഖം ദാമു ഒന്നു ആലോചിച്ചപ്പോൾ ആളെ മനസിലായി.
“ഡാ.. നീ വടക്കുമ്പായിലെ രതീഷ് അല്ലെ ആ നാടു വിട്ടു പോയവൻ നീ വന്നെന്നു ഞാൻ അറിഞ്ഞു നിനക്ക് എന്താടാ ഇ തറവാട്ടിൽ ഇ പാതി രാത്രീ കാര്യം നീ മോഷ്ടിക്കാൻ കേറിയതാണല്ലേ.. അല്ലേടാ”
ദാമു അവനു നേരെ അലറി..
“അല്ല.. ദാമുവേട്ടാ ഞാൻ മോഷ്ടിക്കാൻ വന്നതൊന്നുമല്ല ഞാൻ എല്ലാം പറയാം ആദ്യം എന്നെ ഒന്നു ഇവിടെ നിന്നു കയറ്റു കേറാൻ പറ്റണില്ല ”
മോഷ്ടിക്കേണ്ട കാര്യം അവനു ഇപ്പൊ ഇല്ല വേറെ എന്തോ ഉദ്ദേശത്തിൽ ആണ് അവൻ വന്നതെന്ന് തോന്നിയ ദാമു എന്താന്ന് അറിയാൻ വേണ്ടി ആദ്യം അവന്റെ കൈ പിടിച്ചു…
“മ്മ്.. പിടിച്ചു.. കേറൂ ”
ദാമുവിൻറെ ഉരുക്കു പോലുള്ള കൈയിൽ പിടിച്ചു സുഖമായി അവൻ കേറി വന്നു..
നനഞ്ഞു കുളിച്ചു ആകെ വൃത്തികെട്ട അവസ്ഥയിൽ ആയിരുന്നു അവൻ…