Aloom [Colleen looser]

Posted by

ALOOM

Author : Colleen Looser


ഒന്ന് പോടോ, വെറുതെ മനുഷ്യനെ മെനക്കെടുത്താൻ. തനിക്കൊക്കെ ജോലി തന്ന എന്നെ വേണം പറയാൻ. ഒരു നാണവും ഇല്ലാതെ മുന്നിൽ വന്നു നിൽക്കുന്നു ” ആ ശകാരത്തിന്റെ ഗാഭീര്യം കൊണ്ട് ആ ക്യാബിനറ്റിനുള്ളിൽ ഉള്ള മുഴുവൻ പേരും ഒരു നിമിഷത്തേക്ക് മൗനത്തിലായി. “ALOOM” technos ന്റെ ഡയറക്ടറായ ശ്രീദേവി അതും പറഞ്ഞു തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു ഡോർ തള്ളിതുറന്നു പുറത്തേക്ക് പോയി.

അവരുടെ വെളുത്ത മുഖം ചുവന്നത് ആ സമയം അവിടെ ഉണ്ടായിരുന്ന ആർക്കും കാണാം ആയിരുന്നു. ഒരു നാല്പതു വയസ്സുകാരിക്ക് ഇത്രയേറെ ഗാഭീര്യമുണ്ടാവുമോ എന്നാ ചോദ്യം അവർ ക്യാബീനറ്റ് വിട്ടു പുറത്ത് പോയപ്പോൾ അവിടെ പലരും അത്ഭുധത്തോടെ പരസ്പരം ചോദിച്ചു. അവർ വിട്ടുപോയി രണ്ടു മിനിറ്റിൽ അന്തരീക്ഷം വീണ്ടും പഴയ പടി തിരിഞ്ഞു.

അല്പം കഴിഞ്ഞ് ശ്രീദേവിയുടെ പേർസണൽ റൂമിന്റെ ഡോർ പതിയെ അകത്തു നിന്നും തള്ളിക്കൊണ്ട് ഒരു 25 വയസ്സുകാരൻ പുറത്തേക്ക് വന്നു. കയ്യിൽ പിടിച്ച ഫയലുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു തലയും താഴ്ത്തി പതിയെ അയാൾ സാധാരണ ഇരിക്കാറുള്ള സീറ്റിലേക്ക് നടന്നു. പലരും അവനെ നോക്കുന്നുണ്ടെങ്കിലും തന്റെ നോട്ടം അവരിലേക്കൊന്നും അയച്ചു വിടാതെ തറയിലെ ടൈൽസുകളെ നോക്കി ആയാൾ തന്റെ സീറ്റിൽ ഇരുന്നു. ആ ഇരുപ്പ് ഒരു പക്ഷെ തനിക്കു സഹിക്കാത്തത് കൊണ്ടാവാം അജാസ് അവന്റെ അടുത്തേക്ക് വന്നു.

“എടാ ഗോകുലെ എന്താടാ ഇങ്ങനെ ഇരിക്കണേ, ആ പെൺപിള്ളക്ക് പ്രാന്താണെന്ന് അറിയില്ലേ. ഭർത്താവ് ഇട്ടേച്ചു പോയതിന്റെ ദേഷ്യം നമുക്ക് തന്നാലേ അവർക്ക് ഉറക്കം വരുള്ളൂ. വാ നീ എഴുന്നേൽക് നമുക്ക് ഒരു ചായ കുടിക്കാം ” എന്നും പറഞ്ഞു അജാസ് പതിയെ ഗോകുലിന്റെ ചുമലിന് പിറകിൽ തട്ടിക്കൊണ്ടു പറഞ്ഞു.തന്റെ സുഹൃത്ത് തന്നെ സമാധാന വാക്കുകൾ ഗോകുലിന്റെ മനസ്സിന് സന്തോഷം നൽകിയില്ലെങ്കിലും ഗോകുൽ പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു.

തന്റെ മുഖത്തിന്റെ ഭാവം ആണു നിമിഷം കൊണ്ട് മാറ്റി ചെറിയ വേദനയുടെ പുഞ്ചിരി പ്രദർശിപ്പിച്ചു ആ ക്ഷണം അവൻ സ്വീകരിച്ചു. “ഒകെടാ ചായ എങ്കിൽ ചായ വാ പോകാം “. ആ മറുപടിക്കും ഒരു വേദനയുടെ പാടുണ്ടെന്നു വ്യക്തമായിരുന്നു. അങ്ങനെ രണ്ടു പേരും കൂടെ റൂമിന്റെ പുറത്തേക്കു നടന്നു. ആ ഒരു സമയം കൊണ്ട് അവിടെ സംഭവിച്ചതെല്ലാം കാറ്റിൽ പറന്ന മട്ടിൽ ആയിരുന്നു ആ ക്യാബീനടിനുള്ളിലെ അന്തരീക്ഷം.

Leave a Reply

Your email address will not be published. Required fields are marked *