ബ്ലൂ റിവർ 1 [Akaash]

Posted by

“എനിക്ക് രണ്ടു മണിക്കൂർ നേരത്തേക്ക് ഒരു റൂം കിട്ടുമോ .ഒന്ന് വിശ്രമിക്കാനാണ്. ഒരു ദീര്ഘയാത്രയിലായിരുന്നു .വല്ലാത്ത നടുവേദന . അതൊന്നു മാറിയാൽ പോകാം. ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട്  ..”

രാധിക കാറിലേക്ക് നോക്കി .വേറെയാരെയും കണ്ടില്ല . ഇങ്ങനെ ഒരു മണിക്കൂർ,ഫ്രഷാവാൻ എന്നൊക്കെ പറഞ്ഞുകൊണ്ട് മുറിയെടുക്കാൻ ചിലർ വരാറുണ്ട് .കൂടെ ഏതെങ്കിലും സ്ത്രീകളും ഉണ്ടാവും ഇതൊക്കെ ഇവിടെ വരുന്നവരുടെ സ്ഥിരം നമ്പർ ആണ് രാധികയുടെ നോട്ടം കണ്ടിട്ടാകണം അയാൾ പുഞ്ചിരിച്ചു .

“ഞാനൊറ്റക്കെയുള്ളൂ  മാഡം ”

അവളുടെ മനസ്സ് അയാൾ മനസ്സിലാക്കിയത് കാരണം അവളൊരു നിമിഷം ഇളിഭ്യയായി .പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് അവൾ പറഞ്ഞു .

” മണിക്കൂർ താരിഫ് ഇല്ല സാർ .ഒരു ദിവസത്തേക്കുള്ള താരിഫ് ആണ് .” അവൾ റൂം താരിഫ് നീട്ടിക്കൊണ്ടു പറഞ്ഞു .

“അത് കുഴപ്പമില്ല .എനിക്ക് രണ്ടുമണിക്കൂർ വിശ്രമിച്ചത് പോകണം എന്നാണ് ഞാൻ പറഞ്ഞത് .മാഡം”

അയ്യായിരം രൂപയുടെ ഡീലക്സ് മുറിയാണ് അയാൾ തെരഞ്ഞെടുത്തത് . അലക്സ് കോശി എന്ന പേരും രാധിക ഇതുവരെ കേൾക്കാത്ത ഒരു സ്ഥലപ്പേരുമാണ് അയാൾ പറഞ്ഞത് .ആറായിരം രൂപയാണ് അയാൾ കൊടുത്തത് .ബാക്കി തിരിച്ചു കൊടുത്തപ്പോൾ അയാൾ വാങ്ങിയില്ല. വച്ചോളൂ എന്ന് പറഞ്ഞുകൊണ്ട് അയാൾ ബാഗെടുക്കാനായി കാറിനരികിലേക്കു പോയി .

ഗെസ്റ്റുകളുടെ കയ്യിൽ നിന്നും ടിപ്പുകൾ കിട്ടാറുണ്ടെങ്കിലും ഇത്ര വലിയ തുക ആദ്യമായിട്ടാണ് .രണ്ടു മണിക്കൂർ നേരത്തേക്ക് അയ്യായിരം രൂപയുടെ മുറി ബുക്ക് ചെയ്യാൻ മാത്രം കാശുണ്ടെങ്കിൽ  പിന്നെ ടിപ്പ് തരുന്നതിൽ തെറ്റ് പറയാൻ വയ്യ .

ഒരു ചെറിയ തോള്സഞ്ചിയുമായാണ് അയാൾ തിരിച്ചു വന്നത് . അവൾ മുറിയുടെ താക്കോൽ കൊടുത്തു .

“ലിഫ്റ്റ് ഉണ്ടല്ലോ അല്ലെ .ഏതു നിലയിലാണ് റൂം ?” അയാൾ താക്കോൽ വാങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് റൂം കാണിച്ചുകൊടുക്കാൻ ആരുമില്ലെന്നത് രാധിക ഓർത്തത് .

“റൂം ഞാൻ കാണിച്ചു തരാം സാർ ” രാധിക താക്കോൽ വാങ്ങി മുന്നിൽ നടന്നു . ലിഫ്റ്റിൽ കയറുമ്പോഴും മുറിയുടെ വാതിൽ തുറക്കുമ്പോഴും അവരിരുവരും ഒന്നും മിണ്ടിയില്ല .അയാൾ തോള്സഞ്ചി സെറ്റിമേൽ വച്ചുകൊണ്ട് സോഫയിൽ ഇരുന്നു .രണ്ടു മുറികളായിട്ടാണ് ഡീലക്സ് റൂമുകൾ .ആദ്യം ചെല്ലുന്ന ഇടത്തിൽ സോഫ സെറ്റിയും അലമാരയും മറ്റുമാണ് .അതിനുള്ളിൽ ആണ് ബെഡ്‌റൂം .

Leave a Reply

Your email address will not be published. Required fields are marked *