ബ്ലൂ റിവർ 1 [Akaash]

Posted by

ബ്ലൂ റിവർ 1

Blue River Part 1 | Author : Akash


 

നഗരത്തിൽ നിന്നും കുറച്ചുമാറി ഒരു പുഴയുടെ തീരത്താണ് ബ്ലൂ റിവർ എന്ന ത്രീ സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നത് . മദ്യത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുവരെ ഇവിടെ വലിയ തിരക്കായിരുന്നു .ഇപ്പോഴാകട്ടെ ബിയറും വൈനും മാത്രമായതുകൊണ്ടും നഗരത്തിൽ വലിയ ബാറുകൾ വന്നതുകൊണ്ടും തിരക്ക് വളരെ കുറവാണ്. ഇരുപതോളം മുറികളാണ് എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായി ഇവിടെയുള്ളത് .

അത് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരിക്കും .ഒരുകാലത്തു നാല്പതോളം സ്റ്റാഫുകൾ ഉണ്ടായിരുന്ന ബ്ലൂ മൗണ്ടനിൽ ഇന്നാകെ അഞ്ചു സ്റ്റാഫുകൾ മാത്രമാണുള്ളത് . മാനേജർ വിവേക് ,റിസപ്‌ഷനിൽ രാധിക ,ബീർ പാർലറിൽ ദേവൻ .പിന്നെ മുറികൾ നോക്കാനായി സുധീർ ,ക്ലീനിങ് ചേച്ചി വത്സല .ഇത്രയും പേരടങ്ങുന്നതാണ് ബ്ലൂ റിവറിന്റെ സാരഥികൾ .

കഴുത്തിലെ വിയർപ്പു തുടച്ചുകൊണ്ടാണ് രാധിക കൗണ്ടറിലേക്ക് ഓടിക്കയറിയത് . സമയം ഒമ്പതര ആയിരിക്കുന്നു .രാത്രിയിലെ ഷിഫ്റ്റ് നോക്കുന്നത് ദേവനാണ് .അവൻ എട്ടു മണിക്ക് പോയിട്ടുണ്ട് .മുറികളിൽ മൂന്നു ഗെസ്റ്റുകളാണുള്ളത് .

ആരെങ്കിലും വിളിക്കുമ്പോൾ ഫോണിനടുത്ത്  ആളില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാണ് .മാത്രമല്ല ചിലപ്പോൾ മുതലാളി എന്തെങ്കിലും കാര്യത്തിന് വിളിച്ചെന്നിരിക്കും .അവൾ സാരിയുടെ തുമ്പുകൊണ്ട് വിയർപ്പു തുടച്ചു. രെജിസ്ടരിൽ നോക്കിയപ്പോൾ രണ്ടു ഗെസ്റ്റുകളും ചെക് ഔട്ട് ആയിട്ടുണ്ട് . ഇനിയിപ്പോൾ പ്രത്യേകിച്ച് പണികളൊന്നും ഉണ്ടാവില്ല . ഫാനിന്റെ സ്വിച് ഓൺ ചെയ്തുകൊണ്ട് അവൾ സീറ്റിൽ ചാഞ്ഞിരുന്നു .

നഗരത്തിൽ നിന്നും എട്ടു കിലോമീറ്റര് അകലെയാണ് രാധികയുടെ വീട് . മൂന്നു പെൺകുട്ടികളുടെ അമ്മയായ അവൾ ഭർത്താവു മരിച്ചപ്പോഴാണ് ഈ ജോലിയിൽ വരുന്നത് .രാധികയുടെ ഭർത്താവ് സുജിത് ഇവിടെ ബാറിലെ ജീവനക്കാരനായിരുന്നു .മൂന്നു വര്ഷങ്ങള്ക്കു മുമ്പാണ് വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ സുജിത്തിനെ രാധികയിൽ നിന്നും കവർന്നെടുത്തത് .

മൂത്തമകൾ ശരണ്യ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു .രണ്ടാമത്തവൾ പത്താം ചെറിയവൾ എട്ടിലും . വാടകവീടും ഇവരുടെ അവസ്ഥയും കണ്ടിട്ടാണ്  മുതലാളി അവളെ ജോലിക്കെടുക്കുന്നത് .ഇപ്പോൾ മകൾക്ക് വിവാഹാലോചനകൾ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *