അമ്മ : “ഇ യുസഫ് ആരാ?”.
അച്ഛൻ : നീയെങ്ങനെ അറിഞ്ഞു??
അമ്മ : അത് ഫാത്തിമ പറഞ്ഞു.
അച്ഛൻ : അവൾ എന്താ പറഞ്ഞത്
അമ്മ : ഇ ഗ്രാമത്തിലെ ഏറ്റവും പ്രധാനപെട്ട ആളാണെന്നു പറഞ്ഞു.
അച്ഛൻ : ആ എന്നിട്ട്
അമ്മ : അദ്ദേഹം ഇ ഗ്രാമത്തിനും ഇവിടെത്തെ ആളുകൾക്കും നല്ല നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നു പറഞ്ഞു
അച്ഛൻ : എന്നാൽ ഞാൻ കേട്ടത് നേരെ തിരിച്ചാണ്
അമ്മ : എന്താണ് കേട്ടത്???
അച്ഛൻ : ആയാളൊരു ദുഷ്ടനാണെന്നും ഇ ഗ്രാമത്തിലെ ആളുകൾ അയാളെ ഭയത്തോടെയാണ് കാണുന്നതെന്നും. ഇവിടത്തെ ആളുകൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നും എല്ലാവരും അന്ധവിശ്വാസികൾ ആണെന്നുമാണ് ഞാൻ അറിഞ്ഞത്
ഞാനും അമ്മയും അമ്പരന്ന് പോയി ഇതെല്ലാം അച്ഛനോട് ആര് പറഞ്ഞു എന്ന് അമ്മ ചോദിച്ചു
അച്ഛൻ : അത് എന്റെ കൂടെ ഹോസ്പിറ്റലിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്ന ആയിഷ എന്ന ഒരു ക്കുട്ടി പറഞ്ഞതാ
അമ്മ : പിന്നെ എന്തിനാ താൻ ഇ സ്ഥലത്തേക്ക് തന്നെ വന്നത്??
അച്ഛൻ : ഇതെല്ലാം ആ ക്കുട്ടി പറഞ്ഞതല്ലേ ഇതിൽ വല്ല സത്യം ഉണ്ടെന്ന് ആർക്കറിയാം
പിറ്റേന്ന് അമ്മയും ഫാത്തിമയും അടുക്കളയിൽ ജോലിചെയ്‌തു കൊണ്ടിരിക്കുമ്പോൾ അമ്മ ഫാത്തിമയോട് അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. ഫാത്തിമയ്ക്ക് വല്ലാതെ ദേഷ്യം വന്നു “രാധ ….. നിനക്ക് ഞങ്ങളുടെ ഗ്രാമത്തേക്കുറിച്ച് എന്തറിയാം. ഞങ്ങളുടെ ഗ്രാമത്തിലെ പെണ്ണുങ്ങളോട് അവർക്കെല്ലാം അസൂയയാണ്.
അമ്മ : അത് എന്താ കാരണം ???
ഫാത്തിമ : കാരണം മറ്റൊന്നുമല്ല അവരെക്കാളും സമ്പന്നമായ ഗ്രാമം ഞങ്ങളുടേതാണ്.
അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു ഇതെല്ലാമാണോ കാരണം???
പെട്ടന്ന് വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ട്. ഞാൻ പെട്ടന്ന് തന്നെ കട്ടിലിൽ കയറി കിടന്നു കണ്ണടച്ചു
ഫാത്തിമയും രണ്ട് ആളുകളുക്കൂടി മുറിയിലേക്ക് വന്നു അവരിൽ ഒരാളെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഓർമ്മക്കിട്ടുന്നില്ല.
ഫാത്തിമ പറഞ്ഞു നമ്മുക്ക് ഇ മുറിയൊന്ന് കാലിയാക്കാം
കുട്ടത്തിൽ ഒരാൾ എന്നെ ചുണ്ടികൊണ്ട് പറഞ്ഞു ആ പയ്യൻ ഏതാ ഫാത്തിമ ചിരിച്ചുകൊണ്ട് പറഞ്ഞു