നശിച്ച ഗ്രാമം
Nashicha Gramam | Kidilan Firos
ഞാൻ പതിയെ കണ്ണുകൾ തുറന്നു. പുറത്തുനിന്നും വരുന്ന ഒരു പാട്ട് എനിക്ക് കേൾക്കാമായിരുന്നു. ആ പാട്ടിന്റെ ആദ്യ രണ്ട് വരികൾ ഞാൻ ശ്രെദ്ധിച്ചു “മേരാ ജവാനി കാ മജാ ലോ..മേരേ ആങ് ജല് ജയേ…”. പുറത്ത് ആരുടേക്കെയോ ആർപ്പുവിളികൾ കേൾക്കാമായിരുന്നു.
ഞാൻ മുറിയിലേക്ക് നോക്കി ഞാൻ ഏങ്ങനെ ഇവിടെയെത്തി? എനിക്ക് ഒന്നും ഓർമ്മക്കിട്ടുന്നില്ല. എനിക്ക് എന്താ സംഭവിച്ചത്? ഞാൻ സംഭവിച്ചതെല്ലാം ഓർത്തെടുക്കാൻ ശ്രെമിച്ചു എനിക്ക് വല്ലാത്ത ക്ഷിണവും തലകറക്കവും അനുഭവപ്പെട്ടു. ഞാൻ കട്ടിലിനു മുകളിൽ കയറി പുറത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കാൻ ശ്രെമിച്ചു.
ജനാല തുറന്നതും കുറെ ആളുകൾ ആ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നത് ഞാൻ കണ്ടു. ചിലർ മദ്യകുപികളുമായി നിലത്തിരിക്കുന്നു. മറ്റുചിലർ പരസ്പരം കളിയാക്കിയും ചിരിച്ചുമിരിക്കുന്നു. ചിലയാളുകൾ തലയിൽ മദ്യകുപ്പിയും വെച്ച് നൃത്തം ചെയ്യുന്നു.
എല്ലാവരും മദ്യപിച്ച് ആഘോഷിക്കുകയാണ്. ഞാൻ ഏങ്ങനെ ഇവിടെയെത്തിയെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. ഇ ഗ്രാമത്തിൽ വന്ന ആദ്യ ദിവസം എനിക്ക് ഓർമവന്നു എന്റെ അച്ഛൻ ഒരു ഗവണ്മെന്റ് ഡോക്ടർ ആണ് പേര് ജയദേവ് അമ്മ രാധ പിന്നെ അവരുടെ ഏക മകനായി ഞാനും അമ്മയ്ക്ക് ഒരു 30 വയസ്സ് എങ്കിലും ഉണ്ടാകും പക്ഷെ കണ്ടാൽ ഒരു 26 വയസ്സേ തോന്നിക്കു എനിക്ക് 8 വയസ്സുണ്ട്.
അച്ഛന് ഇ ഗ്രാമത്തിലേക്കു സ്ഥലമാറ്റം കിട്ടി. ഞങ്ങൾ ഇ ഗ്രാമത്തിൽ നിന്നും അല്പം അകലെ ഒരു ബംഗ്ലാവിലാണ് താമസിക്കുന്നത് ഞങ്ങൾ ഇവിടെയെത്തിയത് മുതൽ അച്ഛനോട് അമ്മ ഇവിടെത്തെ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതു ഞാൻ കേട്ടു അത്രയ്ക്കും ചുടായിരുന്നു ഇ ഗ്രാമത്തിൽ.
ഞങ്ങളുടെ വീട്ടിൽ ഒരു ജോലിക്കാരിയുണ്ടായിരുന്നു. അവളുടെ പേര് ഫാത്തിമ ഫാത്തിമയെ കണ്ടാൽ ഒരു 40 വയസ്സ് തോന്നിക്കും. എല്ലാ ദിവസവും അമ്മ ഫാത്തിമയുമായി കുറെ സംസാരിക്കുമായിരുന്നു. ഞാൻ കുറച്ചേ കുറച്ചേ ഓർത്തെടുക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി ഭക്ഷണത്തിനുശേഷം ഞങ്ങൾ ടീവി കാണുകയായിരുന്നു അപ്പോൾ അമ്മ അച്ചോനോട് സംസാരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചു