ബ്ലൂ റിവർ 1 [Akaash]

Posted by

ഇന്ന് രാവിലെയും ഒരുകൂട്ടർ കാണാൻ വന്നിരുന്നു .അതുകൊണ്ടാണ് അവൾ ഹോട്ടലിൽ എത്താൻ വൈകിയത് . “ചേച്ചീ ചായ ”

സുധീറാണ്. ഇന്ന് പകൽ ഹോട്ടൽ ഡ്യൂട്ടി അവനാണ് .വല്ലപ്പോഴും ബിയറടിക്കാൻ വരുന്ന ഗെസ്റ്റുകൾക്കും മുറിയിൽ ഉള്ളവർക്കും മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത് .ഇന്ന് ഗെസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് സുധീർ ഏറെക്കുറെ ഫ്രീ ആയിരിക്കും .

എല്ലാവർക്കും രാധിക ചേച്ചിയാണ് .സുജിത്തിന്റെ കൂടെ ജോലി ചെയ്തവർ ആയതുകൊണ്ട് പല കാര്യങ്ങളിലും അവൾക്ക് സഹായവുമാണ് ഇവരെല്ലാവരും . “ചേച്ചി കുറച്ചു കഴിഞ്ഞാൽ ഞാനൊന്നു മുങ്ങും .ഒരു ഇന്റർവ്യൂ ഉണ്ട് . ലീവ് ചോദിച്ചാൽ അങ്ങേരു തരില്ല .രണ്ടു മണിക്കൂർ മതി ” “ഞാനൊറ്റക്കോ.വിവേകും ഇന്ന് വരില്ലെന്നറിയില്ലേ ” വിവേക് ബാർ ലൈസൻസ് പുതുക്കാനുള്ള  പേപ്പർ ശരിയാക്കാൻ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു ” ദേവനോട് ഞാൻ പറഞ്ഞിട്ടുണ്ട് .അവൻ കുറച്ചു കഴിഞ്ഞാൽ എത്തും . എന്റെ പൊന്നു ചേച്ചിയല്ലേ നിങ്ങള് രണ്ടുപേരും ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ ” “എടാ ആ പാവം നൈറ്റ് കഴിഞ്ഞു പോയിട്ടല്ലേ ഉളളൂ” “രാത്രിയും ഉറക്കം തന്നെ അല്ലെ ”

അവൻ ചിരിച്ചുകൊണ്ട് ഗ്ലാസ്സുമായി പോയി .കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ബൈക്ക് ചീറിപ്പായുന്ന ശബ്ദം കേട്ടു.

ശരണ്യയുടെ കല്യാണത്തിന് ഇനി അധികം സമയമെടുക്കാൻ വയ്യ . അതിനുള്ള മാര്ഗങ്ങള് ആലോചിക്കുമ്പോൾ രാധികയ്ക്ക് തലപൊളിയുന്നതുപോലെ തോന്നി . സുജിയെട്ടന് ഒരു അനിയനും അമ്മയും മാത്രമാണുള്ളത് .അവന്റെ സ്ഥിതിയും ദയനീയം .തന്റെ വീട്ടുകാരുടെ കാര്യം ആലോചിച്ചാൽ ..!!

ഒരു കാറിന്റെ ശബ്ദമാണ് രാധികയെ ചിന്തകളിൽ നിന്നും ഉണർത്തിയത് . വിലകൂടിയ കാറാണ് .അതിൽ നിന്നും ഏകദേശം അറുപതു വയസ്സ് പ്രായം തോന്നുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ ഇറങ്ങിവന്നു .വെള്ള മുണ്ടും നീല ജൂബയുമാണ് വേഷം . ബിയറിന് വല്ലതും ആണെങ്കിൽ താൻ തന്നെ എടുത്തു കൊടുക്കേണ്ടി വരും ദേവൻ ഇതുവരെ എത്തിയിട്ടില്ല .രാധികയാണെങ്കിൽ ഇതുവരെ അവിടെ കയറുകയോ മറ്റോ ചെയ്തിട്ടുമില്ല .

അയാൾ മുന്നിൽ വന്നു നിന്നു.രാധികയെ നോക്കി പുഞ്ചിരിച്ചു . അവൾ തിരിച്ചും പുഞ്ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *