മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Posted by

ചെയറിൽ ഇരുന്ന് കൊണ്ട് മനു മീരയെ നോക്കികൊണ്ട് ചോദിച്ചു….

“മനുവിന് ഇഷ്ടമുള്ളത് എന്തായാലും മതി സ്ഥിരം വോഡ്ക അല്ലെ ഇന്ന് ബിയർ വാങ്ങിച്ചാലോ”

മീര ഒന്നു മറുപടി കൊടുത്തു..

ഓക്കേ രണ്ടു ബിയർ കൂൾ തന്നെ എടുത്തോ..

അവിടുത്തെ സ്റ്റാഫിനോട് മനു പറഞ്ഞു…

“പിന്നെ.. മീര.. താൻ ഒന്നും പറഞ്ഞില്ലലോ..ഡോ.. നമ്മള് ഇതു ഇങ്ങനെ എത്രകാലം മുന്നോട്ടു കൊണ്ടു പോകാന പ്ലാൻ..തനിക്കും ഒരു ലൈഫൊകെ വേണ്ടേണ്ടോ.. പിന്നെ ഒരിക്കൽ ഞാൻ കാരണം ആണ് തന്റെ ലൈഫ് പോയതെന്ന് പറഞ്ഞാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല മീര.. മായയെ കളഞ്ഞു ഒരിക്കലും നിന്നെ നാലാളു അറിയെ സ്വന്തമാക്കാനും എന്നെ കൊണ്ട് പറ്റില്ല”

മനു തന്റെ നിസ്സഹായവസ്ഥ അവളോട്‌ പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു…

“മനു ആ വിഷയം വിട്ടേക് മനു..എന്റെ ലൈഫ് അങ്ങനെ ഒന്നു ഞാൻ സ്വപ്നം കണ്ടിട്ടില്ല പിന്നെ ജീവിക്കാൻ കൂടെ ഒരാള് വേണമെന്ന് നിർബന്ധം ഇല്ലല്ലോ വയസാകുമ്പോ ആരേലും നോക്കാൻ വേണം എന്നാണെങ്കിൽ എന്റെ കൈയിൽ ഇഷ്ടം പോലെ പൈസ ഉണ്ട് ആർക്കും അവകാശം ഇല്ലാത്ത അനാഥയുടെ കാശ് ഏതേലും കൊച്ചിനെ ദത്തു എടുത്തു അതിനെ നോക്കിയ പോരെ ആരും ഇല്ലാത്ത എന്നെ പോലെ ഒരു പാവത്തിനെ..പക്ഷെ എന്റെ ഒരു ആഗ്രഹം പറയട്ടെ ഞാൻ മനു… പറയുന്നത് തെറ്റാണെന്നു അറിയാം.. പക്ഷെ ഞാൻ കൊതിച്ചു പോയതാ എനിക്ക് മനുവിന്റെ ഒരു വാവയെ വേണം എന്റെ മനുവിന്റെ ജീവന്റെ തുടിപ്പ് അത് എനിക്ക് വേണം മനുവിനെ കൊണ്ട് അത് പറ്റുവോ.. പേടിക്കേണ്ട അവകാശം സ്ഥാപിക്കാൻ ഒന്നുമല്ല എന്നും ഞാൻ മനുവിന്റെ തന്നെ ആണെന്ന് ഓർത്ത് ബാക്കി കാലം ജീവിക്കാല്ലോ എനിക്ക്.. മനു എന്താ ഒന്നും പറയാതെ

മീര തന്റെ മനസിലെ ആഗ്രഹം മനുവിന്റെ മുന്നിൽ തുറന്നു വെച്ചു…

അവളുടെ മനസിലെ ആഗ്രഹം കേട്ടു എന്തു പറയണം എന്ന് അറിയാതെ പകച്ചു ഇരിക്കുവായിരുന്നു മനു..

“മീര.. അത്.. ഞാൻ അങ്ങനെ ചെയ്ത എന്റെ മായയെ ഞാൻ ചതിക്കുന്ന പോലെ ആവില്ലേ മീര .. പിന്നെ നമ്മള് അങ്ങനെ ഒരു തെറ്റ് കാണിച്ചാൽ ആ കുഞ്ഞു ഒരിക്കൽ നിനക്ക് നേരെ വിരൽ ചൂണ്ടില്ലേ എന്റെ അച്ഛൻ ആരാണെന്നും പറഞ്ഞു… അങ്ങനെ ഒരു സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കി വെക്കണോ മീര നമ്മള് ആ കുഞ്ഞിനോട് ചെയുന്ന തെറ്റാവില്ലേ അത് അച്ഛനില്ലാത്ത കോച്ചായി നമ്മുടെ മോനെ മാറ്റണോ ..”

Leave a Reply

Your email address will not be published. Required fields are marked *