ഉണ്ടാവാറില്ല മോണിംഗ് സമയം ഒക്കെ നല്ല ചൂടായിരിക്കും അതായിരിക്കാം ആൾക്കാരുടെ എണ്ണത്തിൽ കുറവിന് കാരണം ആരെങ്കിലും കണ്ടാലോ എന്ന കാരണം കൊണ്ട് ഡയറക്ട് അവിടെ എത്തിക്കോള്ളാം എന്നാണ് അവള് പറഞ്ഞത് ഞാൻ നേരത്തെ എത്തി അവൾക്കായി കാത്ത് നിന്നു സമയം ഓരോ മിനിറ്റ് കഴിയുംതോറും എനിക്ക് ടെൻഷൻ ആയിരുന്നു ഇനി അവൾ വരാതിരിക്കുമോ എന്ന് വരെ ചിന്തിച്ചു തുടങ്ങിയിരുന്നു അത് കഴിഞ്ഞ് ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദൂരെ അവളെ കണ്ടപ്പോൾ ആണ് യഥാർത്ഥത്തിൽ സമാധാനം ആയത് മനസ്സിൽ ഒരുപാട് സ്വപ്നം കണ്ട് കൂട്ടിയാണ് അന്ന് അവിടെ ചെന്നത് അതൊക്കെ വെറുതെ ആവുമല്ലോ
എന്നോർത്തുള്ള ടൻഷന് അവടെ എന്തായാലും വിരാമമായി ഒരു പരിഭ്രമത്തോടെ ഉള്ള ചിരി പരസ്പരം കൈമാറിയായിരുന്നു ഞങ്ങടെ ആദ്യത്തെ കൂടി കാഴ്ച അങ്ങനെ അവളോട് മുന്നോട്ട് നടക്കാൻ പറഞ്ഞ് ഞാൻ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ടിക്കറ്റ് എടുത്തു ഞങ്ങളെ കണ്ടപ്പോൾ എന്തോ അവിടത്തെ ചേച്ചി ഒരു ചിരി പാസ്സാക്കി എന്താണെന്ന് മനസ്സിലാവാതെ തിരിച്ചും ഒരു ചിരി കൊടുത്ത് ടിക്കറ്റും വാങ്ങി അവിടെ നിന്നും ഇറങ്ങി പാർക്കിലേക്ക് നടന്നു.
ആദ്യം ചെന്നിരുന്നത് അവിടെ ഉള്ള ice-cream parlour ഇൽ ആയിരുന്നു പാർക്കിലെ ആയത് കൊണ്ട് തന്നെ outdoor ഡെലിവറി ആയിരുന്നു പുറത്താണ് ടേബിൾ ഇട്ടിരിക്കുന്നത് ഞങ്ങൾ അവടെ സ്ഥാനം ഉറപ്പിച്ചു ഒരു കാര്യം ശ്രദ്ധിക്കണം കണ്ടിട്ട് ഈ സമയം ആയിട്ടും ഞങൾ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിട്ടില്ല ആദ്യമായി ചോദിച്ചത് ഇതായിരുന്നു ” ഏത് ഫ്ളാവർ ആണ് വേണ്ടേ? ” അതിനു മറുപടിയായി അവൾ ഏതേലും മതി
എന്ന് പറഞ്ഞു അങ്ങനെ ഓർഡർ ചെയ്ത ഐസ് ക്രീമും കഴിച്ച് ഇരുന്നു മനസ്സിൽ എന്തൊക്കെയോ ചോയ്ക്കണം എന്നൊക്കെ ഉണ്ട് പക്ഷേ എങ്ങനെ തുടങ്ങും എവിടെ തുടങ്ങും എന്നൊരു പിടിയും ഇല്ല ഒടുക്കം രണ്ടും കൽപ്പിച്ച് ഞാൻ സംസാരിക്കാൻ തീരുമാനിച്ചു എന്നിട്ട് ചോദിച്ചു “ഫോണിൽ ഇങ്ങനെ ഒന്നും അല്ലല്ലോ നല്ലപോലെ ഒരു നാണോം ഇല്ലാണ്ട് സംസാരിക്കുവല്ലോ ഇപ്പൊ എന്താ നാണം പിടിച്ച് ഇരിക്കണെ?” അതിന് ഒരു കുസൃതിയോടെ