തുറന്ന വാതിലിന്റെ പിടി വിട്ടു കൊണ്ട് ആർക്കോ വേണ്ടി ഒരു ശുഭപ്രഭാദവും പറഞ്ഞു തന്റെ റൂമിലേക്ക് ശ്രീദേവി കയറി. മാഡം കേറി അഞ്ചു മിനിറ്റ് കഴിഞ്ഞ് തന്റെ ചെയറിൽ നിന്നും എഴുന്നേറ്റ് താനിട്ടിരുന്ന വസ്ത്രത്തിന്റെ ചുളിവുകൾ നേരായാക്കി മേശയിൽ നിന്നു ഫയലുകളും എടുത്ത് മാഡത്തിന്റെ റൂമിലേക്ക് കയറി. “മെ ഐ കമിൻ മാം “.
പുറത്ത് നിന്നും ഗോകുൽ ശ്രീദേവിയുടെ വാദിൽ അല്പം തള്ളി തുറന്നു കൊണ്ട് ചോദിച്ചു. “യെസ് കം ഇൻ ” അവൾ മറുപടി നൽകി. ഗോകുൽ തന്റെ ആത്മധൈര്യത്തോടെ ഒരു പുലിക്കൂട്ടിൽ കയറുന്നത് പോലെ ശ്രദ്ധിച് സാവധാനം റൂമിലേക്ക് കയറി.
“എന്താ ഗോകുൽ ഇതുപോലെ ആദ്യമേ വൃത്തിക്ക് ചെയ്‌താൽ , വെറുതെ മാന്യൻ ചമയാൻ തിരക്ക് പിടിച്ചു ചെയ്ത് എല്ലാം നശിപ്പിക്കും ” അതും പറഞ്ഞു ഒന്ന് നല്ല പോലെ നീട്ടി ശ്വാസമെടുത്ത് പോകൂ എന്ന മട്ടിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ആ പറച്ചിൽ തന്നെ വീണ്ടും ഇകഴ്‌ത്തുന്നതായി തന്റെ മനസ്സ് ഗോകുലിനോട് പറഞ്ഞു കൊണ്ടിരുന്നു.
തന്റെ നിഷ്കളങ്കതയെ ചോദ്യം ചെയ്തതുപോലെ, തന്റെ ആത്മാർത്ഥതയെ അഭമാനിച്ചത് പോലെ, ഒരു നിമിഷം താൻ തിരിഞ്ഞ് വാതിൽ തുറക്കാൻ നോക്കുമ്പോഴും ആ പറയൽ തന്റെ ഉള്ളിൽ എന്തോ ഒരു വിസ്‌ഫോടനത്തിന് ഒരുക്ക് കൂട്ടി. പെട്ടന്ന് തനിക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി, തന്റെ കാലുകൾ മുൻപോട്ട് ചലിക്കണമെങ്കിൽ ഇതിനു മറുപടി പറഞ്ഞെ പറ്റു എന്ന് തന്റെ മനസ്സിനുള്ളിൽ മന്ത്രങ്ങൾ ഉയർന്നു. പിന്നെ സ്ഥലമോ കാലമൊ അവസ്ഥയോ നോക്കാതെ ഒറ്റ തിരിപ്പിനു ശ്രീദേവിയുടെ മേശക്കരികിലേക്ക് തുറിച്ച പിശാചിന്റെ കണ്ണുകളുമായി അവൻ നിന്നു.
“നിങ്ങൾ എന്താണ് മേടം കരുതിയത്, ശമ്പളം തരുന്നുണ്ടെന്നു കരുതി എന്ത് തോന്നിവാസവും പറയാൻ പറ്റുന്ന അടിമകളാണ് ഞങ്ങൾ എന്നോ, ഇത്രയും കൃത്യമായിട്ട് ഒരു വർക്ക് കംപ്ലീറ്റ് ചെയ്തതിന്റെ എന്തെങ്കിലും ഒരഭിനന്ദനമോ വേണ്ട ഒരു നന്നിയെങ്കിലും നിങ്ങൾ പറഞ്ഞോ, ഇല്ലെങ്കിൽ മുഖത്തെങ്കിലും കാണിച്ചോ, അരോടുള്ള വാശിയാണ് ഞങ്ങളെ ദ്രോഹിച്ചു തീർക്കുന്നത്, കെട്ടിയോൻ ഇട്ടിട്ടു പോയിട്ട് കഴപ്പ് തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യത്തിലോ. മാഡത്തിനറിയുമോ ഈ കമ്പനിയിൽ ഞാൻ അറിയുന്ന ഒരാൾക്കും മേഡത്തിനെ ഇഷ്ടമില്ല, ഒരു പിശാചായിട്ടാണ് എല്ലാവരും നിങ്ങളെ കാണുന്നത്.